തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ചെമ്പഴത്തി എസ്.എൻ കോളേജിലെ വേദി അഞ്ചിൽ അജയ് നഗറിൽ മാപ്പിള പാട്ടിന്റെ ഇശലുകൾ പെയ്തിറങ്ങി. ആസ്വദ്യാകരമായ മത്സരത്തിനൊടുവിൽ ഒന്നാം സമ്മാനം ലഭിച്ചത് യൂണിവേഴ്സിറ്റി കോളേജിലെ ഐഫാന നൂജൂമും ഗവ. വിമൻസ് കോളേജിലെ അഫ്ന ഷാനാവാസും പങ്കിട്ടു. കൊല്ലം എസ്.എൻ കോളേജിലെ എ. റിഷാനയും നെടുമങ്ങാട് ഗവ. കോളേജിലെ ജെ.എസ്. ഗൗരിയും രണ്ടാം സ്ഥാനം പങ്കിട്ടു. ആൾ സെയിന്റ്സ് കോളേജിലെ പാർവതി രാജനാണ് മൂന്നാം സ്ഥാനം
പ്രമുഖ മാപ്പിള പാട്ട് രചയിതാക്കളായ മോയിൻ കുട്ടി വൈദ്യർ, ഒ.എം. കരുവാരക്കുണ്ട്, മാളിയേക്കൽ കുഞ്ഞഹമ്മദ്, എ. മുത്തുക്കോയ തങ്ങൾ എന്നിവരുടെ പാട്ടുകളാണ് മത്സരാത്ഥികളിൽ മിക്കവരും തിരഞ്ഞെടുത്തത്.
മലപ്പുറം പടപ്പാട്ട്, ബദറുൽ മുനീർ ഹുസനുൽ ജമാൽ മുതൽ ബദർ, ഉഹ്ദ് യുദ്ധം വരെ പാട്ടുകളുടെ വിഷയമായിരുന്നു.
മാപ്പിള പാട്ട് മത്സരാത്ഥിക്ക് അനുവധിക്കപ്പെട്ട സമയം അഞ്ചു മിനിട്ടായിരുന്നെങ്കിലും മിക്ക മത്സരാർത്ഥികളും അധിക സമയമെടുത്തു. രാവിലെ പതിനൊന്നോടെ തുടങ്ങിയ പെൺകുട്ടികളുടെ മാപ്പിള പാട്ട് വൈകിട്ട് 5.55 ഓടെയാണ് അവസാനിച്ചത്.