SignIn
Kerala Kaumudi Online
Saturday, 20 July 2019 1.01 PM IST

തർക്കമില്ല,​ മദ്ധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയാകും, തീരുമാനം രാഹുൽഗാന്ധി പ്രഖ്യാപിക്കും

kamal-nath

ഭോപ്പാൽ:മദ്ധ്യപ്രദേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രിയായേക്കും. എം.എൽ.എമാരുടെ യോഗത്തിൽ കൂടുതൽ പേരും കമൽനാഥിന് പിന്തുണ അറിയിച്ചു. നേരത്തെ ഉയർന്നുകേട്ട യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് യോഗത്തിൽ കമൽനാഥിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ കോൺഗ്രസ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. രാത്രി ഒമ്പതോടെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യമന്ത്ര്രിയെ പ്രഖ്യാപിക്കും.

പാർലമെന്ററി പാർട്ടി യോഗം മുഖ്യമന്ത്രിയെ തീരുമാനിച്ചതായും ഇക്കാര്യം രാഹുൽ ഗാന്ധി പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് മാദ്ധ്യമ വിഭാഗം അദ്ധ്യക്ഷ ശോഭ ഓജയാണ് അറിയിച്ചത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് മദ്ധ്യപ്രദേശിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ദിഗ്‌വിജയ് സിംഗ് ഉന്നയിച്ചിരുന്നു. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർ‌ന്നിരുന്നു. ഗാന്ധി കുടുംബവുമായുള്ള അടുപ്പം കമൽനാഥിന് അനുകൂല ഘടകമായെന്നാണ് വിലയിരുത്തൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAMALNATH, MADHYAPRADESH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.