SignIn
Kerala Kaumudi Online
Tuesday, 02 June 2020 1.41 AM IST

ഭാര്യയേയും മകനെയും കൊന്ന് പ്രവാസി ആത്മഹത്യ ചെയ്‌തതിന് പിന്നിൽ കുടുംബ പ്രശ്നം

murder-cas

തി​രു​വ​ന​ന്ത​പു​രം​:​ ഭാര്യയെയും മകനെയും കൊന്ന് പ്രവാസി ആത്മഹത്യ ചെയ്‌തതിന് പിന്നിൽ നിർണായക വിവരങ്ങൾ പുറത്ത്. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്ക് സമീപം വാടകയ്‌ക്ക് താമസിക്കുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ്(35)​,​ ഭാര്യ സിന്ധു(30)​,​ മകൻ ഷാരോൺ(9)​ എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.​ സുരേഷ് ഇത്തരത്തിലാെരു കടുംകൈ ചെയ്യുമെന്ന് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല.

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വഴക്കിനൊടുവിൽ ഭാ​ര്യ​യെ​യും​ ​മ​ക​നെ​യും​ ​ക​ഴു​ത്തി​ൽ​ ​ക​യ​ർ​ ​മു​റു​ക്കി​ ​കൊ​ന്ന​ ​ശേ​ഷം​ ​സു​രേ​ഷ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​താ​ണെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നിഗ​മ​നം.​സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

സി​ന്ധു​വി​ന്റെ​ ​മൃ​ത​ദേ​ഹം​ ​അ​ടു​ക്ക​ള​യി​ലും​ ​ഷാ​രോ​ണി​ന്റേ​ത് ​കി​ട​പ്പു​മു​റി​യി​ലെ​ ​ക​ട്ടി​ലി​ലു​മാ​ണ് ​ക​ണ്ട​ത്.​ ​കി​ട​പ്പു​മു​റി​യി​ലെ​ ​ജ​ന​ലി​ന് ​സ​മീ​പ​ത്തെ​ ​ത​ടി​യി​ൽ​ ​പ്ലാ​സ്റ്റി​ക് ​ച​ര​ടി​ൽ​ ​കെ​ട്ടി​ത്തൂ​ങ്ങി​യ​ ​നി​ല​യി​ലാ​ണ് ​സു​രേ​ഷി​ന്റെ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വീടുവയ്ക്കാനായി സുരേഷ് കൊഞ്ചിറയിൽ വാങ്ങിയ സ്ഥലത്ത് സംസ്കരിക്കും.


​ക​ന്യാ​കു​ള​ങ്ങ​ര​ ​കൊ​ഞ്ചി​റ​ ​സി​യോ​ൻ​കു​ന്ന് ​ത​ട​ത്ത​രി​ക​ത്ത് ​വീ​ട്ടി​ൽ​ ​ജോ​ൺ​സ​ൺ​ ​-​ഓ​മ​ന​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​യ​ ​സു​രേ​ഷ് ​ഒ​രു​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​ഭാ​ര്യ​യ്ക്കും​ ​മ​ക​നു​മൊ​പ്പം​ ​കു​ള​ത്തൂ​രി​ൽ​ ​വാ​ട​ക​യ്‌​ക്ക് ​താ​മ​സി​ക്കാ​നെ​ത്തി​യ​ത്.​ ​ മു​ൻ​പ് ​ക​ന്യാ​കു​ള​ങ്ങ​ര​യി​ൽ​ ​ആ​ട്ടോ​ ​ഡ്രൈ​വ​റാ​യി​രു​ന്ന​ ​സു​രേ​ഷ് ​പി​ന്നീ​ട് ​ഗ​ൾ​ഫി​ൽ​ ​പോ​യി​ ​ഫെ​ബ്രു​വ​രി​ 20​ന് ​തി​രി​ച്ചെ​ത്തി.​ ​മ​ട​ങ്ങി​പ്പോ​കു​ന്നി​ല്ലെ​ന്ന് ​തീ​രു​മാ​നി​ച്ച് ​ര​ണ്ടാ​ഴ്ച​ ​മു​മ്പ് ​ആ​ട്ടോ​റി​ക്ഷ​ ​വാ​ങ്ങി​ ​ഓ​ട്ടം​ ​തു​ട​ങ്ങി.


വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​സു​രേ​ഷ് ​വീ​ട്ടി​ലെ​ത്തി​യ​ ​ശേ​ഷം​ ​ഭാ​ര്യ​യു​മാ​യി​ ​വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.​ ​ അ​ടു​ക്ക​ള​യി​ൽ​ ​പാ​ത്രം​ ​ക​ഴു​കു​ക​യാ​യി​രു​ന്ന​ ​സി​ന്ധു​വി​നെ​ ​പ്ലാ​സ്റ്റി​ക് ​ക​യ​ർ​ ​ക​ഴു​ത്തി​ൽ​ ​മു​റു​ക്കി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ശേഷം ​മ​ക​ൻ​ ​ഷാ​രോ​ണി​നെ​യും​ ​അ​തേ​ ​ക​യ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ആ​റ​ര​യ്ക്ക് ​സി​ന്ധു​വി​ന്റെ​ ​അ​നു​ജ​ത്തി​യു​ടെ​ ​ഭ​ർ​ത്താ​വി​ന്റെ​ ​മൊ​ബൈ​ലി​ലേ​ക്ക് ​സു​രേ​ഷി​ന്റെ​ ​വോ​യി​സ് ​കാ​ൾ​ ​വ​ന്നു.​ ​എ​ട്ടു​ ​മ​ണി​ക്ക് ​വീ​ട്ടി​ൽ​ ​എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു​ ​സ​ന്ദേ​ശം.​ ​പി​ന്നീ​ട് ​കി​ട​പ്പു​മു​റി​യി​ൽ​ ​തൂ​ങ്ങി​ ​മ​രി​ക്കു​ക​യാ​യി​രു​ന്നു.


രാ​വി​ലെ​ ​മെ​സേ​ജ് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ ​അ​നു​ജ​ത്തി​യു​ടെ​ ​ഭ​ർ​ത്താ​വ് ​പ​ല​വ​ട്ടം​ ​തി​രി​കെ​ ​വി​ളി​ച്ചെ​ങ്കി​ലും​ ​ആ​രും​ ​എ​ടു​ത്തി​ല്ല.​ ​തു​ട​ർ​ന്ന് ​സി​ന്ധു​വി​ന്റെ​ ​അ​മ്മ​ ​പ​തി​നൊ​ന്നു​ ​മ​ണി​യോ​ടെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​സു​രേ​ഷ് ​തൂ​ങ്ങി​ ​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ട​ത്.​ ​ക​ത​ക് ​തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​വ​ർ​ ​ഉ​ട​നെ​ ​നാ​ട്ടു​കാ​രെ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്നു​ള്ള​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​സി​ന്ധു​വി​ന്റെ​യും​ ​ഷാ​രോ​ണി​ന്റെ​യും​ ​മൃ​ത​ദേ​ഹം​ ​ക​ണ്ട​ത്.
പ​ട്ട​ത്തെ​ ​ഒ​ക്സ​ൽ​ ​സൂ​പ്പ​ർ​ ​ഷോ​പ്പി​യി​ൽ​ ​ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു​ ​സി​ന്ധു.​ ​കു​ള​ത്തൂ​ർ​ ​മ​ൺ​വി​ള​ ​കു​ന്നും​പു​റ​ത്ത് ​ബാ​ല​ൻ​ ​-​ ​സു​ന്ദ​രി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​ണ്.​ ​കാ​ര്യ​വ​ട്ടം​ ​സി.​എ​സ്.​ഐ​ ​സ്‌​കൂ​ളി​ലെ​ ​നാ​ലാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​ഷാ​രോ​ൺ.​ ​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KAZHAKKOTTAM, MURDER, SUICIDE, PRAVASI, POLICE, KAUMUDY TV
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.