SignIn
Kerala Kaumudi Online
Wednesday, 27 May 2020 6.45 PM IST

കൊറോണ നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു

sujith

ചാലക്കുടി: കൊറോണ നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ട യുവാവ് ചാലക്കുടി മേച്ചിറയിൽ വാഹനാപകടത്തിൽ മരിച്ചു. ഇയാളുടെ പോസ്റ്റുമോർട്ടം മാറ്റിവച്ചു. മേച്ചിറ കാര്യാടൻ സുരേഷിന്റെ മകൻ സുജിത്ത്(30) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. ദുബായിൽ നിന്ന് അവധിയിലെത്തി മൂന്നു ദിവസം പിന്നിടുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.

കൊറോണ ബാധയുണ്ടോയെന്ന വിദഗ്ദ്ധ പരിശോധന പോസ്റ്റ് മോർട്ടത്തോടൊപ്പം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. മാർച്ച് 12നാണ് സുജിത്ത് എത്തിയത്. വീട്ടിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശവും നൽകിയിരുന്നു. ഇതു ലംഘിച്ചാണ് ഇയാൾ അർദ്ധ രാത്രിക്ക് ശേഷം സുഹൃത്തിന്റെ ബൈക്കിൽ യാത്ര ചെയ്തത്.

ബൈക്ക് ഓടിച്ചിരുന്ന നായരങ്ങാടി തുമ്പരത്തുക്കുടി രാജുവിന്റെ മകൻ അർജുൻ(22) ഞായറാഴ്ച മരിച്ചിരുന്നു. സുജിത്തിന് ഗുരുതരമായി പരിക്കേറ്റാണ് ആശുപത്രിയിലായത്. ജയയാണ് അമ്മ. സഹോദരൻ.സുജേഷ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACCIDENT DEATH, CORONA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.