SignIn
Kerala Kaumudi Online
Sunday, 07 June 2020 8.24 AM IST

രാമനാഥന്റെ കാവ്യസഞ്ചാരം കാലാതിവർത്തിയാകുമ്പോൾ

p-ravikumar-

​ഒരു​ ​ക​വി​ത​ ​കാ​ലാ​തി​വ​ർ​ത്തി​യാ​കു​ന്ന​ത് ​അ​ത് ​പ്ര​കാ​ശി​ത​മാ​യി​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​വ​ള​രെ​ ​സ​ജീ​വ​മാ​യി​ ​വാ​യി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ്.​ ​പി.​ര​വി​കു​മാ​ർ​ ​എ​ഴു​തി​യ​ ​എം.​ഡി.​രാ​മ​നാ​ഥ​ൻ​ ​എ​ന്ന​ ​കാ​വ്യം​ ​പ്ര​സി​ദ്ധീ​കൃ​ത​മാ​യി​ 16​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​‌​ഞ്ഞി​ട്ടും​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്നു.​ ​മാ​ത്ര​മ​ല്ല​ ​ഇം​ഗ്ളീ​ഷി​ലും​ ​ഹി​ന്ദി​യി​ലും​ ​ഇ​പ്പോ​ൾ​ ​ത​മി​ഴി​ലും​ ​അ​തി​ന്റെ​ ​പ​രി​ഭാ​ഷ​ ​ഇ​റ​ങ്ങി​യി​രി​ക്കു​ന്നു.​ ​മാ​ ​ദ​ക്ഷി​ണാ​മൂ​ർ​ത്തി​യാ​ണ് ​ത​മി​ഴി​ലേ​ക്ക് ​മൊ​ഴി​മാ​റ്റം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​ത​മി​ഴി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​കാ​ല​ച്ചു​വ​ട് ​പ​തി​പ്പ​ക​മാ​ണ് ​പ്ര​സാ​ധ​ക​ർ.


'എം.​ഡി.​രാ​മ​നാ​ഥ​ൻ​ ​എ​ന്ന​ ​മി​ത്തി​നെ​ക്കു​റി​ച്ച് ​സ​ച്ചി​ദാ​ന​ന്ദ​ന​ട​ക്കം​ ​(​ ​എം.​ഡി.​രാ​മ​നാ​ഥ​ൻ​ ​പാ​ടു​മ്പോ​ൾ​)​ ​മ​റ്റു​ ​പ​ല​ ​ക​വി​ക​ളും​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​സം​ഗീ​തം​ ​പ്ര​മേ​യ​മാ​കു​ന്ന​ ​ക​വി​ത​ക​ൾ​ക്കു​മി​ല്ല​ ​ന​മ്മു​ടെ​ ​ഭാ​ഷ​യി​ൽ​ ​വ​ലി​യ​ ​പ​ഞ്ഞ​മൊ​ന്നും.​ ​എ​ന്നാ​ൽ​ ​പി.​ര​വി​കു​മാ​ർ,​ ​രാ​മ​നാ​ഥ​നെ​ക്കു​റി​ച്ചെ​ഴു​തു​മ്പോ​ൾ​ ​അ​തി​ന് ​അ​ഗാ​ധ​വും​ ​അ​ത്യ​ന്ത​ഗാ​ഢ​വു​മാ​യ​ ​ഒ​രാ​ത്മ​പാ​ര​സ്‌​പ​ര്യ​ത്തി​ന്റെ​ ​ഛാ​യ​ ​കൈ​വ​രു​ന്നു.​അ​തേ​സ​മ​യം​ ​ഈ​ ​നീ​ണ്ട​ ​ക​വി​ത​യി​ൽ​ ​ഒ​രി​ട​ത്തും​ ​രാ​മ​നാ​ഥ​നോ​ടൊ​പ്പം​ ​രാ​മ​നാ​ഥ​ന്റെ​ ​ആ​സ്വാ​ദ​ക​നും​ ​ആ​രാ​ധ​ക​നു​മാ​യ​ ​ത​ന്റെ​ ​നി​ഴ​ൽ​പോ​ലും​ ​ക​ട​ന്നു​വ​രി​ക​യേ​ ​ചെ​യ്യ​രു​തെ​ന്ന​ ​നി​ർ​ബ​ന്ധ​വും​ ​ക​വി​ക്കു​ണ്ട്.​ അ​തി​നാ​ൽ​ ​അ​ത്ര​മേ​ൽ​ ​ഹൃ​ദ​യം​ഗ​മാ​യ​ ​ഒ​രു​ ​വി​ദൂ​ര​ന​മ​സ്‌​കാ​ര​ത്തി​ന്റെ​ ​അ​ഭി​ജാ​ത​മാ​യ​ ​ധ​ന്യ​ത​യു​ടെ​ ​പ​രി​വേ​ഷ​മു​ണ്ട് ​ഈ​ ​കൃ​തി​ക്ക് ​ചു​റ്റും.​"​ ​പ്ര​ശ​സ്ത​ ​നി​രൂ​പ​ക​നാ​യ​ ​സ​ജ​യ് ​കെ.​വി​ ​എ​ഴു​തി​യ​ ​'​കാ​വ്യ​ഭാ​ഷ​യി​ലെ​ ​ഞൊ​റി​വു​ക​ൾ​"​ ​എ​ന്ന​ ​ലേ​ഖ​ന​ത്തി​ൽ​ ​പ​റ​യു​ന്ന​താ​ണി​ത്.


ത​മി​ഴ് ​പ​തി​പ്പി​ന് ​പ്ര​ശ​സ്ത​ ​ത​മി​ഴ് ​സാ​ഹി​ത്യ​കാ​ര​ൻ​ ​സു​കു​മാ​ര​ൻ​ ​എ​ഴു​തി​യ​ ​അ​വ​താ​രി​ക​യി​ൽ​ ​ഇ​ങ്ങ​നെ​ ​എ​ഴു​തു​ന്നു.​'ര​വി​കു​മാ​ർ​ ​ആ​ധു​നി​ക​ ​ത​മി​ഴ് ​സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ​ ​കൃ​തി​ക​ൾ​ ​വാ​യി​ച്ചു​ ​മ​ന​സി​ലാ​ക്കി​യ​ ​ആ​ളാ​ണ്.​ ​അ​തി​നു​ ​കാ​ര​ണം​ ​തി​രു​വ​ന​ന്ത​പു​ര​വാ​സി​യാ​യ​ ​ന​കു​ല​നു​മാ​യു​ള്ള​ ​സ​മ്പ​ർ​ക്ക​മാ​ണെ​ന്ന് ​ഞാ​ൻ​ ​ഊ​ഹി​ക്കു​ന്നു.​ ​ഈ​ ​നീ​ണ്ട​ ​ക​വി​ത​യി​ലും​ ​ന​കു​ല​ന്റെ​ ​സ്വാ​ധീ​നം​ ​കാ​ണാം.​ ​ത​മി​ഴി​ൽ​ ​അ​ക​വി​ത​യു​ടെ​ ​ഉ​പ​ജ്ഞാ​താ​വാ​ണ് ​ന​കു​ല​ൻ.​ ​ക​വി​ത​യ്ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​വാ​ക്കു​ക​ളോ​ ​ക​വി​ത​യാ​ണെ​ന്ന് ​എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ ​അ​ല​ങ്കാ​ര​ങ്ങ​ളോ​ ​ഇ​ല്ലാ​തെ​ ​ല​ളി​ത​മാ​യ​ ​ഗ​ദ്യ​ത്തി​ൽ​ ​ക​വി​ത​യു​ടെ​ ​ഗു​ണം​കൊ​ണ്ടു​വ​രാ​ൻ​ ​ശ്ര​മി​ച്ച​ ​ആ​ളാ​ണ് ​അ​ദ്ദേ​ഹം.​ ​'​മ​ഴ,​ മ​രം, ​കാ​റ്റ് "​ ​എ​ന്ന​ ​ന​കു​ല​ന്റെ​ ​നീ​ണ്ട​ ​ക​വി​ത​ ​ഇ​തി​ന് ​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ​ര​വി​കു​മാ​റി​ന്റെ​ ​ക​വി​ത​യി​ൽ​ ​അ​തി​ന്റെ​ ​ചെ​റി​യൊ​രു​ ​സ്വാ​ധീ​ന​മു​ണ്ട്.​ഈ​ ​ക​വി​ത​യി​ലെ​ ​ഒ​രു​ ​വാ​ക്കും​ ​ക​വി​ത്വ​ത്തി​ൽ​ ​മു​ക്കി​യെ​ടു​ത്ത​ ​വാ​ക്ക​ല്ല.​ ​പു​റ​മെ​ ​കാ​ണു​ന്ന​ ​അ​ർ​ത്ഥ​മ​ല്ലാ​തെ​ ​ഒ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​ ​മ​റ്റൊ​രു​ ​അ​ർ​ത്ഥം​ ​ഈ​ ​ക​വി​ത​യി​ലെ​ ​വാ​ക്കു​ക​ൾ​ക്ക് ​ഇ​ല്ല.​സ്വാ​ഭാ​വി​ക​മാ​യ​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​വ​രു​ന്ന​ ​വാ​ക്കു​ക​ൾ​ ​കൊ​ണ്ടാ​ണ് ​ഈ​ ​ക​വി​ത​ ​ര​ചി​ച്ചി​രി​ക്കു​ന്ന​ത്.​വാ​ക്കു​ക​ൾ​ക്ക​പ്പു​റ​ത്തു​ള്ള​ ​എ​ന്തോ​ ​ഒ​ന്നി​നെ​ ​ഈ​ ​വാ​ക്കു​ക​ൾ​ ​ക​വി​ത​യി​ൽ​ ​ധ്വ​നി​പ്പി​ക്കു​ന്നു.​ ഒ​രു​വി​ധ​ത്തി​ൽ​ ​രാ​മ​നാ​ഥ​ന്റെ​ ​സം​ഗീ​തം​ ​പോ​ലെ​യു​ള്ള​താ​ണ് ​ഈ​ ​ക​വി​ത​യു​ടെ​ ​ജീ​വ​സ​ത്ത​യും.​ ​വെ​റും​ ​സ്വ​ര​ങ്ങ​ളും​ ​നി​ര​വ​ലു​ക​ളു​മ​ല്ല​ ​സം​ഗീ​തം,​അ​വ​യു​ടെ​ ​ഉ​ള്ളി​ലെ​ ​നാ​ദ​മാ​ണ് ​സം​ഗീ​തം.​അ​തു​പോ​ലെ​ ​വാ​ക്കു​ക​ൾ​ ​ചേ​ർ​ത്തു​വ​ച്ചാ​ൽ​ ​ക​വി​ത​യാ​കി​ല്ല.​ആ​ ​വാ​ക്കു​ക​ളു​ടെ​ ​അ​ർ​ത്ഥ​ത്തി​ന്റെ​ ​സം​യോ​ഗ​മാ​ണ് ​ഇ​വി​ടെ​ ​ക​വി​ത​യാ​യി​ ​രൂ​പം​കൊ​ള്ളു​ന്ന​ത്."


ര​വി​കു​മാ​റി​ന്റെ​ ​രാ​മ​നാ​ഥ​ൻ​ ​വാ​യി​ച്ച​ ​വി​ഖ്യാ​ത​ ​ചി​ത്ര​കാ​ര​ൻ​ ​ഷി​ബു​ ​ന​ടേ​ശ​ൻ​ ​രാ​മ​നാ​ഥ​ന്റെ​ ​ചി​ത്രം​ ​വ​ര​ച്ച് ​ര​വി​ക്ക് ​സ​മ്മാ​നി​ച്ചാ​ണ് ​ക​വി​ത​യോ​ടു​ള്ള​ ​ത​ന്റെ​ ​ഇ​ഷ്‌​ടം​ ​പ്ര​ക​ടി​പ്പി​ച്ച​ത്.​ ​ഹി​ന്ദി​യി​ലേ​ക്ക് ​രാ​മ​നാ​ഥ​സ്‌​മൃ​തി​ ​എ​ന്ന​ ​പേ​രി​ൽ​ ​പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​ക​വ​ർ​ചി​ത്ര​മാ​യി​ ​ന​ൽ​കി​യ​ത് ​ഷി​ബു​വി​ന്റെ​ ​ഈ​ ​ചി​ത്ര​മാ​യി​രു​ന്നു.​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സം​ഗീ​ത​ ​നി​രൂ​പ​ക​നും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​ര​വി​കു​മാ​ർ​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ​താ​മ​സം.​ ​അ​നു​വാ​ച​ക​ന്റെ​ ​ഹൃ​ദ​യ​ത്തി​ലൂ​ടെ​ ​രാ​മ​നാ​ഥ​ൻ​ ​സ​ഞ്ച​രി​ക്കു​ക​യാ​ണ്.​ ​നി​രൂ​പ​ക​നാ​യ​ ​കെ.​പി.​അ​പ്പ​ൻ​ ​സാ​ർ​ ​മു​മ്പെ​ഴു​തി​യ​തു​പോ​ലെ​ ​"​രാ​മ​നാ​ഥ​ന്റെ​ ​സം​ഗീ​ത​ത്തോ​ടു​ള്ള​ ​ര​വി​കു​മാ​റി​ന്റെ​ ​ആ​ദ​ര​വ് ​മ​നോ​ധ​ർ​മ്മ​ ​സ്വ​ര​വി​സ്താ​ര​മാ​യി​ ​ഈ​ ​കാ​വ്യ​ത്തി​ൽ​ ​നി​റ​യു​ന്നു."

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, BOOKS, , BOOK REVIEW, MD RAMANATHAN, P RAVIKUMAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.