SignIn
Kerala Kaumudi Online
Wednesday, 08 April 2020 10.59 PM IST

വർക്ക് ഫ്രം ഹോം,​ സൗജന്യ ബ്രോഡ്‌ബാൻഡുമായി ബി.എസ്.എൻ.എൽ

bsnl

ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം (വർക്ക് ഫ്രം ഹോം)​ പ്രയോജനപ്പെടുത്തുന്നവർക്ക് ഒരുമാസത്തേക്ക് സൗജന്യ ബ്രോഡ്‌ബാൻഡ് വാഗ്‌ദാനം ചെയ്‌ത് ബി.എസ്.എൻ.എൽ. നിലവിൽ ലാൻഡ്‌ലൈൻ ഉള്ളവർക്കും പുതിയ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭ്യമാണ്. പുതിയ കണക്ഷൻ എടുക്കുന്നവർ മോഡത്തിന്റെ ചെലവ് വഹിക്കണം. ഇൻസ്‌റ്റലേഷൻ ചാർജ് ഉണ്ടാവില്ല.

ലാൻഡ്‌ലൈൻ ഉള്ളവരും നിലവിൽ ബ്രോഡ്‌ബാൻഡ് കണക്ഷൻ ഇല്ലാത്തവർക്കും ഒരുമാസത്തേക്ക് സൗജന്യ ബ്രോഡ്‌ബാൻഡ് അനുവദിക്കുമെന്ന് ബി.എസ്.എൻ.എൽ ഡയറക്‌ടർ വിവേക് ബൻസാൽ വ്യക്തമാക്കി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും സഹായകമാണ് ഈ ഓഫർ. പുതിയ കണക്‌ഷൻ എടുക്കാൻ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് പോകേണ്ടതില്ല. ഫോൺ മുഖേന തന്നെ അപേക്ഷ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BSNL, WORK FROM HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.