SignIn
Kerala Kaumudi Online
Friday, 14 August 2020 1.46 PM IST

നോവൽ - 'അമ്മ അറിയാതെ: 6'

novel-amma-6

മാ​ന​സി​യു​ടെ​ ​കാ​ർ​ ​മേ​രി​മാ​താ​ ​കോ​ൺ​വെ​ന്റി​ന് ​മു​ന്നി​ൽ​ ​ച​ര​ൽ​ ​പാ​കി​യ​ ​മു​റ്റ​ത്തു​വ​ന്നു​ ​നി​ന്നു.
അ​വ​ർ​ ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങി​,​​ ​ചു​റ്റും നോ​ക്കി.​ ​ഇ​വി​ടെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പേ​ ​ഒ​ന്നു​ ​വ​ന്നു​പോ​യ​താ​ണ്.​ ​അ​ന്നൊ​ക്കെ​ ​കൂ​ട്ടി​ന് ​മേ​രി​ ​മ​ഗ്ദ​ല​ന​യും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​വി​ട​ത്തെ​ ​അ​നാ​ഥ​രാ​യ​ ​അ​ന്തേ​വാ​സി​ക​ൾ​ക്ക് ​ഭ​ക്ഷ​ണ​വും​ ​വ​സ്ത്ര​വും​ ​ന​ൽ​കാ​നാ​​യി​രു​ന്നു​ ​ആ യാത്ര.
ഇ​ന്ന് ​ആ​കെ​ ​മാ​റി​യി​രി​ക്കു​ന്നു​. ​മ​നോ​ഹ​ര​മാ​യ​ ​പൂ​ന്തോ​ട്ടം.​ ​കു​ട്ടി​ക​ൾ​ക്ക് ​ക​ളി​ക്കാ​നും​ ​ഇ​രി​ക്കാ​നും​ ​ഇ​ഷ്‌​ടം​ ​പോ​ലെ​ ​സ്ഥ​ലം.​ ​എ​ന്തെ​ന്തു​ ​മാ​റ്റ​ങ്ങ​ൾ.​ ​ഒ​രു​ ​ചെ​റു​പ​ട്ട​ണ​ത്തി​ന്റെ​ ​പ​തി​പ്പ് ​ത​ന്നെ.​ ​മാ​ന​സി​ ​ആ​ ​കാ​ഴ്‌​ച​ക​ളി​ൽ​ ​ല​യി​ച്ചു​ ​നി​ൽ​ക്ക​വേ​ ​മു​റ്റ​ത്തേ​ക്കി​റ​ങ്ങി​ ​വ​രി​ക​യാ​യി​രു​ന്നു​ ​മ​ഗ്ദ​ല​ന​ ​സി​സ്റ്റ​ർ.
മു​റ്റ​ത്ത് ​നി​റു​ത്തി​യി​ട്ട​ ​ബെ​ൻ​സ് ​കാ​റാ​ണ് ​ആ​ദ്യം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ​ക​റു​ത്ത​ ​നി​റ​ത്തി​ലു​ള്ള​ ​കാ​റി​ൽ​ ​ചാ​രി​ ​മ​റ്റെ​വി​ടേ​യ്ക്കോ​ ​നോ​ട്ട​മെ​ത്തി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​സ്ത്രീ​ ​ആ​രാ​ണെ​ന്ന് ​സി​സ്റ്റ​ർ​ക്ക് ​ മ​ന​സി​ലാ​യി​ല്ല.​ ​വി​ശ്വാ​സം​ ​വ​രാ​ത്ത​ ​മ​ട്ടി​ൽ​ ​അ​വ​ർ​ ​ഒ​ന്നു​ ​കൂ​ടെ​ ​നോ​ക്കി.​ ​മാ​ന​സി.​ ​അ​തെ,​ ​അ​വ​ൾ​ ​ത​ന്നെ.
ര​ണ്ടു​വ​ർ​ഷം​ ​മു​മ്പ് ​ബാം​ഗ്ളൂ​രി​ൽ​ ​വ​ച്ച് ​ക​ണ്ട​താ​ണ്.​ ​ഇ​പ്പോ​ൾ​ ​കു​റ​ച്ചു​ ​കൂ​ടെ​ ​ത​ടി​ച്ചി​രി​ക്കു​ന്നു.
'​'​മാ​ന​സീ​ ​"​...
സി​സ്റ്റ​ർ​ ​ഉ​റ​ക്കെ​ ​വി​ളി​ച്ചു.
വ​ണ്ടി​യി​ൽ​ ​ചാ​രി​നി​ന്ന് ​പ്ര​കൃ​തി​ ​ഭം​ഗി​ ​ആ​സ്വ​ദി​ച്ചു​ ​നി​ന്ന​ ​മാ​ന​സി​ ​തി​രി​ഞ്ഞു​നോ​ക്കി.
'​'​നീ​ ​ഒ​ന്നും​ ​പ​റ​യാ​തെ,​ ​വി​ളി​ക്കാ​തെ​ ​ഇ​ത്ര​ ​പെ​ട്ടെ​ന്നി​ങ്ങ് ​പോ​ന്നോ​?​ ​ര​ണ്ടു​ ​ദി​വ​സ​മ​ല്ലേ​ ​ആ​യു​ള്ളൂ​ ​ന​മ്മ​ൾ​ ​മി​ണ്ടി​പ്പ​റ​ഞ്ഞി​ട്ട്.​ ​അ​തി​നി​ട​യ്‌​ക്കി​ങ്ങ് ​പോ​ന്നോ?​ ​"
സി​സ്റ്റ​ർ​ ​മാ​ന​സി​യോ​ട് ​ചോ​ദി​ച്ചു.
'​'​നി​ന​ച്ചി​രി​ക്കാ​ത്ത​ ​നേ​ര​ത്ത് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​ണ​ല്ലോ​ ​പ​ണ്ടേ​ ​ഞാ​ൻ!​ ​നി​ന്നെ​ ​ഒ​ന്നു​ ​ഞെ​ട്ടി​ക്കാ​മെ​ന്ന് ​വി​ചാ​രി​ച്ചു.​ ​"
അ​തു​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​മാ​ന​സി​ ​മ​ഗ്ദ​ല​ന​ ​സി​സ്റ്റ​റി​ന്റെ​ ​സ​മീ​പ​ത്തേ​ക്ക് ​ന​ട​ന്നു​ത്തു. സി​സ്റ്ര​ർ​ ​സ്നേ​ഹ​ത്തോ​ടെ​ ​മാ​ന​സി​യെ​ ​ചേ​ർ​ത്ത​ണ​ച്ചു.
'​'​നീ​ ​വ​രു​മെ​ന്ന് ​അ​റി​യാ​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​ഇ​ത്ര​ ​പെ​ട്ടെ​ന്ന് ​വ​രു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചി​ല്ല.​ ​നി​ന്റെ ​ ​ഓ​രോ​രോ​ കാ​ര്യം.​"
'​'​ഇ​നി​ ​ആ​ലോ​ചി​ക്കാ​നു​ള്ള​ ​ടൈം​ ​ഇ​ല്ല​ല്ലോ​ ​സി​സ്റ്റ​റേ.​ ​ചെ​യ്യാ​നു​ള്ള​തൊ​ക്കെ​ അതിന്റേതായ ​സ​മ​യ​ത്തു​ത​ന്നെ​ ​ചെ​യ്യേ​ണ്ടേ​?​ ​ശാ​ന്ത​നു​വി​ന്റെ​ ​സ്വ​ഭാ​വ​മ​റി​യാ​മ​ല്ലോ​?​ ​"
'​'​നീ​ ​പ​റ​യു​ന്ന​ത്...?​ ​"
സി​സ്റ്റ​ർ​ ​സം​ശ​യ​ത്തോ​ടെ​ ​ചോ​ദി​ച്ചു.
'​'​മ​റ്റൊ​ന്നു​മ​ല്ല.​ ​നീ​യും​ ​ഞാ​നും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാര്യം ​ത​ന്നെ.​ ​ത​ളി​രി​ന്റെ​ ​അ​ഡ്മി​ഷ​ന്റെ​ ​കാ​ര്യം.​ ​"
മാ​ന​സി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.
'​'​അ​പ്പോ​ൾ​ ​ബാ​ക്കി​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ​?​ ​"
സം​ശ​യ​നി​വാ​ര​ണം​ ​ വ​രു​ത്താ​നാ​യി​ ​സി​സ്റ്റ​ർ​ ​ചോ​ദ്യം​ ​ആ​വ​ർ​ത്തി​ച്ചു.
'​'​അ​തൊ​ക്കെ​ ​ഞാ​ൻ​ ​ശ​രി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​ഞാ​നി​ന്ന​ലെ​ ​മാ​വേ​ലി​ക്ക​ര​യി​ൽ​ ​എ​ത്തി​യ​താ.​ ​അ​ല​സ​യും​ ​ഒ​പ്പ​മു​ണ്ട്.​ ​അ​വ​ളെ​ ​നാ​ട്ടി​ലെ​ ​വീ​ട്ടി​ലാ​ക്കി.​ ​ഗോ​പി​യും​ ​ശ​കു​ന്ത​ള​യും​ ​ അവിടെ ഉ​ണ്ട​ല്ലോ.​ ​ഇനി ​അ​വ​ളു​ടെ​ ​അ​ഡ്മി​ഷ​നും​ ​ശ​രി​യാ​ക്ക​ണം.​ ​""
അ​വ​ർ​ ​സം​സാ​രി​ച്ചു​കൊ​ണ്ട് ​കെ​ട്ടി​ട​ത്തി​ന​ക​ത്തു​ ​ക​യ​റി.​ ​വ​രാ​ന്ത​യി​ലെ​ ​ക​സേ​ര​യി​ലി​രു​ന്നു.
'​'​അ​ക​ത്തു​ ​ക​യ​റി​ ​ഇ​രി​ക്കൂ​ ​മാ​ന​സി.​"
'​'​വേ​ണ്ട.​ ​ഇ​വി​ടി​രി​ക്കാം.​ ​എ​നി​ക്ക് ​ത​ളി​രി​നെ​ ​ഉ​ട​നെ​ ​കാ​ണ​ണം.​ ​ന​മ്മു​ടെ​ ​രു​ക്കു​വി​ന്റെ​ ​മ​ക​ൾ​ ​എ​ങ്ങ​നെ​യി​രി​ക്കു​ന്നു​ എന്ന​റി​യ​ണം.​ ​സി​സ്റ്റ​ർ​ ​വാ​ട്സ് ​ആ​പ്പി​ൽ​ ​അ​യ​ച്ചു​ത​ന്ന​ ​ഫോ​ട്ടോ​യി​ൽ​ ​ക​ണ്ടെ​ങ്കി​ലും​ ​നേ​രി​ട്ടു​ ​കാ​ണു​ന്ന​തി​ന്റെ​ ​സു​ഖ​വും​ ​അ​ടു​പ്പ​വും​ ​കി​ട്ടി​ല്ല​ല്ലോ.​ ​പി​ന്നെ​ ​ഭാ​വി​ ​കാ​ര്യ​ങ്ങ​ൾ​ ​സം​സാ​രി​ച്ച് ​എ​ല്ലാ​റ്റി​നും​ ​ഒ​രു​റ​പ്പു​ ​വ​രു​ത്ത​ണ്ടേ​?​ ​അ​താ​ ​അ​ല​സ​യെ​ക്കൂ​ടെ​ ​കൂ​ട്ടാ​തെ​ ​ഞാ​നൊ​റ്റ​യ്‌​ക്ക് ​വ​ന്ന​ത്.​ ​​ ​ഡ്രൈ​വ​ർ​ ​പോ​ലു​മ​റി​യ​രു​ത്.​ ​"
ശ​ബ്‌​ദം​ ​വ​ള​രെ​ ​താ​ഴ്‌​ത്തി​ ​ഒ​രു​ ​ര​ഹ​സ്യം​ ​പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് ​മാ​ന​സി​ ​സം​സാ​രി​ച്ച​ത്.
സി​സ്റ്റ​റി​നു​ ​കാ​ര്യം​ ​മ​ന​സി​ലാ​യി.
'​'​അ​തു​ ​പി​ന്നെ​ ​എ​നി​ക്ക​റി​യാ​മ​ല്ലോ.​ ​ഞാ​ൻ​ ​ത​ളി​രി​നോ​ട് ​അ​തൊ​ക്കെ​ ​പ​റ​യാം.​ ​അ​നു​സ​ര​ണ​യും​ ​ബ​ഹു​മാ​ന​വും​ ​ഉ​ള്ള​ ​കു​ട്ടി​യാ​ ​അ​വ​ൾ.​ ​ന​ല്ല​ ​അ​ച്ച​ട​ക്ക​വും​ ​അ​തി​ലേ​റെ​ ​ക്ഷ​മ​യും.​ ​രു​ക്കു​വി​ന്റെ​ ​അ​തേ​ ​ക്ഷ​മ​ ​ഇ​വ​ൾ​ക്കും​ ​കി​ട്ടി​യി​ട്ടു​ണ്ട് ​മാ​ന​സി.​"
'​'​അ​തു​പി​ന്നെ​ ​വ​ള​ർ​ത്തു​ ​ഗു​ണം കാണാതിരിക്കുമോ ​കു​ട്ടി​ക​ൾ​ക്ക്?​"
മാ​ന​സി​യും​ ​സി​സ്റ്റ​റും​ ​സം​സാ​രി​ച്ചു​ ​കൊ​ണ്ടി​രി​ക്കെ​ ​ത​ളി​ർ​ ​ട്രേ​യി​ൽ​ ​ചാ​യ​യു​മാ​യി​ ​അ​വ​രു​ടെ​ ​അ​ടു​ത്തേ​യ്‌​ക്ക് ​വ​ന്നു.
ട്രേ​ ​ടീ​പ്പോ​യി​ൽ​ ​വ​ച്ച​തി​നു​ശേ​ഷം​ ​ത​ളി​ർ​ ​മാ​ന​സി​യെ​ ​നോ​ക്കി​ ​തൊ​ഴു​തു.
'​'​ഇ​താ​രാ​ണെ​ന്ന് ​മ​ന​സി​ലാ​യോ​?​ ​"
സി​സ്റ്റ​ർ​ ​മാ​ന​സി​യോ​ട് ​ചോ​ദി​ച്ചു.
'​'​ആ​ ​പെ​രു​മാ​റ്റ​വും​ ​ഒ​തു​ക്ക​വും​ ​ക​ണ്ടോ?​​ ​ഇ​വ​ൾ​ ​ന​മ്മു​ടെ​ ​രു​ക്മി​ണി​ ​വാ​ര​സ്യാ​രു​ടെ​ ​മ​ക​ൾ​ ​അ​ല്ലേ​?​ ​"
മാ​ന​സി​ ​ത​ളി​രി​നെ​യും​ ​സി​സ്റ്റ​റി​നെ​യും​ ​മാ​റി​ ​മാ​റി​ ​നോ​ക്കി​ ​ചോ​ദി​ച്ചു.
ഇ​ട​യ്‌​ക്ക് ​ക​ട​ന്നു​കൂ​ടി​യ​ ​മൗ​ന​ത്തി​ന് ​വി​രാ​മ​മി​ട്ടു​കൊ​ണ്ട് ​സി​സ്റ്റ​ർ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.
'​'​എ​ന്റെ​ ​പ​രീ​ക്ഷ​യി​ൽ​ ​മാ​ന​സി​ ​ജ​യി​ച്ചി​രി​ക്കു​ന്നു.​ ​മോ​ളേ...​ ​ഇ​താ​ണ് ​മാ​ന​സി...​"
'​'​എ​നി​ക്ക് ​മ​ന​സി​ലാ​യി...​ ​മാ​ന​സി​ ​മാ​ഡം.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​വി​ടെ​ ​വി​ളി​ച്ചി​രു​ന്നി​ല്ലേ​?​"
മാ​ന​സി​യു​ടെ​ ​മു​ഖ​ത്തെ​ ​ഭാ​വം​ ​ പെട്ടെന്ന് മാ​റി.
'​'​മാ​ഡം​ ​എ​ന്ന​ ​വാ​ക്കി​നി​ ​വേ​ണ്ട.​ ​പ​ക​രം​ ​അ​മ്മ​ ​എ​ന്ന് ​വി​ളി​ച്ചാ​ൽ​ ​മ​തി.​ ​ഇ​നി​ ​എ​നി​ക്ക് ​ര​ണ്ടു​ ​പെ​ൺ​മ​ക്ക​ളാ​ണു​ള്ള​ത്.​ ​അ​തി​ൽ​ ​എ​ന്റെ​ ​മൂ​ത്ത​മ​ക​ൾ​ ​നീ​യാ​ണ്.​ ​ര​ണ്ടാ​മ​ത്തേ​ത് ​അ​ല​സ​യും...​ ​നി​ന്റെ​ ​മെ​ഡി​ക്ക​ൽ​ ​അ​ഡ്മി​ഷ​നു​വേ​ണ്ടി​യും​ ​കൂ​ടി​യാ​ണ് ​ഞാ​ൻ​ ​വ​ന്ന​ത്.​"
വ​ള​രെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​രു​ ​കാ​ര്യം​ ​മാ​ന​സി​ ​വ​ള​രെ​ ​ല​ളി​ത​മാ​യി​ ​അ​വ​ത​രി​പ്പി​ച്ചു.
'​'​മാ​ന​സി​ ​നീ...​"
സം​ശ​യ​ത്തോ​ടെ​ ​സി​സ്റ്റ​ർ​ ​മാ​ന​സി​യെ​ ​വി​ളി​ച്ചു.
'​'​ആ​രും​ ​അ​മ്പ​ര​ക്കേ​ണ്ട.​ ​ന​മു​ക്കു​ട​നെ​ ​മാ​താ​ ​കോ​ളേ​ജി​ലൊ​ന്നു​ ​പോ​ക​ണം.​ ​ഇ​വ​ളു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​ആ​ധാ​ർ​ ​കാ​ർ​ഡു​മൊ​ക്കെ​ ​ക​യ്യി​ലു​ണ്ട​ല്ലോ​ ​അ​ല്ലേ..​ ​"
'​'​ഇ​പ്പോ​ഴോ​ ​മാ​ന​സി?​​ ​"
'​'​അ​തെ​യ​തെ.​ ​വേ​ഗ​ത്തി​ൽ​ ​ത​ന്നെ​ ​ജോ​ലി​യെ​ല്ലാം​ ​തീ​ർ​ക്കാം.​ ​ഒ​ട്ടും​ ​ത​ന്നെ​ ​സ​മ​യ​മി​ല്ല,​ ​കോ​ളേ​ജി​ലും​ ​ഇ​വ​ൾ​ക്കു​മി​ട​യി​ൽ​ ​ഞാ​ന​ല്ലേ​ ​ഇ​ട​നി​ല​ക്കാ​രി.​​"
'​'​അ​തി​നു​മു​മ്പേ​ ​എ​നി​ക്ക​മ്മ​യോ​ട് ​ഒ​ന്നു​ ​ചോ​ദി​ക്ക​ണം.​ ​മാ​ന​സി​ ​അ​മ്മേ.​"
ത​ളി​ർ​ ​ശ​ബ്‌​ദം​ ​താ​ഴ്‌​ത്തി​ ​ഭ​വ്യ​ത​യോ​ടെ​ ​പ​റ​ഞ്ഞു.
'​'​ഓ,​ ​ഞാ​ന​ക്കാ​ര്യം​ ​മ​റ​ന്നു​പോ​യി.​ ​ഇ​ട​യ്‌​ക്ക് ​ഞാ​ന​ത് ​ആ​ലോ​ചി​ച്ചി​രു​ന്ന​താ...​ ​ത​ളി​രി​നെ​ ​ക​ണ്ട​ ​സ​ന്തോ​ഷ​ത്തി​ൽ​ ​ഞാ​ന​തൊ​ക്കെ​ ​മ​റ​ന്നു.​ ​ഇ​വ​ൾ​ ​എ​ന്റെ​ ​ മ​ക​ളാ​ണെ​ന്നൊ​രു​ ​തോ​ന്ന​ൽ.​ ​സി​സ്റ്റ​ർ​ ​പ​റ​ഞ്ഞ​തെ​ല്ലാം​ ​മ​ന​സി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ഒ​രു​ ​കാ​ന്ത​ശ​ക്തി​ ​ഇ​വ​ൾ​ക്ക് ​ഇ​ത്ര​ ​പെ​ട്ടെ​ന്ന് ​എ​ന്നി​ലു​ണ്ടാ​ക്കാ​നാ​കു​മെ​ന്ന് ​തീ​രെ​ ​ക​രു​തി​യ​ത​ല്ല.​"
മാ​ന​സി​ ​തു​ട​ർ​ന്നു.
'​'​സി​സ്റ്റ​ർ...​ ​അ​വ​ൾ​ ​പ​റ​യു​ന്ന​ത് ​ന്യാ​യ​മാ​യ​ ​ഒ​രു​ ​കാ​ര്യ​മാ​ണ്.​ ​മാ​ത്ര​മ​ല്ല​ ​അ​വ​ളു​ടെ​ ​അ​മ്മ​യോ​ട് ​അ​നു​വാ​ദം​ ​ചോ​ദി​ക്കേ​ണ്ട​ത് ​ ന​മ്മു​ടെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.​"
'​'​അ​തെ​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​ ​ഒ​ര​മ്മ​!​ ​മ​ക​ൾ​ക്കു​വേ​ണ്ടി​ ​മാ​ത്രം​ ​രാ​പ​ക​ൽ​ ​ക​ഷ്‌​ട​പ്പെ​ട്ട​ ​ഒ​ര​മ്മ.​"
സി​സ്റ്റ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മാ​ന​സി​ ​ക​സേ​ര​യി​ൽ​നി​ന്നെ​ഴു​ന്നേ​റ്റു.
കാ​റി​ലി​രു​ന്ന​ ​ബാ​ഗ് ​എ​ടു​ത്തു​കൊ​ണ്ടു​വ​രാ​ൻ​ ​ഡ്രൈ​വ​റോ​ട് ​പ​റ​ഞ്ഞു​ ​മാ​ന​സി.
'​'​സി​സ്റ്റ​ർ​ ​ഇ​ത​വ​ളു​ടെ​ ​മു​റി​യി​ലെ​ടു​ത്തു​വ​യ്‌​ക്കൂ.​ ​ഇ​വ​ൾ​ക്കു​ള്ള​ ​കു​റ​ച്ച് ​ഡ്ര​സാ.​ ​ഇ​വ​ൾ​ക്ക​വ​യൊ​ക്കെ​ ​ന​ന്നാ​യി​ണ​ങ്ങും.​"
'​'​ഇ​തി​ലു​ള്ള​തൊ​ന്നും​ ​മ​തി​യാ​വി​ല്ല​ ​അ​വ​ൾ​ക്ക്.​ ​പി​ന്നെ​ ​കു​റ​ച്ച് ​ഫോ​റി​ൻ​ ​ ഡ്ര​സു​ക​ൾ​ ​കൊ​ണ്ടു​വ​രാം​ ​എ​ന്നു​ ​വി​ചാ​രി​ച്ചു​ ​കൈ​യി​ലെ​ടു​ത്ത​താ.​ ​ഇ​വി​ടു​ന്നും​ ​ന​മു​ക്ക് ​കു​റ​ച്ച് ​പ​ർ​ച്ചെ​യ്സ് ​ചെ​യ്യാം.​ ​സി​സ്റ്റ​ർ​ ​ത​ളി​രി​നോ​ടൊ​പ്പം​ ​പോ​യി​ ​വേ​ണം​ ​ആ​വ​ശ്യ​മു​ള്ള​തൊ​ക്കെ​ ​വാ​ങ്ങാ​ൻ.​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​യ്‌​ക്കു​ള്ള​വ..."
ഒ​ര​മ്മ​യു​ടെ​ ​ചു​മ​ത​ല​ക​ൾ​ ​സ്വ​യം​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​മാ​ന​സി​യെ​യും​ ​അ​വ​രു​ടെ​ ​വാ​ക്കു​ക​ളെ​യും​ ​ത​ളി​ർ​ ​ശ്ര​ദ്ധ​യോ​ടെ​ ​ക​ണ്ടും​ ​കേ​ട്ടും​ ​നി​ന്നു.
'​'​ഇ​താ​ ​പ​റ​യു​ന്ന​ത് ​പൂ​ർ​വ​ജ​ന്മ​ബ​ന്ധ​മെ​ന്നൊ​ക്കെ.​ ​ശ​രി​ക്കും.​"
സി​സ്റ്റ​ർ​ ​മ​ഗ്ദ​ല​ന​ ​ചി​രി​ച്ചു​കൊ​ണ്ടു​ ​പ​റ​ഞ്ഞു.
വൈ​കു​ന്നേ​ര​ത്തെ​ ​ചാ​യ​കു​ടി​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​മാ​ന​സി​ ​ത​ളി​രി​നെ​ ​അ​രി​ക​ത്തു​ ​വി​ളി​ച്ചു.
'​'​ത​ളി​രേ...​ ​ന​മു​ക്കൊ​ന്ന് ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​യി​ ​വ​ന്നാ​ലോ​?​ ​ഒ​രു​ ​ശി​വ​ക്ഷേ​ത്ര​മു​ണ്ട്.​ ​കൊ​ച്ചി​യി​ൽ...​ ​എ​റ​ണാ​കു​ള​ത്ത​പ്പ​ൻ.​ ​നി​ന്റെ​ ​അ​മ്മ​യെ​പ്പോ​യി​ ​കാ​ണു​ന്ന​തി​നു​മു​മ്പേ​ ​അ​വി​ടെ​ ​ചെ​ന്ന് ​അ​നു​ഗ്ര​ഹം​ ​വാ​ങ്ങി​ക്കാം.​ ​ഇ​നി​ ​യാ​ത്ര​യി​ൽ​ ​ന​മു​ക്കൊ​രു​മി​ച്ച് ​ അ​മ്പ​ല​ത്തി​ൽ​ ​ പോ​കാ​നു​ള്ള​ ​സ​മ​യ​വു​മി​ല്ല.​ ​"
'​'​അ​തി​നെ​ന്താ​ ​അ​മ്മേ...​ ​പോ​കാ​മ​ല്ലോ."
ഒ​രു​ ​മ​ടി​യും​ ​കൂ​ടാ​തെ​ ​ത​ളി​ർ​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​സ​മ്മ​തം​ ​പ​റ​ഞ്ഞു.​ ​മ​ഗ്ദ​ല​ന​ ​സി​സ്റ്റ​ർ​ ​അ​തു​കേ​ട്ട് ​ഉ​ള്ളി​ൽ​ ​ചി​രി​ച്ചു.​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​എ​റ​ണാ​കു​ള​ത്ത​പ്പ​നെ​ ​നേ​ർ​ന്നു​ ​തൊ​ഴു​തു​ ​അ​വ​ൾ,​ ​ശാ​ന്ത​നു​വി​നെ​ ​കി​ട്ടാ​ൻ​ ​വേ​ണ്ടി.​ ​പ്രാ​ർ​ത്ഥി​ച്ച് ​അ​വ​ൾ​ ​അ​ത് ​നേ​ടി​യെ​ടു​ത്തു.​ ​അ​തോ​ടെ​ ​അ​വി​ട​ത്തെ​ ​ഭ​ക്ത​യാ​യി.
കു​ളി​ ​ക​ഴി​ഞ്ഞ് ​ത​ളി​ർ​ ​ത​ല​മു​ടി​ ​കു​ളി​പ്പി​ന്ന​ൽ​പി​ന്നി,​ ​പി​ന്നി​ൽ​ ​വി​ട​ർ​ത്തി​യി​ട്ടു.​ ​പൂ​ന്തോ​ട്ട​ത്തി​ലെ​ ​തു​ള​സി​ച്ചെ​ടി​യി​ൽ​ ​നി​ന്ന് ​തു​ള​സി​ക്ക​തി​ർ​ ​ഉ​തി​ർ​ത്ത് ​ത​ല​മു​ടി​യി​ൽ​ ​വ​ച്ചു​ ​മാ​ന​സി​യു​ടെ​ ​അ​ടു​ത്തെ​ത്തി.​ ​പാ​വാ​ട​യും​ ​ബ്ലൗ​സു​മാ​യി​രു​ന്നു​ ​വേ​ഷം. അ​വ​ൾ​ ​റെ​ഡി​യാ​യി​ ​മു​റ്റ​ത്തി​റ​ങ്ങി​നി​ന്നു. അ​വ​ളു​ടെ​ ​വേ​ഷം​ ​മാ​ന​സി​ക്ക് ​ഒ​രു​പാ​ടി​ഷ്‌​ട​മാ​യി.​ ​അ​വ​ളെ​ ​ക​ണ്ണി​മ​യ്‌​ക്കാ​തെ​ ​അ​വ​ർ​ ​നോ​ക്കി​ ​നി​ന്നു.
'​'​ഈ​ ​വേ​ഷം​ ​നി​ന​ക്ക് ​ന​ന്നാ​യി​ ​ഇ​ണ​ങ്ങു​ന്നു​ണ്ട്.​ ​ശ​രി​ക്കും​ ​ഒ​രു​ ​നാ​ട​ൻ​ ​പെ​ൺ​കു​ട്ടി.​"
മാ​ന​സി​ ​ സ​ന്തോ​ഷ​ത്തോ​ടെ​ ​ത​ളി​രി​ന്റെ​ ​തോ​ളി​ൽ​ ​ത​ട്ടി.​ ​അ​വ​ർ​ ​കാ​റി​ൽ​ക​യ​റി. യാ​ത്ര​യ്ക്കിടെ ​ ​മാ​ന​സി​ ​പ​റ​ഞ്ഞു.
'​'​നി​ന്റ​മ്മ​ ​എ​റ​ണാ​കു​ള​ത്ത​പ്പ​ന്റെ​ ​ഒ​രു​ ​വ​ലി​യ​ ​ഭ​ക്ത​യാ​യി​രു​ന്നു.​ ​എ​ന്നെ​ ​അ​വ​ളാ​ണ് ​ആ​ദ്യം​ ​ആ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കൊ​ണ്ടു​പോ​യ​തും​ ​പ​രാ​തി​ക​ൾ​ ​പ​റ​യാ​ൻ​ ​പ്രേ​രി​പ്പി​ച്ച​തും​ ​നേ​ർ​ച്ച​ ​നേ​രാ​ൻ​ ​പ​ഠി​പ്പി​ച്ച​തും.​ ​എ​ന്നി​ട്ട് ​അ​വ​ളൊ​രു​ ​നേ​ർ​ച്ച​യും​ ​ഇ​ന്നേ​ ​വ​രെ​ ​നേ​ർ​ന്ന​തു​മി​ല്ല.​ ​പി​ന്നീ​ട​ങ്ങോ​ട്ട് ​ഞാ​നാ​ണ് ​മ​ഹാ​ദേ​വ​ന്റെ​ ​ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യി​ ​മാ​റി​യ​തും​ ​നേ​ർ​ച്ച​ക​ൾ​ ​നേ​ർ​ന്ന​തും​ ​എ​ല്ലാം​ ​ചോ​ദി​ച്ചു​വാ​ങ്ങി​യ​തും.​ ​ഇ​പ്പോ​ഴും​ ​ആ​ ​വി​ശ്വാ​സം​ ​ഹൃ​ദ​യ​ത്തി​ലു​ണ്ട്.​ ​"
അ​വ​ൾ ​ ​ദീ​ർ​ഘ​നി​ശ്വാ​സ​മി​ട്ടു​കൊ​ണ്ട് ​പ​റ​ഞ്ഞു.
'​'​ശ​രി​ക്കും​ ​മ​ന​സു​രു​കി​ ​പ്രാ​ർ​ത്ഥി​ച്ചോ​ളൂ​ ​നീ​യും,​ ​ചോ​ദി​ക്കു​ന്ന​ ​വ​രം​ ​കി​ട്ടും.​ ​ക്ഷി​പ്ര​സാ​ദി​യാ.​ ​നി​ന്റ​മ്മ​യു​ടെ​ ​മ​ന​സ് ​നി​ന​ക്ക​നു​കൂ​ല​മാ​കാ​ൻ​ ​പ്രാ​ർ​ത്ഥി​ച്ചോ​ളൂ.​ ​ ബാ​ക്കി​യൊ​ക്കെ​ ​ഞാ​നേ​റ്റു.​ ​അ​വ​ളൊ​രു​ ​അ​ഭി​മാ​നി​യും​ ​പി​ടി​വാ​ശി​ക്കാ​രി​യു​മാ.​ ​അ​തേ​യു​ള്ളൂ​ ​എ​നി​ക്ക് ​പേ​ടി.​ ​നീ​ ​മ​റ്റാ​രു​ടെ​യും​ ​ചെ​ല​വി​ൽ​ ​പ​ഠി​ക്ക​ണ്ടാ​ന്നെ​ങ്ങാ​നും​ ​പ​റ​ഞ്ഞാ​ലോ​?​"
'​'​ശ​രി​ ​അ​മ്മേ...​ ​ഞാ​ൻ​ ​പ്രാ​ർ​ത്ഥി​ച്ചോ​ളാം.​"
ത​ളി​ർ​ ​സ​മ്മ​തം​ ​മൂ​ളി.​ ​അ​വ​ർ​ ​അ​മ്പ​ല​ന​ട​യി​ലെ​ത്തി.​ ​മാ​ന​സി​ ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങി.​ ​കോ​വി​ലി​ന​ക​ത്തേ​ക്കി​റ​ങ്ങാ​നു​ള്ള​ ​പ​ടി​ക്കെ​ട്ടു​ക​ൾ​ ​ഇ​റ​ങ്ങാ​ൻ​ ​ത​ളി​ർ​ ​മാ​ന​സി​യെ​ ​കൈ​യി​ൽ​ ​പി​ടി​ച്ചു​ ​സ​ഹാ​യി​ച്ചു.
'​'​മ​ഴ​പെ​യ്‌​ത് ​ന​ന​ഞ്ഞു​ ​കി​ട​ക്കു​ക​യാ​ ​അ​മ്മേ.​ ​തെ​ന്നി​ ​വീ​ഴാ​തെ​ ​ഇ​റ​ങ്ങ​ണേ​!​"
ത​ളി​ർ​ ​ഓ​ർ​മ്മി​പ്പി​ച്ചു. ത​ളി​രി​ന്റെ​ ​ക​രു​ത​ൽ​ ​മാ​ന​സി​യു​ടെ​ ​ക​ണ്ണ് ​ന​ന​യി​ച്ചു.
'​'​പ​ണ്ടൊ​ക്കെ​ ​ഈ​ ​പ​ടി​ക​ൾ​ ​ഞാ​ൻ​ ​ചാ​ടി​ച്ചാ​ടി​ ​ഇ​റ​ങ്ങു​മാ​യി​രു​ന്നു.​"
അ​ല​സ​യി​ൽ​ ​നി​ന്നോ​ ​ശാ​ന്ത​നു​വി​ൽ​ ​നി​ന്നോ​ ​ഇ​തു​വ​രെ​ ​കി​ട്ടാ​ത്ത​ ​ഈ​ ​ക​രു​ത​ൽ.​ ​താ​നെ​ത്ര​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​വ​യാ​ണ് ​ഇ​ത്ത​രം​ ​സ്നേ​ഹ​വാ​ക്കു​ക​ളും​ ​ക​രു​ത​ലും. അ​വ​ർ​ ​ക്ഷേ​ത്ര​ത്തി​ന് ​വ​ലം​ ​വ​ച്ച​പ്പോ​ഴും​ ​ത​ളി​ർ​ ​ആ​ ​ക​രു​ത​ൽ​ ​തു​ട​ർ​ന്നു. ഇ​രു​വ​രു​ടെ​യും​ ​ചു​ണ്ടി​ൽ​ ​ഒ​രേ​ ​മ​ന്ത്ര​ങ്ങ​ളാ​യി​രു​ന്നു. പൂ​ജാ​രി​ ​ശ്രീ​കോ​വി​ലി​ൽ​ ​നി​ന്നും​ ​ത​ല​ ​പു​റ​ത്തേ​ക്കി​ട്ടു​ ​ചോ​ദി​ച്ചു.
'​'​അ​ർ​ച്ച​ന​ ​ഉ​ണ്ടോ​?​"
'​'​ഉ​ണ്ട് ​സ്വാ​മി.​ ​ര​ണ്ടെ​ണ്ണം.​ ​പേ​രും​ ​നാ​ളും​ ​ചീ​ട്ടി​ലു​ണ്ട്.​ ​അ​ല​സ,​ ​അ​ത്തം,​ ​ത​ളി​ർ,​ ​അ​ത്തം​"
'​'​അ​പ്പോ​ൾ​ ​ഇ​ര​ട്ട​ക​ളാ​ണോ​?​ ​"
പൂ​ജാ​രി​ ​വെ​റു​തേ​ ​ചോ​ദി​ച്ചു.
ഒ​രാ​ളു​ടെ​ ​ന​ക്ഷ​ത്ര​മേ​ ​വ്യ​ക്ത​മാ​യി​ ​അ​റി​യു​ള്ളൂ.​ ​മ​റ്റൊ​രാ​ളു​ടെ​ ​അ​റി​യി​ല്ല​ ​എ​ന്നു​പ​റ​യാ​ൻ​ ​മാ​ന​സി​ക്ക് ​തോ​ന്നി​യി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ആ​ ​ചോ​ദ്യ​ത്തി​നു​ത്ത​രം​ ​'​'​അ​തെ​"​ എ​ന്നാ​ണ് ​മാ​ന​സി​ ​പ​റ​ഞ്ഞ​ത്.​ ​മ​റ്റൊ​ന്നും​ ​ചി​ന്തി​ച്ചി​ല്ല.
പൂ​ജാ​രി​ ​അ​ക​ത്ത് ​മ​ന്ത്രം​ ​ഉ​രു​വി​ട്ട​പ്പോ​ൾ​ ​ത​ളി​രി​നോ​ട് ​മാ​ന​സി​ ​ചോ​ദി​ച്ചു.
'​'​ത​ളി​രി​ന്റെ​ ​ന​ക്ഷ​ത്ര​വും​ ​ജ​ന​ന​മാ​സ​വും​ ​അ​റി​യാ​മോ​?​ ​"
'​'​മി​ഥു​ന​മാ​സ​ത്തി​ലേ​താ​ണെ​ന്ന​റി​യാം.​ ​അ​മ്മ​ ​ഇം​ഗ്ളീ​ഷ് ​ഡേ​റ്റി​ലാ​ ​അ​ർ​ച്ച​ന​ ​ന​ട​ത്താ​റു​ള്ള​ത്.​ ​ജൂ​ൺ​ ​മാ​സ​മാ​ണ്.​"
അ​പ്പോ​ൾ​ ​അ​ല​സ​യു​ടെ​ ​അ​തേ​ ​വ​യ​സും​ ​അ​തേ​ ​മാ​സ​വും.
അ​ർ​ച്ച​നയുടെ ​ ​പ്ര​സാ​ദം​ ​കൈ​നീ​ട്ടി​ ​വാ​ങ്ങി​യ​പ്പോ​ൾ​ ​പൂ​ജാ​രി​ ​ത​ല​യി​ൽ​ ​പു​ണ്യാ​ഹം​ ​ത​ളി​ച്ചു​കൊ​ണ്ടു​ ​പ​റ​ഞ്ഞു:
'​'​അ​മ്മ​യ്‌​ക്കും​ ​മോ​ൾ​ക്കും​ ​ഒ​രു​ ​ഐ​ക്യ​സൂ​ക്ത​മ​ന്ത്രം​ ​ജ​പി​ച്ചു​കെ​ട്ടി​യാ​ൽ​ ​ന​ന്ന്.​ ​കു​ട്ടി​ ​എ​ന്തു​ ​ചെ​യ്യു​ന്നു​?​"
'​'​മെ​ഡി​സി​ന് ​അ​ഡ്മി​ഷ​ൻ​ ​റെ​ഡി​യാ​യി​ട്ടു​ണ്ട് ​തി​രു​മേ​നി.​ ​അ​നു​ഗ്ര​ഹി​ക്ക​ണം​ ​അ​വ​ളെ.​ ​ഇ​വി​ടെ​ ​വ​ന്ന് ​പ്രാ​ർ​ത്ഥി​ച്ച് ​സ​ങ്ക​ട​മു​ണ​ർ​ത്തി​ച്ചാ​ൽ​ ​കാ​ര്യ​സാ​ദ്ധ്യം​ ​ഉ​ണ്ടെ​ന്നാ​ണ് ​കേ​ട്ടി​രി​ക്കു​ന്ന​ത്.​ ​അ​ല്ല...​ ​എ​ന്റെ​ ​അ​നു​ഭ​വം​ ​അ​താ​ണ്.​ ​അ​ന്ന​ത്തെ​ ​പൂ​ജാ​രി​ ​അ​ല്ല​ല്ലോ​ ​ഇ​ന്ന്.​ ​"
'​'​വി​ശ്വാ​സം​ ​ര​ക്ഷി​ക്കും...​ ​അ​താ​ണ് ​സ​ത്യം.​ ​"
തി​രു​മേ​നി​ ​ചി​രി​ച്ചു​കൊ​ണ്ട് ​പ്ര​സാ​ദം​ ​കൊ​ടു​ത്തു.​ ​അ​മ്പ​ല​ത്തി​ൽ​ ​നി​ന്ന് ​കോ​ൺ​വെ​ന്റി​ലെ​ത്തി​യ​പ്പോ​ൾ​ ​മ​ഗ്ദ​ല​ന,​ ​മു​റ്റ​ത്ത് ​അ​വ​രെ​ ​കാ​ത്തു​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
'​'​എ​ന്താ​ ​സി​സ്റ്റ​റേ​ ​ഒ​റ്റ​ക്കാ​ലി​ൽ​ ​ത​പ​സാ​യി​രു​ന്നോ​?​ ​ഞ​ങ്ങ​ൾ​ ​പോ​യ​തു​മു​ത​ൽ​...​"
മാ​ന​സി​ ​ചി​രി​ച്ചു​കൊ​ണ്ട് ​സി​സ്റ്റ​റി​നെ​ ​ക​ളി​യാ​ക്കി.
'​'​ ​അ​ല്ല​ ​ മാ​ന​സി.​ ​നി​ന​ക്കൊ​രു​ ​ഫോ​ണു​ണ്ടാ​യി​രു​ന്നു.​ ​പ​ല​ ​പ്രാ​വ​ശ്യം​ ​നി​ന്റെ​ ​മൊ​ബൈ​ലി​ൽ​ ​റിം​ഗ് ​വ​ന്ന​പ്പോ​ൾ​ ​ഞാ​ൻ​ ​ഫോ​ൺ​ ​അ​റ്റ​ന്റ് ​ചെ​യ്തു.​ ​ആ​രെ​ങ്കി​ലും​ ​അ​ത്യാ​വ​ശ്യ​ക്കാ​ര്യം​ ​പ​റ​യാ​നാ​ണെ​ങ്കി​ലോ​ ​എ​ന്ന് ​ധ​രി​ച്ചി​ട്ട്.​"
'​'​അ​ത് ​ന​ന്നാ​യി.​ ​എ​ന്നി​ട്ട് ​ആ​രാ​ന്ന് ​പ​റ​ഞ്ഞോ​?​"
'​'​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്നാ​ണ്.​ ​ഒ​രു​ ​ലാ​ൻ​ഡ് ​ലൈ​ൻ​ ​ന​മ്പ​രാ.​ ​നീ​ ​തി​രി​ച്ചു​ ​വി​ളി​ക്ക്.​"
'​'​ആ​രാ​ണെ​ന്ന് ​പ​റ​ഞ്ഞി​ല്ലേ?"
ഒ​രു​ ​മി​സ്റ്റ​ർ​ ​കൃ​ഷ​ണ​ൻ​ ​നാ​യ​ർ...​"
'​'​നീ​ ​ആ​രാ​ണെ​ന്ന് ​ചോ​ദി​ച്ചോ?​ ​"
'​'​ഇ​ല്ല.​ ​ഞാ​ൻ​ ​അ​ങ്ങോ​ട്ട് ​പ​റ​ഞ്ഞു​മി​ല്ല.​"
സി​സ്റ്റ​ർ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.
'​'​സി​സ്റ്റ​റേ​ ​അ​ത്​ ​ന​മ്മു​ടെ​ ​പ​ഴ​യ​ ​കി​ച്ചു​വാ.​ ​ന​മ്മ​ളോ​ടൊ​പ്പം​ ​പ​ഠി​ച്ച​ ​ആ​ ​കി​ച്ചു.​ ​അ​വ​ന്റെ​ ​പേ​ര് ​കൃ​ഷ്‌​ണ​ൻ​നാ​യ​രെ​ന്ന​ല്ലേ​?​ ​അ​വ​നി​പ്പോ​ൾ​ ​ജ​യി​ൽ​ ​ഡി.​ഐ.​ജി​യാ.​ ​ഞാ​ന​വ​നെ​ ​ഇ​ന്ന​ലെ​ ​വി​ളി​ച്ചി​രു​ന്നു.​ ​ന​മ്മു​ടെ​ ​രു​ക്കു​വി​നെ​പ്പ​റ്റി​ ​ചി​ല​തൊ​ക്കെ​ ​അ​റി​യാ​ൻ.​ ​ആ​റു​മാ​സ​മാ​യി​ ​അ​വ​ൻ​ ​ട്രെ​യി​നിം​ഗി​ന് ​ബാം​ഗ്ലൂ​രാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വ​ന്ന് ​ചാ​ർ​ജെ​ടു​ത്തു.​"
'​'​അ​തെ​യോ​?​"
'​'​ഞാ​ൻ​ ​നാ​ളെ​ ​അ​വി​ടെ​ ​വ​രെ​ ​പോ​കു​ക​യാ.​"
'​'​മാ​ന​സി​ ​നീ​ ​എ​ന്തു​ ​ഭാ​വി​ച്ചാ​?​ ​രു​ക്കു​വി​ന് ​അ​തൊ​ന്നും​ ​ഇ​ഷ്ട​മാ​വി​ല്ല.​ ​പ​ണ്ടേ​ ​അ​വ​ൾ​ക്ക​വ​നെ​ ​ഇ​ഷ്‌​ട​മ​ല്ലാ​ന്ന് ​നി​ന​ക്ക​റി​യാ​മ​ല്ലോ​?​""
'​'​പ​ക്ഷേ​ ​അ​വ​ന് ​അ​വ​ളെ​ ​ഇ​ഷ്‌​ട​മാ​യി​രു​ന്ന​ല്ലോ.​ ​എ​ന്താ​യാ​ലും​ ​അ​വ​നെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.​ ​ന​മ്മു​ടെ​ ​രു​ക്കു​വി​നെ​ ​ഇ​ങ്ങ​നെ​ ​ജ​യി​ലി​ൽ​ ​ത​ന്നെ​ ​ഇ​ട്ടി​രു​ന്നാ​ൽ​ ​മ​തി​യോ​?​ ​"
'​'​നീ​ ​എ​ന്താ​ ​വി​ചാ​രി​ക്ക​ണേ​?​ ​"
'​'​കേ​സ് ​ന​ട​ത്ത​ണം.​ ​ക്രി​മി​ന​ൽ​ ​കേ​സി​നെ​പ്പ​റ്റി​യൊ​ന്നും​ ​എ​നി​ക്ക​റി​യി​ല്ല.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​കി​ച്ചു​വി​നോ​ട് ​പ​റ​ഞ്ഞ് ​ന​ല്ലൊ​രു​ ​വ​ക്കീ​ലി​നെ​ ​വ​യ്‌​ക്ക​ണം.​ ​ന​ല്ല​ ​ഒ​രു​ ​ക്രി​മി​ന​ൽ​ ​ലോ​യ​റും​ ​കാ​ശും​ ​സ​ഹാ​യി​ക്കാ​നൊ​രാ​ളും.​ ​ഇ​ത് ​മൂ​ന്നും​ ​ദൈ​വ​സ​ഹാ​യ​വും​ ​കൂ​ടെ​യു​ണ്ടെ​ങ്കി​ൽ​ ​ഞാ​ൻ​ ​രു​ക്കു​വി​നെ​ ​ര​ക്ഷ​പ്പെ​ടു​ത്തും.​ ​എ​നി​ക്ക​വ​ളോ​ട് ​ചെ​യ്യാ​വു​ന്ന​ ​ഒ​രു​ ​സ​ഹാ​യം​ ​കൂ​ടി​യാ​ണ​ത്.​"
മാ​ന​സി​ ​സെ​ൽ​ഫോ​ൺ​ ​കൈ​യി​ലെ​ടു​ത്തു.​ ​ഡ​യ​ൽ​ ​പാ​ഡി​ൽ​ ​വി​ര​ലു​ക​ള​മ​ർ​ത്തി.
'​'​ഹ​ലോ​ ​കി​ച്ചു​വ​ല്ലേ​?​ ​"


(​തു​ട​രും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL AMMA ARIYATHE, NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.