SignIn
Kerala Kaumudi Online
Thursday, 28 May 2020 6.54 PM IST

പുതിയ കാലത്തെ തുയിലുണർ‌ത്തിയ കവി

puthussery-

മല​യാ​ള​ ​ക​വി​ത​യെ​ ​സ്വ​ന്തം​ ​ഹൃ​ദ​യ​ ​ര​ക്തം​കൊ​ണ്ട് ​ചു​വ​പ്പ​ണി​യി​ച്ച​ ​വ​യ​ലാ​ർ,​ ​ഒ.​എ​ൻ.​വി,​ ​തി​രു​ന​ല്ലൂ​ർ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​സ്ഥാ​ന​മു​ള്ള​ ​ക​വി​യാ​ണ് ​അ​ന്ത​രി​ച്ച​ ​പു​തു​ശേ​രി​ ​രാ​മ​ച​ന്ദ്ര​ൻ.​ ​തെ​രു​വി​ലെ​ ​പെ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ഉ​രു​കി​യൊ​ലി​ക്കു​ന്ന​ ​ഉ​ച്ച​വെ​യി​ലി​ൽ​ ​ചേ​റ​ണി​പ്പാ​ട​ത്ത് ​വി​യ​ർ​പ്പൊ​ഴു​ക്കി​ ​ജോ​ലി​ചെ​യ്യു​ന്ന​ ​ക​ർ​ഷ​ക​പ്പെ​ൺ​കൊ​ടി​യെ​ക്കു​റി​ച്ചും​ ​ആ​വു​ന്ന​ത്ര​ ​ഉ​ച്ച​ത്തി​ൽ​ ​പാ​ടി​യ​ ​പു​തു​ശേ​രി​ ​നാ​ളേ​യു​ടെ​ ​പാ​ട്ടു​കാ​ര​നാ​യി​രു​ന്നു.​ ​മ​നു​ഷ്യ​ൻ​ ​മ​നു​ഷ്യ​നെ​ ​ചൂ​ഷ​ണം​ ​ചെ​യ്യാ​ത്ത​ ​ഒ​രു​ ​പു​തു​യു​ഗ​ത്തി​ന്റെ​ ​തു​യി​ലു​ണ​ർ​ത്തു​കാ​ര​നാ​യി​ ​ക​വി​ ​വാ​ഴ്‌​ത്ത​പ്പെ​ട്ടു.​ ​ഇ​ട​ക്കാ​ല​ത്ത് ​ഗൗ​ര​വ​മു​ള്ള​ ​ഭാ​ഷാ​ ​ഗ​വേ​ഷ​ണ​ത്തി​ലും​ ​പ​ഠ​ന​ത്തി​ലും​ ​മു​ഴു​കി​യി​രു​ന്നി​ല്ലെ​ങ്കി​ൽ​ ​ആ​ ​നാ​ദ​മാ​ധു​രി​ ​ഇ​ന്ന​ത്തേ​ക്കാ​ൾ​ ​ഉ​യ​ര​ത്തി​ലെ​ത്തു​മാ​യി​രു​ന്നു.

ക​വി​ത​ ​വാ​യി​ച്ച് ​പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് ​പ്ര​ശ​സ്തി​ ​സ്വ​പ്‌​നം​ ​ക​ണ്ട് ​തൂ​ലി​ക​ ​കൈ​യി​ലേ​ന്തി​യ​ ​ക​വി​യാ​യി​രു​ന്നി​ല്ല​ ​പു​തു​ശേ​രി.​ ​സ​മ​ര​ങ്ങ​ളു​ടെ​ ​അ​ഗ്‌​നി​പ​ഥ​ങ്ങ​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ച് ​എ​ഴു​താ​തി​രി​ക്കാ​ൻ​ ​വ​യ്യെ​ന്ന​ ​സ​ർ​ഗ​ ​വേ​ദ​ന​യ​നു​ഭ​വി​ച്ചാ​ണ് ​അ​ദ്ദേ​ഹം​ ​ക​വി​ത​ ​കു​ത്തി​ക്കു​റി​ച്ച​ത്.​ ​മ​റ്റു​പ​ല​രേ​യും​ ​പോ​ലെ​ ​പു​ഷ്പ​ശ​യ്യ​യാ​യി​രു​ന്നി​ല്ല​ ​ആ​ദ്യ​നാ​ളു​ക​ൾ.
ആ​ദ്യ​മാ​യി​ ​ചു​ണ്ടി​ൽ​ ​ക​വി​ത​യു​ടെ​ ​മ​ധു​രം​ ​തേ​ച്ച​ത് ​ച​ങ്ങ​മ്പു​ഴ​ക്ക​വി​ത​യാ​യി​രു​ന്നു.​ ​ച​ങ്ങ​മ്പു​ഴ​യെ​ ​ഒ​ന്ന് ​നേ​രി​ൽ​ ​ക​ണ്ട​തോ​ടെ​ ​അ​തൊ​രു​ ​ല​ഹ​രി​യാ​യി.​ ​ഗ്ര​ന്ഥ​ശാ​ല​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ച​ങ്ങ​മ്പു​ഴ​ക്ക​വി​ത​ക​ളും​ ​മാ​തൃ​ഭൂ​മി,​ ​മ​ല​യാ​ള​ ​രാ​ജ്യം​ ​തു​ട​ങ്ങി​യ​ ​വാ​രി​ക​ക​ളും​ ​വാ​യി​ച്ച​പ്പോ​ൾ​ ​മ​ന​സ് ​അ​നു​ഭൂ​തീസാ​ന്ദ്ര​മാ​യി.​ ​യു​വ​ജ​ന​ സംഘത്തിന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​മൂ​ന്നു​പേ​ർ​ ​ചേ​ർ​ന്ന് ​'​ഭാ​ര​ത​ത്തൊ​ഴി​ലാ​ളി​"​ ​എ​ന്ന​ ​പേ​രി​ൽ​ ​ഒ​രു​ ​കൈ​യെ​ഴു​ത്തു​മാ​സി​ക​ ​തു​ട​ങ്ങി.​ ​ആ​ ​കാ​ല​ത്തെ​ക്കു​റി​ച്ച് ​തോ​പ്പി​ൽ​ ​ഭാ​സി​ ​ഇ​ങ്ങ​നെ​യെ​ഴു​തി:
'​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ​വ​ള്ളികു​ന്നം​ ​എ​ന്ന​ ​ഗ്രാ​മ​ത്തി​ൽ​ ​മൂ​ന്ന് ​പി​ള്ളേ​ർ​ ചേ​ർ​ന്ന് ​ഒ​രു​ ​കൈ​യെ​ഴു​ത്തു​ ​മാ​സി​ക​ ​തു​ട​ങ്ങി.​ ​ആ​ ​പി​ള്ളേ​ർ​ ​മൂ​ന്നും​ ​ആ​ദ്യ​മാ​യി​ ​അ​തി​ൽ​ ​എ​ഴു​താ​ൻ​ ​തു​ട​ങ്ങി.​ ​പി​ള്ളേ​രു​ടെ​ ​മൂ​പ്പ​ന്റെ​ ​പേ​ർ​ ​ക​രു​ണാ​ക​ര​ൻ​ ​ചാ​ന്നാ​ർ​ ​എ​ന്നാ​യി​രു​ന്നു.​ ​കാ​മ്പി​ശേ​രി​യി​ലെ​ ​കൊ​ച്ചു​ചാ​ണാ​രെ​ന്നും​ ​ബ​ഹു​മാ​ന​പൂ​ർ​വം​ ​ചി​ല​ർ​ ​വി​ളി​ച്ചു​പോ​ന്നു.​ ​കൈ​യെ​ഴു​ത്ത് ​മാ​സി​ക​യി​ൽ​ ​കൊ​ച്ചു​ ​ചാ​ന്നാ​രെ​ന്നും​ ​മ​റ്റും​ ​വ​യ്ക്കു​ന്ന​ത് ​പ്ര​സി​ദ്ധി​ക്കു​ ​പ​റ്റി​യ​ത​ല്ല​ല്ലോ.​ ​ആ​ക​യാ​ൽ​ ​ആ​ ​കൊ​ച്ചു​ ​ചാ​ന്നാ​ർ​ ​ത​ന്റെ​ ​പേ​ര് ​കാ​മ്പിശേ​രി​ൽ​ ​ക​രു​ണാ​ക​ര​ൻ​ ​എ​ന്നാ​ക്കി​ ​ചീ​ഫ് ​എ​ഡി​റ്റ​ർ​ ​സ്ഥാ​ന​ത്തു​വ​ച്ചു.​ ​ര​ണ്ടാ​മ​ൻ​ ​തോ​പ്പി​ലെ​ ​ഭാ​സ്ക​ര​പ്പി​ള്ള​യാ​യ​ ​ഞാ​ൻ​ ​തോ​പ്പി​ൽ​ ​ഭാ​സി​യാ​യി.​ ​മൂ​ന്നാ​മ​ൻ​ ​പു​തു​ശേ​രി​യി​ലെ​ ​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​ ​എ​ന്ന​ ​ചെ​റു​ക്ക​ൻ​ ​പു​തു​ശേ​രി​ ​രാ​മ​ച​ന്ദ്ര​നു​മാ​യി."
ആ​ ​കൈ​യെ​ഴു​ത്തു​മാ​സി​ക​യ്ക്കു​വേ​ണ്ടി​യാ​ണ് ​പു​തു​ശേ​രി​ ​ആ​ദ്യ​മാ​യി​ ​ഒ​രു​ ​ക​വി​ത​ ​കു​ത്തി​ക്കു​റി​ച്ച​ത്.​ ​'​ഉ​ണ​രു​വി​ൻ​"​ ​എ​ന്നാ​യി​രു​ന്നു​ ​ക​വി​ത​യു​ടെ​ ​പേ​ര്. 1948​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​'​ഗ്രാ​മീ​ണ​ ​ഗാ​യ​ക​ൻ​"​ ​ആ​ണ് ​ആ​ദ്യ​ക​വി​താ​സ​മാ​ഹാ​രം.​ ​ആ​ദ്യ​മാ​യി​ ​പ്ര​തി​ഫ​ലം​ ​കി​ട്ടി​യ​ത് ​കൗ​മു​ദി​ ​പ​ത്രാ​ധി​പ​ർ​ ​കെ.​ ​ബാ​ല​കൃ​ഷ്ണ​നി​ൽ​നി​ന്നാ​യി​രു​ന്നു.​ ​അ​ന്ന് 15​ ​രൂ​പ​യു​ടെ​ ​ഒ​രു​ ​ചെ​ക്കു​കി​ട്ടി.
ത​ന്റെ​ ​ക​വി​ത​യെ​ക്കു​റി​ച്ച് ​പു​തു​ശേ​രി​ ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ഴു​തി: '​സ​മൂ​ഹ​ജീ​വി​ത​ത്തി​ൽ​നി​ന്ന് ​മ​ന​ഃസാ​ക്ഷി​യു​ള്ള​ ​ഒ​രു​ ​എ​ഴു​ത്തു​കാ​ര​നും​ ​മാ​റി​നി​ൽ​ക്കാ​നാ​വി​ല്ല.​ബാ​ഹ്യ​പ്രേ​ര​ണ​ക​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ആ​ന്ത​രി​ക​ ​ച​ല​ന​ങ്ങ​ളാ​ണ് ​മി​ക്ക​വാ​റും​ ​കാ​വ്യ​ബീ​ജ​ങ്ങ​ളാ​വു​ക.​ ​ആ​ന്ത​രി​ക​ ​ചോ​ദ​ന​ക​ൾ​ ​വേ​റെ​യും​ ​ഉ​ണ്ടാ​കും.​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പ്ര​സ്ഥാ​ന​ത്തി​ലും​ ​വി​ദ്യാ​ർ​ത്ഥി​ ​ജീ​വി​ത​കാ​ലം​മു​ത​ൽ​ ​സ​ജീ​വ​മാ​യി​ ​പ​ങ്കെ​ടു​ക്കാ​നാ​യ​ത് ​ഒ​രു​ ​ഭാ​ഗ്യ​മാ​യി​ ​ഞാ​ൻ​ ​ക​രു​തു​ന്നു.​ ​അ​തെ​നി​ക്ക് ​ധാ​രാ​ളം​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ​ ​ത​ന്നു.​ ​അ​ക്കാ​ല​ത്തെ​ ​അ​നു​ഭ​വ​ങ്ങ​ളും​ ​പീ​ഡ​ന​ങ്ങ​ളു​മെ​ല്ലാം​ ​എ​നി​ക്ക് ​കാ​വ്യ​വി​ഷ​യ​മാ​യി​ട്ടു​ണ്ട്."
വി​ദ്യാ​ർ​ത്ഥി​ ​ജീ​വി​ത​കാ​ലം​ ​സ​മ​ര​ങ്ങ​ളു​ടെ​ ​തീ​ക്ക​ന​ലു​ക​ളി​ലൂ​ടെ​യു​ള്ള​ ​യാ​ത്ര​യാ​യി​രു​ന്നു.​ ​ഇ​ന്റ​ർ​മീ​ഡി​യ​റ്റി​ന് ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജി​ലാ​ണ് ​ചേ​ർ​ന്ന​ത്.​ ​വ​സ്തു​ ​എ​ഴു​തി​വി​റ്റ​ ​കാ​ശു​കൊ​ണ്ടാ​ണ് ​അ​മ്മ​ ​മ​ക​നെ​ ​കോ​ളേ​ജി​ല​യ​ച്ച​ത്.​ ​പോ​കു​മ്പോ​ൾ​ ​അ​മ്മ​ ​പ​റ​ഞ്ഞു.:
'​'​ഇ​നി​യെ​ങ്കി​ലും​ ​അ​ട​ങ്ങി​യൊ​തു​ങ്ങി​ ​ജീ​വി​ക്ക്.""
പ​ക്ഷേ​ ​ആ​ ​മ​ക​ൻ​ ​അ​ത് ​ചെ​വി​ക്കൊ​ണ്ടി​ല്ല.​ ​വി​ദ്യാ​ർ​ത്ഥി​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​ഘ​ട​കം​ ​രൂ​പീ​ക​രി​ച്ചു.​ ​അ​പ്പോ​ഴാ​ണ് ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​ഒാ​ർ​ഡ​ർ​ ​വ​ന്ന​ത്.
'​'​'​ഇൗ​ ​വ​ർ​ഷം​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ഇ​ല്ല.""
വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഇ​തി​നെ​തി​രെ​ ​ഇ​ള​കി.​ ​ഒ​ടു​വി​ൽ​ ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സ​മ്മ​തി​ച്ചു.
അ​ടു​ത്ത​ ​സ​മ​രം​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ഉ​ദ്ഘാ​ട​ന​ത്തെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു.​ ​മ​ക​ൻ​ ​സ​മ​ര​ത്തി​ലു​ണ്ടെ​ന്ന​റി​ഞ്ഞ് ​അ​മ്മ​ ​ഒാ​ച്ചി​റ​ ​പ​ട​നി​ല​ത്ത് ​കു​ടി​ൽ​ ​കെ​ട്ടി​ ​ഭ​ജ​ന​മി​രു​ന്നു.​ ​പൊ​ലീ​സ് ​പു​തു​ശേ​രി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​റോ​ഡി​ൽ​ ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​വാ​നി​ലേ​ക്ക് ​അ​വ​ർ​ ​ആ​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​എ​ടു​ത്തെ​റി​ഞ്ഞു.​ ​വാ​നി​ലും​ ​ലോ​ക്ക​പ്പി​ലും​ ​വ​ച്ച് ​മ​ർ​ദ്ദി​ച്ചു.​ ​കൊ​ല്ലം​ ​ക​സ്ബാ​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​ലോ​ക്ക​പ്പി​ൽ​ ​വ​ച്ചും​ ​ക്രൂ​ര​മാ​യ​ ​മ​ർ​ദ്ദ​നം​ ​തു​ട​ർ​ന്നു.​ ​കു​റെ​യാ​യ​പ്പോ​ൾ​ ​ബോ​ധം​ ​ന​ശി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​നി​രാ​ഹാ​രം​ ​തു​ട​ങ്ങി.​ ​ഭ​ജ​ന​മി​രു​ന്ന​ ​അ​മ്മ​യെ​ ​ആ​രോ​ ​ഇൗ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​അ​മ്മ​ ​ബോ​ധ​ര​ഹി​ത​യാ​യി.​ ​അ​മ്മ​യെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​മാ​പ്പെ​ഴു​തി​ത്ത​ന്നു​പോ​യി​ ​അ​മ്മ​യെ​ ​കാ​ണാ​ൻ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​ന്തു​വ​ന്നാ​ലും​ ​മാ​പ്പെ​ഴു​തി​ല്ലെ​ന്ന് ​പു​തു​ശേ​രി​ ​പ​റ​ഞ്ഞു.
സ​മ​ര​വും​ ​ക​വി​ത​യും​ ​സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി​ ​അ​തി​വേ​ഗം​ ​നാ​ളു​ക​ൾ​കൊ​ഴി​ഞ്ഞു.​ ​ഒ​രു​ദി​വ​സം​ ​പാ​തി​രാ​യ്ക്ക് ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ത​മ്പി​ ​വ​ന്ന് ​വി​ളി​ച്ചു​ണ​ർ​ത്തി.​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു:
''​ഞ​ങ്ങ​ളു​ടെ​ ​ക​ഴു​ത്തി​ൽ​ ​കൊ​ല​ക്ക​യ​റാ​ണ്.​ ​കേ​സ് ​ന​ട​ത്താ​ൻ​ ​നാ​ട്ടി​ലാ​രു​മി​ല്ല.​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാം​ ​ജ​യി​ലി​ലോ​ ​ഒ​ളി​വി​ലോ​ ​ആ​ണ്.​ ​ത​ന്നെ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​വ​ള്ളി​കു​ന്ന​ത്തെ​ ​പാ​ർ​ട്ടി​ ​ഘ​ട​കം​ ​പു​ന​സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ​വ​ന്ന​ത്.""
തു​ട​ർ​ന്ന് ​പു​തു​ശേ​രി​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​അ​ഗ്‌​‌​നി​ജ്വാ​ല​ക​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ചു.
ആ​ ​കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ച് ​പി​ന്നീ​ട് ​പു​തു​ശേ​രി​ ​പ​റ​ഞ്ഞ​തി​ങ്ങ​നെ​യാ​ണ്.
'​'ഇ​ത്ര​യും​ ​സം​ഘ​ർ​ഷം​ ​നി​റ​ഞ്ഞ​ ​കാ​ലം​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല.​ ​മ​റ​ക്കാ​നാ​വാ​ത്ത​ ​അ​നു​ഭ​വ​ങ്ങ​ൾ.​ ​ജീ​വി​ത​ത്തി​ന് ​ത​ന്റേ​ട​വും​ ​ആ​ത്മ​ബ​ല​വും​ ​ഉ​ണ്ടാ​ക്കി​ത്ത​ന്ന​ ​കാ​ലം.""
പു​തു​ശേ​രി​യോ​ടൊ​പ്പം​ ​പ​ഠി​ച്ചി​രു​ന്ന​വ​രൊ​ക്കെ​ ​പ്ര​ശ​സ്ത​മാ​യ​ ​നി​ല​യി​ൽ​ ​ബി​രു​ദ​മെ​ടു​ത്തു.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഫ​സ്റ്റാ​യി​ ​ജ​യി​ച്ച​ ​ഒ​രാ​ൾ​ക്ക് ​സ്വീ​ക​ര​ണ​വും​ ​ഉ​ണ്ടാ​യി.​ ​സ്വീ​ക​ര​ണ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത് ​വീ​ട്ടി​ൽ​വ​ന്നു.​ ​അ​മ്മ​ ​അ​ത്താ​ഴം​ ​വി​ള​മ്പി.​ ​അ​മ്മ​യു​ടെ​ ​മു​ഖ​ത്തേ​ക്ക് ​അ​റി​യാ​തെ​ ​നോ​ക്കി​പ്പോ​യി.​ ​മ​ണ്ണെ​ണ്ണ​വി​ള​ക്കി​ന്റെ​ ​പ്ര​കാ​ശ​ത്തി​ൽ​ ​ആ​ ​ക​വി​ളി​ൽ​കൂ​ടി​ ​ക​ണ്ണീ​ർ​ച്ചാ​ലു​ക​ൾ​ ​ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് ​ആ​ ​മ​ക​ൻ​ ​ക​ണ്ടു.​ ​ആ​ദ്യം​ ​അ​തി​ന്റെ​ ​അ​ർ​ത്ഥം​ ​പി​ടി​കി​ട്ടി​യി​ല്ല.​ ​ഇ​ത്തി​രി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഒ​രു​ ​മി​ന്ന​ൽ​പോ​ലെ​ ​അ​തി​ന്റെ​ ​പൊ​രു​ൾ​ ​മ​ന​സി​ലാ​യി.​ ​ത​ന്റെ​ ​മു​ട​ങ്ങി​പ്പോ​യ​ ​പ​ഠി​പ്പി​നെ​ക്കു​റി​ച്ചോ​ർ​ത്തു​ള്ള​ ​അ​മ്മ​യു​ടെ​ ​നി​ശ്ശ​ബ്ദ​മാ​യ​ ​വേ​ദ​ന​യു​ടെ​ ​ക​ണ്ണീ​രാ​ണ​ത്.​ ​ഒ​ന്നും​ ​അ​റി​ഞ്ഞ​താ​യി​ ​ഭാ​വി​ച്ചി​ല്ലെ​ങ്കി​ലും​ ​പി​ന്നെ​ ​ചോ​റി​റ​ങ്ങി​യി​ല്ല.​ ​പ​തി​നാ​ലാം​ ​വ​യ​സി​ൽ​ ​അ​ച്ഛ​ൻ​ ​മ​രി​ച്ച​തി​ൽ​പ്പി​ന്നെ​ ​ത​ന്റെ​ ​ഒ​രു​ ​തീ​രു​മാ​ന​ത്തി​നും​ ​അ​മ്മ​ ​എ​തി​രു​നി​ന്നി​ട്ടി​ല്ല.​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​നം​ ​അ​രു​ത് ​എ​ന്ന് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​അ​മ്മ​യ്ക്ക് ​ത​ന്നി​ൽ​ ​വ​ലി​യ​ ​വി​ശ്വാ​സ​മാ​യി​രു​ന്നു. ആ​ ​രാ​ത്രി​ ​ഉ​റ​ങ്ങി​യി​ല്ല.​ ​അ​ടു​ത്ത​ ​മാ​ർ​ച്ചി​ൽ​ ​പ​ഠി​പ്പ് ​പൂ​ർ​ത്തി​യാ​ക്കി​യേ​ ​മ​തി​യാ​വൂ​ ​എ​ന്ന് ​ആ​ ​രാ​ത്രി​ ​ഉ​റ​പ്പി​ച്ചു.
പ​ഠി​പ്പ് ​തു​ട​രു​ന്ന​തി​ന് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മോ​ച​നം​ ​കി​ട്ടി.​ ​പ​ഠി​ച്ച് ​ഒ​രി​ക്ക​ൽ​ ​പു​റ​ത്താ​ക്കി​യ​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജി​ൽ​ ​ത്ത​ന്നെ​ ​അ​ദ്ധ്യാ​പ​ക​നാ​യി.​ ​ഉ​ന്ന​ത​ങ്ങ​ൾ​ ​കൈ​യെ​ത്തി​പ്പി​ടി​ച്ചു.​ ​പ​ണ്ഡി​ത​നും​ ​ഗ​വേ​ഷ​ക​നും​ ​വി​വ​ർ​ത്ത​ക​നു​മാ​യി.
'​ആ​വു​ന്ന​ത്ര​ ​ഉ​ച്ച​ത്തി​ൽ,​ ​പു​തി​യ​ ​കൊ​ല്ല​നും​ ​പു​തി​യൊ​രാ​ല​യും​ ​ശ​ക്തി​പൂ​ജ,​ ​അ​ക​ലും​ ​തോ​റും,​ ​എ​ന്റെ​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​ക​വി​ത​ക​ൾ,​ ​ഇൗ​ ​വീ​ട്ടി​ൽ​ ​ആ​രു​മി​ല്ലേ​?​"​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പ്ര​ധാ​ന​ ​ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ.
'​തി​ള​ച്ച​മ​ണ്ണി​ൽ​ ​കാ​ൽ​ന​ട​യാ​യി​"​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യും​ ​ശ്ര​ദ്ധേ​യ​മാ​ണ്.
അ​ക്ഷ​ര​ങ്ങ​ളി​ൽ​ ​ര​ക്ത​വീ​ര്യം​ ​നി​റ​ച്ച​ ​ക​വി​യാ​യി​രു​ന്നു​ ​പു​തു​ശേ​രി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​വ്യ​ജീ​വി​ത​സ്വ​പ്നം​ ​ഇ​താ​യി​രു​ന്നു:
'​അ​​രു​ത് ​കാ​ണ​രു​തെ​ന്റെ​ ​നാ​ടി​ന്റെ
തെ​രു​വി​ൽ​തെ​ണ്ടു​ന്ന​ ​പെ​ങ്ങ​ളെ​ ​നാ​ളെ
അ​തി​നു​വേ​ണ്ടി​യാ​ണി​ജ്ജീ​വി​ത​ത്തിൻ
ക​വി​ത​യാ​കെ​ ​ക​രു​പ്പി​ടി​പ്പൂ​ ​ഞാ​ൻ.
(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​:​ 9544600969)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PUTHUSSERY RAMACHANDRAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.