SignIn
Kerala Kaumudi Online
Wednesday, 27 May 2020 3.19 AM IST

എം.ജിയിൽ ജീവനക്കാരെ പുന:ക്രമീകരിക്കും

കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി സർവകലാശാലയിലെ 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരായാൽ മതിയെന്ന് സർവകലാശാല അറിയിച്ചു. ഓരോ ദിവസവും എത്തേണ്ട ജീവനക്കാരുടെ പട്ടിക ഇന്ന് തയ്യാറാക്കും. എന്നാൽ ഇവർ ഡിപ്പാർട്ടുമെന്റ് മേധാവിയുമായി ടെലിഫോണിലോ വാട്സ് ആപ്പ് വഴിയോ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. അവശ്യഘട്ടങ്ങളിൽ മേധാവി ആവശ്യപ്പെട്ടാൽ ഓഫീസിലെത്തണം.

ഓൺലൈൻ ഫയൽ സംവിധാനമായ ഡി.ഡി.എഫ്.എസ് ഉപയോഗിച്ച് ജോലി സമയബന്ധിതമായി പൂർത്തിയാക്കണം. സർവകലാശാല ലൈബ്രറിയുടെ പ്രവർത്തനം രാവിലെ 10.30 മുതൽ വൈകിട്ട് 4.45വരെ പുന:ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, കാമ്പസിന് പുറത്തുള്ള കോളേജുകളിലെ വിദ്യാർത്ഥികളെ മാർച്ച് 31 വരെ സർവകലാശാല ലൈബ്രറിയിൽ പ്രവേശനം അനുവദിക്കില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MGUNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.