തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും ഏപ്രില്‍ 21 വരെ.തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യക്കാർക്ക് മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു. ഇത് എങ്ങനെ എന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും . ബി.പിഎല്ലുകാർക്ക് പതിനഞ്ചുകിലോ അരിയുൾപ്പെടെ ഒരുമാസത്തേക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.