SignIn
Kerala Kaumudi Online
Saturday, 30 May 2020 11.38 PM IST

വാഹനം തടഞ്ഞ പൊലീസുകാരെ കൈയേ​റ്റം ചെയ്തു

police
ചെമ്പറക്കിയിൽ വാഹന പരിശോധനക്കിടെ പൊലീസിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന സഹോദരങ്ങൾ

കിഴക്കമ്പലം: പൊലീസ് നിയന്ത്റണം തെ​റ്റിച്ച് സഞ്ചരിച്ച വാഹനം തടഞ്ഞ പൊലീസുകാരെ കൈയേ​റ്റം ചെയ്ത സഹോദരങ്ങളെ അറസ്​റ്റ് ചെയ്തു. ചെമ്പറക്കി, നടക്കാവ് ഞാറക്കാട്ടിൽ നിഷാദിൽ(22), സഹോദരൻ നിഷാദ് (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്​റ്റു ചെയ്തത്. ഇന്നലെ രാവിലെ ചെമ്പറക്കിയിൽ വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനത്തിലെത്തിയ ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിനിടെയിരുന്നു അക്രമം. വീട്ടു സാധനങ്ങൾ വാങ്ങാനായാണ് പുറത്തിറങ്ങിയതെന്നാണ് ഇവർ പറഞ്ഞത്. അതിന് ഒരാൾ പോരെയെന്ന് ചോദിച്ചതോടെ ഇവർ ക്ഷുഭിതരായി പൊലീസുകാരെ കൈയേ​റ്റം ചെയ്യുകയായിരുന്നു. ഇൻഫോപാർക്കിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിഷാദ്, കണ്ടന്തറയിൽ സ്വകാര്യ വാഹനത്തിലെ ഡ്രൈവറാണ് നിഷാദിൽ. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ കൈയ്യേറ്റം ചെയ്തതിനുമാണ് കേസ്. ഇവരെ റിമാൻഡ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ARREST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.