SignIn
Kerala Kaumudi Online
Thursday, 09 April 2020 1.04 AM IST

ലക്ഷ്മണരേഖ മറികടക്കരുത്

editorial-

കൊ​ടു​ങ്കാ​റ്റി​നു​ ​മു​മ്പു​ള്ള​ ​ശാ​ന്ത​ത​ ​പ്ര​കൃ​തി​ ​ഒ​രു​ക്കു​ന്ന​താ​ണ്.​ ​ഇ​ന്ത്യ​യി​ലെ​ ​ജ​ന​ങ്ങ​ൾ​ ​സ്വ​യം​ ​വ​രി​ക്കു​ന്ന​ ​ശാ​ന്ത​ത​ ​തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ആ​ഹ്വാ​ന​ ​പ്ര​കാ​രം​ 21​ ​ദി​വ​സ​ത്തേ​ക്ക് ​ജ​ന​ങ്ങ​ൾ​ ​ഗൃ​ഹ​ങ്ങ​ളി​ൽ​ ​ത​ന്നെ​ ​ക​ഴി​യും.​ ​കൊ​റോ​ണ​യു​ടെ​ ​വ്യാ​പ​ന​ത്തി​ലൂ​ടെ​ ​ഒ​രു​പ​ക്ഷേ​ ​ഉ​ണ്ടാ​യേ​ക്കാ​വു​ന്ന​ ​മ​ര​ണ​ക്കൊ​ടു​ങ്കാ​റ്റ് ​ഒ​ഴി​വാ​ക്കാ​ൻ​ ​വേ​ണ്ടി​യു​ള്ള​ ​ശാ​ന്ത​ത​യും​ ​ജാ​ഗ്ര​ത​യു​മാ​ണി​ത്.​ ​ഇ​ന്ത്യ​യു​ടെ​ ​നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​ത്തെ​ ​ന​ട​പ​ടി.​ ​അ​സാ​ധാ​ര​ണ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​സാ​ധാ​ര​ണ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​മ​നു​ഷ്യ​ ​സ്വാ​ത​ന്ത്ര്യ​വും​ ​പൗ​രാ​വ​കാ​ശ​ ​ലം​ഘ​ന​വു​മൊ​ന്നും​ ​ച​ർ​ച്ച​ ​ചെ​യ്യാ​നു​ള്ള​ ​സ​ന്ദ​ർ​ഭ​മ​ല്ലി​ത്.​ ​സു​ര​ക്ഷ​യ്ക്കും​ ​രാ​ജ്യ​ത്തി​ന്റെ​ ​ര​ക്ഷ​യ്ക്കും​ ​വേ​ണ്ടി​ ​ഓ​രോ​രു​ത്ത​രും​ ​വ​ഹി​ക്കു​ന്ന​ ​ത്യാ​ഗ​മാ​ണി​ത്.​ ​ലോ​ക​ത്തി​ന് ​ത​ന്നെ​ ​മാ​തൃ​ക​യാ​വു​ന്ന​ ​രീ​തി​യി​ൽ​ ​ഈ​ ​പ​രീ​ക്ഷ​ണം​ ​വി​ജ​യി​പ്പി​ക്കാ​ൻ​ ​നി​യ​മ​ത്തി​ന്റെ​ ​അ​ക​മ്പ​ടി​ ​കൊ​ണ്ട് ​മാ​ത്രം​ ​ക​ഴി​യി​ല്ല.​ ​ഓ​രോ​രു​ത്ത​രും​ ​ഉ​ള്ളി​ൽ​ ​ബ​ല​മാ​യ​ ​തീ​രു​മാ​നം​ ​എ​ടു​ക്കു​ക​യും​ ​അ​ത് ​ഒ​രു​ ​അ​ണു​വി​ട​ ​പോ​ലും​ ​ലം​ഘി​ക്കാ​തെ​ ​ന​ട​പ്പാ​ക്കു​ക​യും​ ​വേ​ണം.


വീ​ടി​ന് ​മു​ന്നി​ൽ​ ​അ​ദൃ​ശ്യ​മാ​യ​ ​ഒ​രു​ ​ല​ക്ഷ്മ​ണ​രേ​ഖ​യു​ണ്ട്.​ ​അ​ത് ​മ​റി​ക​ട​ക്ക​രു​തെ​ന്നാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​ഭ്യ​ർ​ത്ഥി​ച്ച​ത്.​ ​രാ​മാ​യ​ണ​ത്തി​ൽ​ ​ല​ക്ഷ്മ​ണ​ന്റെ​ ​ര​ക്ഷ​യെ​ ​ക​രു​തി​യ​ല്ല​ ​ആ​ ​രേ​ഖ.​ ​സീ​ത​യു​ടെ​ ​ര​ക്ഷ​യെ​ ​ക​രു​തി​യാ​ണ്.​ ​ആ​ ​രേ​ഖ​ ​ലം​ഘി​ച്ച​തി​ന്റെ​ ​ദു​ര്യോ​ഗം​ ​സീ​ത​ ​അ​നു​ഭ​വി​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​തു​പോ​ലെ​ ​ന​മ്മ​ൾ​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​ര​ക്ഷ​യെ​ ​ക​രു​തി​യാ​ണ് ​വീ​ടി​നു​ള്ളി​ൽ​ ​ക​ഴി​യ​ണ​മെ​ന്ന് ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.​ ​അ​ത് ​മ​നഃ​പൂ​ർ​വ​മോ​ ​അ​ല്ലാ​തെ​യോ​ ​കൗ​തു​ക​ത്തി​ന്റെ​യോ​ ​സാ​ഹ​സി​ക​ത​യു​ടെ​യോ​ ​പേ​രി​ലോ​ ​ലം​ഘി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ ​അ​വ​ർ​ക്ക് ​മാ​ത്ര​മ​ല്ല​ ​വി​പ​ത്ത് ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് ​കൂ​ടി​യാ​ണ്.​ ​വീ​ടി​ന് ​പു​റ​ത്തി​റ​ങ്ങു​ന്ന​ ​മ​നു​ഷ്യ​രെ​ ​ആ​ശ്ര​യി​ച്ച് ​ക​ഴി​യു​ന്ന​ ​നി​ര​വ​ധി​ ​പ​ക്ഷി​മൃ​ഗാ​ദി​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​തു​ ​കൂ​ടി​യാ​ണ് ​ന​മ്മു​ടെ​ ​ഭൂ​മി.​ ​വീ​ട്ടി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ ​അ​ക്കാ​ര്യ​വും​ ​ഓ​ർ​മ്മി​ക്ക​ണം.


അ​ദൃ​ശ്യ​രൂ​പി​യാ​യ​ ​കൊ​റോ​ണ​യു​മാ​യു​ള്ള​ ​ഒ​രു​ ​യു​ദ്ധ​മാ​ണ് ​രാ​ജ്യം​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ ​ബോ​ധ​മി​ല്ലാ​തെ​ ​കാ​ണി​ക്കു​ന്ന​ ​ഒ​രു​ ​ചെ​റി​യ​ ​പി​ഴ​വി​നു​ ​പോ​ലും​ ​വ​ലി​യ​ ​വി​ല​ ​ന​ൽ​കേ​ണ്ടി​വ​രും.​ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​രും​ ​അ​വ​ശ്യ​ ​സ​ർ​വീ​സി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും​ ​പൊ​ലീ​സ്


സേ​ന​യി​ലു​ള്ള​വ​രും​ ​മാ​ദ്ധ്യ​മ​ ​രം​ഗ​ത്തു​ള്ള​വ​രും​ ​മാ​ത്ര​മാ​ണ് ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​ ​ഇ​ള​വി​ന് ​അ​ർ​ഹ​രാ​യി​ട്ടു​ള്ള​ത്.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ഇ​വ​രാ​ണ് ​യു​ദ്ധ​രം​ഗ​ത്തു​ള്ള​വ​ർ.​ ​അ​വ​രു​ടെ​ ​ശ്ര​ദ്ധ​ ​പാ​ളി​യാ​ൽ​ ​കൊ​റോ​ണ​യെ​ ​സം​ഹ​രി​ക്കു​ന്ന​ത് ​അ​സാ​ദ്ധ്യ​മാ​വും.​ ​അ​തി​നാ​ൽ​ ​തി​ക​ച്ചും​ ​അ​നി​വാ​ര്യ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​ ​ആ​രും​ ​വീ​ട് ​വി​ട്ട് ​ഇ​റ​ങ്ങ​രു​ത് ​എ​ന്ന​ത് ​ഭീ​ഷ്‌​മ​ശ​പ​ഥം​ ​പോ​ലെ​ ​പാ​ലി​ക്കാ​ൻ​ ​ത​യ്യാ​റാ​വ​ണം.​ ​ആ​യു​ധ​ങ്ങ​ൾ​ക്കും​ ​മ​രു​ന്നു​ക​ൾ​ക്കു​മു​പ​രി​ ​മ​നു​ഷ്യ​ൻ​ ​അ​വ​ന്റെ​ ​ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ടാ​ണ് ​മ​ഹാ​യു​ദ്ധ​ങ്ങ​ളെ​യും​ ​മ​ഹാ​മാ​രി​ക​ളെ​യും​ ​അ​തി​ജീ​വി​ച്ചി​ട്ടു​ള്ള​ത്.​ ​ആ​റ്റം​ബോം​ബി​നെ​ ​വ​രെ​ ​അ​തി​ജീ​വി​ച്ച​ ​ച​രി​ത്ര​മാ​ണ് ​മ​നു​ഷ്യ​രാ​ശി​യു​ടേ​ത്.​ ​പ​ക്ഷേ​ ​അ​തി​നെ​ല്ലാം​ ​വി​ല​പ്പെ​ട്ട​ ​ഒ​ട്ടേ​റെ​ ​ജീ​വ​നു​ക​ൾ​ ​ബ​ലി​ ​ന​ൽ​കേ​ണ്ടി​വ​ന്നു.​ ​എ​ന്നാ​ൽ​ ​കൊ​റോ​ണ​യ്ക്കെ​തി​രാ​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ക​ഴി​യു​ന്ന​ത്ര​ ​മ​നു​ഷ്യ​ജീ​വ​നു​ക​ൾ​ ​ര​ക്ഷി​ച്ചു​കൊ​ണ്ട് ​യു​ദ്ധം​ ​ജ​യി​ക്കാ​നാ​ണ് ​കേ​ന്ദ്ര​ ​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​അ​തി​ന്റെ​ ​വി​ജ​യ​ത്തി​നാ​യി​ ​എ​ല്ലാ​വ​രും​ ​സ്വ​യം​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​വി​ശു​ദ്ധ​ ​സ​ന്ദ​ർ​ഭ​മാ​ണി​ത്.


ജീ​വി​ത​ ​പ്രാ​രാ​ബ്ധ​ത്തി​നി​ട​യി​ലു​ള്ള​ ​നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ​ ​പ​ല​ർ​ക്കും​ ​ന​ഷ്ട​പ്പെ​ടു​ന്ന​ത് ​സ്വ​ന്തം​ ​ജീ​വി​ത​ത്തി​ലെ​ ​കൊ​ച്ച് ​കൊ​ച്ച് ​സ​ന്തോ​ഷ​ങ്ങ​ളാ​ണ്.​ ​അ​തി​ൽ​ ​പ​ല​തും​ ​തി​രി​ച്ച് ​പി​ടി​ച്ച് ​അ​നു​ഭ​വി​ക്കാ​നു​ള്ള​ ​ഒ​രു​ ​അ​വ​സ​ര​മാ​യി​ ​വേ​ണം​ ​ഈ​ 21​ ​ദി​വ​സ​ത്തെ​ ​ഗൃ​ഹ​വാ​സം​ ​വി​നി​യോ​ഗി​ക്കാ​ൻ.​ ​മാ​റ്റി​വ​ച്ചി​രു​ന്ന​ ​പ​ല​ ​ജോ​ലി​ക​ളും​ ​പ​ല​ർ​ക്കും​ ​തീ​ർ​ക്കാ​നാ​വും.​ ​പാ​ച​കം​ ​പ​ഠി​ക്കേ​ണ്ട​വ​ർ​ക്ക് ​അ​താ​കാം.​ ​വീ​ടി​ന്റെ​ ​അ​ല്ല​റ​ ​ചി​ല്ല​റ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​തീ​ർ​ക്കാ​ൻ​ ​അ​റി​യാ​വു​ന്ന​വ​ർ​ക്ക് ​അ​താ​കാം.​ ​സം​ഗീ​തം​ ​കേ​ൾ​ക്കാം.​ ​ന​ല്ല​ ​പു​സ്ത​ക​ങ്ങ​ൾ​ ​വാ​യി​ക്കാം.​ ​പൂ​ന്തോ​ട്ട​മോ​ ​പ​ച്ച​ക്ക​റി​ ​തോ​ട്ട​മോ​ ​ഒ​രു​ക്കാം.​ ​ക്രി​യാ​ത്മ​ക​മാ​യി​ ​സ​മ​യം​ ​ചെ​ല​വി​ടാ​ൻ​ ​പ​ര​മാ​വ​ധി​ ​ശ്ര​മി​ച്ചാ​ൽ​ ​മ​ന​സി​ന് ​ഉ​ല്ലാ​സ​വും​ ​ത​ദ്വാ​ര​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​ക്കു​ക​യും​ ​ചെ​യ്യും.​ ​അ​ത്യാ​വ​ശ്യം​ ​സാ​മ്പ​ത്തി​ക​ ​ശേ​ഷി​ ​ഉ​ള്ള​വ​രു​ടെ​ ​കാ​ര്യ​ങ്ങ​ളാ​ണി​തൊ​ക്കെ.​ ​അ​ന്ന​ന്ന​ത്തെ​ ​ജോ​ലി​ ​ചെ​യ്ത് ​വീ​ട് ​പു​ല​ർ​ത്തു​ന്ന​ ​കോ​ടി​ക്ക​ണ​ക്കി​ന് ​ജ​ന​ങ്ങ​ളു​ടെ​ ​നാ​ടാ​ണ് ​ഇ​ന്ത്യ.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​വ​ക​യി​ല്ലാ​ത്ത​വ​ർ​ക്ക് ​അ​തി​നു​ള്ള​ ​അ​വ​ശ്യ​ ​വ​സ്തു​ക്ക​ൾ​ ​എ​ത്തി​ച്ചു​കൊ​ടു​ക്കാ​നു​ള്ള​ ​ബാ​ദ്ധ്യ​ത​ ​സം​സ്ഥാ​ന,​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രു​ക​ൾ​ക്കു​ള്ള​താ​ണ്.​ ​അ​ന്നം​ ​വ​ഴി​മു​ട്ടു​ന്ന​വ​ർ​ ​ബ​ന്ധ​പ്പെ​ടാ​നു​ള്ള​ ​ഹെ​ൽ​പ് ​ഡെ​സ്കു​ക​ൾ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​മു​ൻ​കൈ​യെ​ടു​ത്ത് ​തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്തി​ട​ത്ത് ​ഉ​ട​ൻ​ ​തു​ട​ങ്ങ​ണം.​ ​ഇ​ന്ത്യ​യു​ടെ​ ​ഫു​ഡ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഗോ​ഡൗ​ണു​ക​ളി​ൽ​ ​ഏ​താ​ണ്ട് ​മൂ​ന്ന് ​മാ​സ​ത്തോ​ളം​ ​ഇ​ന്ത്യ​യി​ലെ​ ​മു​ഴു​വ​ൻ​ ​ജ​ന​ങ്ങ​ൾ​ക്കും​ ​ക​ഴി​യാ​നു​ള്ള​ ​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ ​സ്റ്റോ​ക്കു​ണ്ട്.​ ​ഇ​തി​ന്റെ​ ​ഒ​രം​ശം​ ​ഏ​റ്റ​വും​ ​അ​വ​ശ്യ​ക്കാ​രാ​യ​ ​പ​ത്തോ​ ​ഇ​രു​പ​തോ​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ന​ൽ​കാ​നു​ള്ള​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കേ​ണ്ട​താ​ണ്.​ ​കാ​ര​ണം​ ​വി​ശ​ക്കു​ന്ന​ ​വ​യ​റി​ന് ​ഒ​ന്നും​ ​അ​നു​സ​രി​ക്കാ​ൻ​ ​തോ​ന്നി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​വി​ശ​ക്കു​ന്ന​ ​വ​യ​റി​ന്റെ​ ​മു​മ്പി​ൽ​ ​വേ​ദാ​ന്തം​ ​പ​റ​യ​രു​തെ​ന്ന് ​വി​വേ​കാ​ന​ന്ദ​ ​സ്വാ​മി​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ത്.


കൊ​റോ​ണ​ക്കെ​തി​രാ​യ​ ​ഈ​ ​യു​ദ്ധ​ത്തി​ൽ​ ​ന​മ്മ​ൾ​ ​ജ​യി​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്യും.​ ​ഈ​ 21​ ​ദി​വ​സം​ ​ക​ഴി​യു​മ്പോ​ൾ​ ​ത​ന്നെ​ ​ശു​ഭ​സൂ​ച​ന​ക​ളു​മാ​യി​ ​പു​തി​യ​ ​പ്ര​ഭാ​തം​ ​വി​ട​രു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കാം.​ ​ഒ​ന്നു​ ​തി​രി​ഞ്ഞു​നോ​ക്കാ​നും​ ​ആ​ത്മ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​നും​ ​പു​തി​യ​ ​പാ​ഠ​ങ്ങ​ൾ​ ​പ​ഠി​ക്കാ​നും​ ​ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ​ ​കൂ​ടു​ത​ൽ​ ​ന​ല്ല​ ​മ​നു​ഷ്യ​രാ​കാ​നും​ ​ഈ​ ​ശാ​ന്ത​ത​ ​ന​മു​ക്ക് ​വി​നി​യോ​ഗി​ക്കാം.​ ​'​ശ​രി​യാ​യ് ​മ​ധു​രി​ച്ചി​ടാം​ ​സ്വ​യം​ ​പ​രി​ശീ​ലി​പ്പൊ​രു​ ​ക​യ്‌​പു​ ​താ​നു​മേ​"​ ​എ​ന്നാ​ണ​ല്ലോ​ ​ക​വി​ ​വ​ച​ന​വും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.