SignIn
Kerala Kaumudi Online
Thursday, 09 April 2020 12.08 AM IST

കൊറോണ: 24 മണിക്കൂറിനിടെ 43 പുതിയ കേസുകൾ,​ നാലുമരണം,​ രാജ്യത്ത് ആകെ 649 രോഗികൾ,​ 13 മരണം

corona-

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ ബാധിച്ച് നാലുപേർ മരിച്ചതായും 43 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയി. കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 13 ആയതായും ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ഇന്നലെ 73 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.


കൊറോണ രോഗികൾക്കു മാത്രമായി ആശുപത്രികൾ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് 17 സംസ്ഥാനങ്ങൾ അത്തരം ആശുപത്രികൾ തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു. കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നുണ്ടെന്നും എന്നാൽ അത് ഭീമമായ തോതിലല്ല,​ ആദ്യഘട്ടത്തിലെ ട്രെൻഡാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CORONA, CORONA INDIA, UNION HEALTH MINISTRY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.