SignIn
Kerala Kaumudi Online
Monday, 01 June 2020 1.59 AM IST

മെഗാ ബാങ്ക് ലയനം ഏപ്രിൽ ഒന്നിന് തന്നെ: നിർമ്മല സീതാരാമൻ

nirmala-sitharaman

ന്യൂഡൽഹി: പത്തു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് വലിയ ബാങ്കുകളാക്കി മാറ്രാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ലയനം ഏപ്രിൽ ഒന്നിനു തന്നെ പ്രാബല്യത്തിലാകുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കൊറോണയും ലോക്ക്ഡൗണും ലയനത്തെ ബാധിക്കില്ല. ലയനത്തിന് ഈമാസമാദ്യം കേന്ദ്ര കാബിനറ്ര് അനുമതി നൽകിയിരുന്നു.

ഇതുപ്രകാരം ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലും സിൻഡിക്കേറ്ര് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കും. 2017ൽ ഇന്ത്യയിൽ 27 പൊതുമേഖലാ ബാങ്കുകൾ ഉണ്ടായിരുന്നു. മെഗാ ലയനത്തോടെ എണ്ണം 12 ആകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, CORONA VIRUS, LOCK DOWN, NIRMALA SITHARAMAN, BANK MERGER, MEGA BANK MERGER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.