SignIn
Kerala Kaumudi Online
Thursday, 09 April 2020 12.18 AM IST

വീട്ടിലിരുന്ന് ശീലമില്ലാത്ത ഭർത്താക്കൻമാർ കൂടെയുള്ളപ്പോൾ...ഈ കൊറോണ കാലം ഏറ്റവും കൂടുതൽ ബാധിക്കുക ഒരുപക്ഷെ സ്ത്രീകളെയാകാം

corona

കൊറോണ രോഗത്തിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധ മാർഗം വീട്ടിലിരിക്കുക എന്നതാണെന്ന് ആരോഗ്യ വിദഗ്ദരും നമ്മുടെ പ്രധാനമന്ത്രിയും ഒരേ സ്വരത്തിൽ പറയുന്നു. രോഗത്തെ തടയാനും അത് പടരുന്നത് ഒഴിവാക്കാനും ഏറ്റവും നല്ലത് കഴിവതും വീട്ടിൽ തന്നെ ഇരിക്കുക എന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ആരും, പ്രത്യേകിച്ച് പുരുഷന്മാർ, മനസിലാക്കാത്ത ഒരു ദോഷമുണ്ട്. സ്ത്രീകളുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ഈ വീട്ടിലിരുപ്പ് സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട് എന്നതാണത്. വീട്ടുജോലികളെല്ലാം ചെയ്യേണ്ടത് സ്ത്രീകളാണ് എന്നതാണ് 'നാട്ടുനടപ്പ്'. മിക്ക പുരുഷന്മാരും ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കാൻ അധികം മിനക്കെടില്ല എന്നുമാത്രമല്ല, അവർ മിക്കപ്പോഴും സ്ത്രീകളുടെ ജോലിഭാരം കൂട്ടാറുമുണ്ട്. സ്ഥിരജോലിയുള്ള സ്ത്രീകളാണെങ്കിൽ ഈ 'അടുക്കളജോലി' അവരുടെ ജോലി ഇരട്ടിയാക്കും. സ്ത്രീകൾക്ക് വന്നുപെടാൻ സാദ്ധ്യതയുള്ള ഈ ബുദ്ധിമുട്ടുകളെ കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സംസാരിക്കുകയാണ് രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യൂത്ത് ഡെവലപ്പ്മെന്റിലെ അദ്ധ്യാപികയായ നിയതി ആർ കൃഷ്ണ.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

'ഈ ഐസൊലേഷൻ ഏറ്റവും കൂടുതൽ ബാധിക്കുക സ്ത്രീകളുടെ മാനസിക ആരോഗ്യത്തെയായിരിക്കും. വിവാഹിതയും അമ്മയുമായ working woman ആണെങ്കിൽ ഒരുപക്ഷെ ഏറ്റവും അധികം. വൈറ്റ് കോളർ ജോലിയുള്ള സാമ്പത്തിക ശേഷിയുള്ള സ്ത്രീയാവട്ടെ, അന്നന്നത്തെ ഉപജീവനത്തിനായി വീട്ടുജോലിക്ക് പോകുന്ന സ്ത്രീയാകട്ടെ, informal/unorganised sector ലെ ഏതു കാറ്റഗറി of വർക്ക് ചെയ്യുന്ന സ്ത്രീയുമാകട്ടെ, വീടിനു പുറത്തുള്ള അവരുടെ ലോകം വീട്ടിലേക്കു ചുരുങ്ങുന്നു എന്നത് കൊണ്ട് മാത്രമല്ലിത്, വീടെന്ന ലോകം സ്ത്രീയുടെ ഏറ്റവും കഠിനമായ work space ആണെന്നത് കൊണ്ട് കൂടിയാണ്.
ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകളാണെങ്കിൽ ഈ അവസരത്തിൽ കുഞ്ഞുങ്ങളുടെ ശാരീരിക/മാനസിക ആരോഗ്യത്തിനായിരിക്കും ഏറ്റവും കൂടുതൽ കഷ്ടപ്പെടേണ്ടി വരിക. Day care/school/nanny അങ്ങനെ കുഞ്ഞുങ്ങൾ അവരുടെ പരിചിത പകലിടങ്ങളിൽ നിന്ന് മാറി വീട്ടിനുള്ളിൽ തന്നെയാകുമ്പോൾ, കൂട്ടുകാരെ, പ്രിയപ്പെട്ട അധ്യാപകരെ, കളിസ്ഥലങ്ങളെ ഒക്കെ കാണാതെ വരുമ്പോൾ ചിലപ്പോൾ ഹൈപ്പർ ആക്റ്റീവ് ആയി വികൃതി കൂടുന്നുണ്ടാവും, അല്ലെങ്കിൽ anxiety/stress കൊണ്ടൊക്കെ തീരെ സൈലന്റ് ആയി പോകുന്നുണ്ടാവും. ഇതെല്ലാം അവരുടെ ശാരീരിക ആരോഗ്യത്തിൽ കൂടി പ്രകടമാകും. അവരെ happy, healthy & occupied ആക്കി ഇരുത്തുക, ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ അവരുടെ അടിപിടി ഒത്തു തീർപ്പാക്കുക തുടങ്ങി കുഞ്ഞുങ്ങളുടെ അവധിക്കാലം 24*7 ലേക്ക് മാറുകയാണ്. അതിനിടയിൽ work from home ഉണ്ട്. പലപ്പോഴും വീട്ടിൽ സ്വന്തമായൊരു മേശയും കസേരയും മൂലയും പോലുമില്ലാത്തവരാണ് ഭൂരിഭാഗവും.


അതിലും വലിയ സ്ട്രെസ് ആണ് വീട്ടിലിരുന്നു ശീലമില്ലാത്ത patriarchal ഭർത്താക്കന്മാർ കൂടെയുള്ളപ്പോൾ. അവർ അവരുടേതായ എല്ലാ frustration ഉം തീർക്കുന്നത് ഭാര്യയോടാവാം. മദ്യപിക്കാൻ, പുകവലിക്കാൻ, വെറുതെ പുറത്തു കറങ്ങി നടക്കാൻ, സുഹൃത്തുക്കളോട് കമ്പനി കൂടാൻ ഒന്നും പറ്റാതെ വീട്ടിലിരിക്കേണ്ടി വരുമ്പോൾ അത് കൂടുതൽ ഉപദ്രവമായി മാറിയേക്കാം. കുറച്ചു മയമുള്ള പാർട്ണർ ആണെങ്കിൽ പോലും വീട്ടുപണിയിലുള്ള സഹായമാകും എന്ന് കരുതാനേ പറ്റില്ല. ആഗ്രഹിച്ചാൽ പോലും പാചക പരീക്ഷണങ്ങൾ നടത്തിക്കളയാനൊന്നും വിഭവങ്ങൾ ഇല്ല. ചൂട് കൂടി വരുന്നു. അടിച്ചു വാരി/നിലം തുടച്ചു/പാത്രം കഴുകി/ കുഞ്ഞുങ്ങൾക്കൊപ്പം കുറച്ചു സമയം ചിലവഴിച്ച്, അങ്ങനെ എന്തെങ്കിലും സഹായം ചെയ്യുന്നതിന് പകരം ടിവിക്കു മുന്നിലിരുന്നു വാർത്ത കേട്ട് നാല് നേരം ചായക്ക് ഓർഡർ ഇടുന്നവരാവും കൂടുതൽ പേരും.


ജോലി കഴിഞ്ഞു വിശ്രമിക്കാനുള്ള ശാന്തമായ സ്ഥലമാണ് പുരുഷന്മാർക്ക് വീടെങ്കിൽ രാവെന്നല്ലാതെ പകലെന്നില്ലാതെ ഒരിക്കലും തീരാത്ത ജോലികളാണ് സ്ത്രീകളെ വീട്ടിൽ കാത്തിരിക്കുന്നത്. എത്രയോ സ്ത്രീകളാണ് ജോലി സ്ഥലത്തു ആശ്വാസം കണ്ടെത്തുന്നത്. അവർക്ക് സമാധാനമായി ഒന്ന് ചാരിയിരിക്കാൻ പോലും പറ്റുന്നത് ഒരുപക്ഷെ ജോലി സ്ഥലത്തു മാത്രമാകാം (ചിലർക്ക് മാത്രം). എല്ലാം സംസാരിക്കുന്ന ഒരു സഹപ്രവർത്തക സുഹൃത്ത്, ഇടക്ക് കുശലാന്വേഷണം നടത്താൻ അയൽക്കാർ, ജോലിസ്ഥലത്തേക്കുള്ള to and fro യാത്ര, അങ്ങനെ പല സ്ട്രെസ് റിലീഫ് ഇടങ്ങളും അവർക്ക് അന്യമാവുകയാണ്.


Domestic help ന് ആളില്ലാതെ, പ്രായമായ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവരെ വളരെയധികം ശ്രദ്ധിക്കേണ്ട ഈ സമയത്തു നടുവൊടിഞ്ഞ് പോകുന്നത് ഗൃഹനാഥക്ക് തന്നെയാവും. തിരിച്ചു പുറത്തിറങ്ങേണ്ട സമയമാകുമ്പോഴേക്കും എത്രപേരുടെ ജോലി അവിടെ തന്നെ കാണും എന്നത് മറ്റൊരു ആശങ്ക. ഏതൊരു തരം emergency യും-- natural calamity or any kind of conflict situation--വീട്ടിനകത്തു പോലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിപ്പിക്കും. Abusive relationships ൽ ഉള്ളവർക്ക്, mental health issues കൊണ്ട് മരുന്ന് കഴിക്കുന്നവർക്ക് ഒക്കെ വീടെന്ന ഇടം എന്തായാലും നല്ലൊരു അനുഭവമാകില്ല. 9 മാസം കഴിയുമ്പോൾ baby boom ഉണ്ടാകും എന്ന പ്രവചനം പോലും സ്ത്രീ ജീവിതങ്ങളെ നെഗറ്റീവ് ആയി മാത്രം ബാധിക്കാൻ പോകുന്ന ഒന്നാണ്. എല്ലാവര്ക്കും വേണ്ടി കരുതലെടുത്തു നടക്കുന്ന അവരെ ഒന്നു ശ്രദ്ധിക്കാനെങ്കിലും വീട്ടിലുള്ളവർ തയാറാവേണ്ടതാണ്.
Niyathi R Krishna '

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOMAN AT HOME, SHE, CORONA, KERALA, LIFESTYLE, HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.