SignIn
Kerala Kaumudi Online
Monday, 01 June 2020 9.19 AM IST

കാ​സർഗോഡ് മുതൽ തി​രു​വ​ന​ന്ത​പു​രം വ​രെ; ഇ​ടു​ക്കി​യി​ലെ കൊറോണ ബാധിതനായ നേതാവിന്റേത് വിപുലമായ സമ്പർക്കപ്പട്ടിക

corona-

തി​രു​വ​ന​ന്ത​പു​രം : ഇ​ടു​ക്കി​യി​ൽ കൊറോണ സ്ഥിരീകരിച്ച് പൊതുപ്രവർത്തകൻ സഞ്ചരിച്ചത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ. ഇദ്ദേഹത്തിന്റെ യാത്രാവിവരങ്ങൾ അമ്പരപ്പിക്കുന്നതാണെന്ന് ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു. വിപുലമായ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ​പ​ട്ടി​ക വ​ള​രെ നീ​ള​മേ​റി​യ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ കൊറോണ ബാധിതൻ സഞ്ചരിച്ചു. ഫെബ്രുവരി 29ന് തിരുവനന്തപുരത്ത് എത്തി ഹോട്ടലിൽ തങ്ങിയ ശേഷം സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുത്തു. തുടർന്ന് കാട്ടാക്കടയിലേക്ക് കെ.എസ്.ആർ.ടി.സി ബസിലും അവിടെനിന്ന് അമ്പൂരിയിലേക്ക് സ്കൂട്ടറിലും പോയി. രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ ഹോട്ടലിൽ മടങ്ങിയെത്തിയ ശേഷം പത്തരയോടെ കെ.എസ്.ആർ.ടി.സി ബസിൽ ഇടുക്കിയിലേക്ക് യാത്രതിരിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ തൊ​ടു​പു​ഴ, പെ​രു​മ്പാവൂർ​, മൂ​ന്നാ​ർ, എ​റ​ണാ​കു​ളം, മൂ​വാ​റ്റു​പു​ഴ, ഷോ​ള​യൂ​ർ എ​ന്നി​ങ്ങ​നെ യാ​ത്ര ചെ​യ്ത സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ളു​ക​യാ​ണ്. മാർച്ച് 11ന് തിരുവനന്തപുരത്തെത്ത് വീണ്ടുമെത്തിയ ശേഷം എം.എൽ.എ ഹോസ്റ്റലിൽ തങ്ങി. രാവിലെ ആറുമണി മുതൽ വൈകിട്ട് മൂന്നുമണി വരെ ഇദ്ദേഹം ഹോസ്റ്റലിൽ ഉണ്ടായിരുന്നതായി റൂട്ട് മാപ്പിൽ പറയുന്നു. രാത്രിയോടെ പെരുമ്പാവൂരിലേക്ക് മടങ്ങി..

സെ​ക്ര​ട്ട​റി​യേ​റ്റ്, നി​യ​മ​സ​ഭാ മ​ന്ദി​രം തു​ട​ങ്ങി ഇ​യാൾ സ​ന്ദ​ർശിച്ച ഇ​ട​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ള​മേ​റി​യ​താ​ണ്. ഇ​യാൾ സ​ന്ദ​ർശി​ച്ച​വ​രി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ളു​ണ്ട്, ജ​ന​പ്ര​തി​നി​ധി​ക​ളു​ണ്ട്, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്, സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലും പെ​ട്ട​വ​രു​ണ്ട്. എ​ല്ലാ​വ​രും ജാ​ഗ്ര​ത​യോ​ടെ ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സ​മീ​പ​ന​മാ​ണോ ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നി​ൽനി​ന്ന് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

കൊ​റോ​ണ ഏ​റെ അ​ക​ലെ​യ​ല്ല. അ​ത് വ​രാ​തി​രി​ക്കാ​ൻ സ്വ​ന്ത​മാ​യി ആ​ദ്യം ശ്ര​ദ്ധി​ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​ക​ലം പാ​ലി​ക്കാൻ പ​റ​യു​മ്പോൾ അ​ടു​ത്തു​നി​ല്‍​ക്കു​ന്ന രീ​തി​യാ​ണ് പ​ല​പ്പോ​ഴും കാ​ണു​ന്ന​ത്. ഇ​ത് സം​സ്കാ​ര​സ​മ്പന്ന​മാ​യ കേ​ര​ള സ​മൂ​ഹ​ത്തി​നു ചേർന്ന രീ​തി​യ​ല്ല. ആ​വ​ശ്യ​മാ​യ മു​ൻക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട ഘ​ട്ട​ത്തി​ൽ ചി​ല അ​നാ​വ​ശ്യ സ​മ​ര​ങ്ങ​ൾ കേ​ര​ളം ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CORONA, CORONA IDUKKI CONGRESS LEADER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.