SignIn
Kerala Kaumudi Online
Thursday, 04 June 2020 2.33 PM IST

കൊറോണ : അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാൻ മൊബൈൽ  ആപ്പുമായി  കേരള പൊലീസ്

kp

തിരുവനന്തപുരം :കൊറോണ വൈറസ് വ്യാപനതെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പൊലീസ് സൈബർഡോമിന്‍റെ നേതൃത്വത്തിൽ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഇൻവെന്‍റ ലാബ്സ് ഇന്നോവേഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ ആരംഭിക്കുന്നത്. ഹോം ഡെലിവറി സംവിധാനം ഉള്ള കടകൾ, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താൻ കഴിയുന്ന കടകൾ , റെസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകൾക്ക് അവശ്യ സാധനങ്ങൾ ഉപഭോക്താക്കൾക്കു എത്തിക്കുവാൻ സഹായകമാകുന്നതാണ് കേരള പൊലീസിന്‍റെ മൊബൈൽ ആപ്പ്. ഈ ആപ്പിലൂടെ ഉപഭോകതാക്കൾക്ക് അവശ്യമായ സാധനങ്ങൾ വാങ്ങുവാനും ,കടകൾക്ക് ആവശ്യസാധങ്ങൾ വിൽക്കുവാനും സാധിക്കും. ഈ ആപ്പ് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണെന്നും പൊലീസ് പറയുന്നു.

കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.