SignIn
Kerala Kaumudi Online
Friday, 05 June 2020 9.53 AM IST

കൊറോണക്കാലത്ത് ഡിജിറ്റൽ പൊലീസ് സേവനം, സ്റ്റേഷനുകളിൽ നേരിട്ട് വരണ്ട!

police-station

തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യർത്ഥിക്കാൻ സംവിധാനം ഒരുക്കി കേരളാ പൊലീസ്. സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങൾ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം. 'പൊലീസ് സേവനങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിപ്രകാരം പരാതികൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷകൾ ഇ-മെയിൽ, വാട്സ് ആപ്പ്, ഫോൺ തുടങ്ങിയവ മുഖേന നല്‍കാവുന്നതാണ്.

ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ രസീത് നല്‍കി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികൾ 48 മണിക്കൂറിനുള്ളിൽ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി അതാത് പൊലീസ് സ്റ്റേഷനുകളിലെ ഇ-മെയിൽ വിലാസം, വാട്സ്ആപ്പ് നമ്പർ, ഫോൺ നമ്പർ എന്നിവയ്ക്ക് പരമാവധി പ്രചാരണം നല്‍കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA POLICE, DIGITAL SERVICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.