SignIn
Kerala Kaumudi Online
Monday, 01 June 2020 1.42 AM IST

21 ദിവസവും കഴിഞ്ഞ് ലോക്ക് ഡൗൺ നീട്ടിയാൽ അവശ്യ സാധനങ്ങൾക്ക് മുട്ട് വരരുത്, ജില്ലകളിൽ അടിയന്തര പ്ലാൻ

pic

കൊച്ചി: ലോക്ക് ഡൗൺ സമയത്ത് അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും അടിയന്തര പ്രവർത്തന പ്ലാൻ രൂപീകരിക്കുന്നു. ഒരാഴ്ചത്തേക്കുള്ള പ്ലാനാണ് ആദ്യ ഘട്ടത്തിൽ രൂപം നൽകുന്നത്. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോ തിലാലും വകുപ്പ് സെക്രട്ടറിമാരും വിവിധ ജില്ലകളിലെ കളക്ടർമാരും പൊതു വിതരണ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അടിയന്തര പ്രവർത്തന പ്ലാനിന് രൂപം നൽകാൻ തീരുമാനിച്ചത്.

തീരുമാനങ്ങൾ

  • ഏറ്റവും ആവശ്യമുള്ള 15 ഭക്ഷ്യ ഇനങ്ങൾ തിരഞ്ഞെടുത്ത് അവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണം.
  • ഒരു മാസത്തേക്ക് കൂടി ലോക്ക് ഡൗൺ സാഹചര്യം തുടർന്നാൽ, വരുന്ന മൂന്നു മാസക്കാലത്തേക്കെങ്കിലുമുള്ള കാര്യങ്ങൾ ജില്ല തലത്തിൽ ക്രമീകരിക്കണം.
  • പച്ചക്കറി പോലുള്ള അവശ്യ സാധനങ്ങൾ സംഭരണ സ്ഥലത്തും വിതരണ സ്ഥലത്തും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • അന്യ സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് എടുക്കുന്ന ആവശ്യങ്ങൾക്ക് തൊഴിലാളികളെ എത്തിച്ചു നൽകണം.
  • മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾക്കും ഡ്രൈവർമാർക്കും ഭക്ഷണമുറപ്പാക്കണം.
  • കേരളത്തിലെത്തുന്ന വാഹനങ്ങളും കേരളത്തിൽനിന്ന് പോവുന്ന വാഹനങ്ങളും അണുവിമുക്തമാക്കണം.
  • തൊഴിലാളികളുടെ ക്ഷേമമുറപ്പാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണം.
  • ക്ഷാമം വരാൻ സാധ്യതയുള്ള സാധനങ്ങൾ മുൻകൂർ ക്രമീകരിക്കണം.
  • അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കണം
  • പാഴ്‌സൽ, കൊറിയർ സംവിധാനങ്ങളുടെ പ്രവർത്തനം സുഗമമാക്കണം.
  • ചരക്ക് കൈമാറ്റം സുഗമമാക്കുന്നതിനായി അവശ്യ സർവ്വീസ് നടത്തുന്ന ആളുകൾക്കുള്ള പാസുകൾ അടിയന്തരമായി വിതരണം ചെയ്യണം.
  • മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്കെടുക്കാൻ പോവുന്ന ഡ്രൈവർമാർക്കും സഹായികൾക്കും രോഗലക്ഷണമില്ലെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപത്രം നൽകണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCKDOWN, KOCHI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.