SignIn
Kerala Kaumudi Online
Monday, 01 June 2020 2.02 AM IST

ലാബിൽ നിന്നും ലേബർ റൂമിലേക്ക് ആദ്യ ഇന്ത്യൻ നിർമ്മിത കൊറോണ ടെസ്റ്റ് കിറ്റിന്റെ പിന്നിൽ ഈ വനിത

bosle
പൂനെയിലെ ബയോടെക് കമ്പനിയായ മൈലാബ് ഡിസ്‌കവറി സൊല്യൂഷൻസ് ഗവേഷണ വികസന മേധാവി മിനാൽ ദഖാവേ ഭോസാലെ

ന്യൂഡൽഹി: പൂർണ ഗർഭിണിയായിരിക്കുമ്പോഴും മിനാൽ ദഖാവേ ഭോസാലെ തന്റെ പ്രയത്നത്തിൽ നിന്ന് പിൻമാറിയില്ല. ഒടുവിൽ കുറഞ്ഞ ചെലവിൽ കൊറോണ രോഗനിർണയം നടത്താൻ കഴിയുന്ന ആദ്യ ഇന്ത്യൻ നിർമ്മിത കൊറോണ ടെസ്റ്റ് കിറ്റ് ഇൗ വനിത വൈറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം യാഥാർത്ഥ്യമാക്കി. പൂനെയിലെ ബയോടെക് കമ്പനിയായ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷൻസ് ഗവേഷണ വികസന മേധാവിയാണ് മിനാൽ.

ഇന്ത്യയിൽ കൊറോണ പരിശോധന കാര്യക്ഷമമല്ലെന്ന വിമർശനത്തെ തുടർന്നാണ് സ്വകാര്യ ലബോറട്ടറികൾക്കും കിറ്റ് വികസിപ്പിക്കാനുള്ള അനുവാദം ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നൽകിയത്. വെറും ആറാഴ്ചയ്ക്കുള്ളിലാണ് മൈ ലാബ് കിറ്റ് വികസിപ്പിച്ചെടുത്തത്. മാർച്ച് 18ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് കിറ്റുകൾ വിലയിരുത്താൻ നൽകിയതിന് പിറ്റേ ദിവസം മിനാൽ പ്രസവിച്ചു.

അടുത്ത ദിവസം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള അനുമതി ഇന്ത്യൻ എഫ്.ഡി.എക്ക് നൽകി. രാജ്യത്ത് ആദ്യമായി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എഫ്.ഡി.എ.), സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.കോ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (എൻ.ഐ.വി) എന്നിവയിൽ നിന്ന് വാണിജ്യ അനുമതി നേടിയ കൊറോണ വൈറസ് പരിശോധനാ കിറ്റാണിത്.

കിറ്റിന്റെ വിശേഷം

  • ടെസ്റ്റിംഗ് കിറ്റുകളുടെ പേര് പാത്തോ കിറ്റ്
  • ഒന്നിന് 1,200 രൂപ (വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കിറ്റിന് 4,500 രൂപ)
  • ഒരു കിറ്റ് ഉപയോഗിച്ച് 100 സാമ്പിളുകൾ വരെ പരിശോധിക്കാം
  • ഇറക്കുമതി ചെയ്ത കിറ്റുകൾ ഏഴ് മണിക്കൂറിൽ ഫലം തരും. പാത്തോ കിറ്റ് രണ്ടര മണിക്കൂറിനുള്ളിൽ ഫലം തരും.
  • ആഴ്ചയിൽ ഒന്ന് മുതൽ രണ്ട് ലക്ഷം കിറ്റുകൾ വരെ വിതരണം ചെയ്യാനാകുമെന്ന് കമ്പനി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CORONA TEST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.