ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു.ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ല. ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണ്-ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന വാർത്തകളോട് അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യ ലോക്ക് ഡൗൺ നീക്കിയേക്കും എന്ന തരത്തിൽ സോഷ്യൽ മീഡിയയിലുൾപ്പെടെ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ക്യാബിനറ്റ് സെക്രട്ടറി എത്തിയത്.