SignIn
Kerala Kaumudi Online
Wednesday, 03 June 2020 10.52 PM IST

ലോക്ക് ഡ‌ൗണിൽ അന്തരീക്ഷ മലിനീകരണം ഡൗണായി, ഇനി ശുദ്ധവായു ശ്വസിക്കാം

de

ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലം ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോർട്ട്. നിരത്തിലിറങ്ങുന്നവരുടെ എണ്ണവും വാഹനവും കുറഞ്ഞു. ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ 90 ലേറെ നഗരങ്ങളിലെ വായു മലിനീകരണത്തിൽ വലിയ തോതിലുള്ള കുറവ് സംഭവിച്ചിരിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

ഡൽഹിയിലെ അന്തരീക്ഷത്തിലുള്ള അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പി.എം. 2.5) അളവ് 30 ശതമാനമായിക്കുറഞ്ഞു. അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലെ വായുമലിനീകരണത്തിന്റെ തോത് 15 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്രസർക്കാർ സ്ഥാപനമായ സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് കണ്ടെത്തി.

ലോക്ക് ഡൗണിന്റെ ഫലമായി മലിനീകരണത്തിന്റെ തോത് കുറഞ്ഞു. വ്യവസായശാലകൾ പൂട്ടുകയും നിർമാണങ്ങൾ നിറുത്തിവയ്ക്കുകയും ഗതാഗതം കുറയുകയും ചെയ്തതോടെ വായു മലിനീകരണം ഇല്ലാതായി എന്ന് സഫറിലെ ശാസ്ത്രജ്ഞനായ ഗുർഫാൻ ബെയ്ഗ് പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി.) കണക്കുകൾ പ്രകാരം നിരീക്ഷണത്തിലുള്ള നഗരങ്ങളിൽ 93 നഗരങ്ങളിലും വായുമലിനീകരണം വളരെക്കുറഞ്ഞ നിലയിലാണ്. 39 നഗരങ്ങൾ 'ഗുഡ്' എന്ന വിഭാഗത്തിലും 51 എണ്ണം 'തൃപ്തികരം' എന്ന വിഭാഗത്തിലുമാണ് കണക്കാക്കിയിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA, LOCK DOWN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.