SignIn
Kerala Kaumudi Online
Thursday, 04 June 2020 2.00 PM IST

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു: രോഗം ബാധിച്ചവരുടെ എണ്ണം ആകെ 215

pinarayi-vijayan

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഏഴ് പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസർകോഡ്, തിരുവനന്തപുരം എന്നീ ജില്ലകളിൽ രണ്ടുപേർക്ക് വീതവും, കൊല്ലം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് കൊറോണ രോഗബാധ ഉണ്ടായിരിക്കുന്നത്. കൊറോണ രോഗ അവലോകന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ പത്തനംതിട്ട ജില്ലകളിൽ രണ്ടു കേസുകൾ വീതം നെഗറ്റീവായിട്ടുണ്ട്. കാസർകോഡ് ജില്ലയ്ക്കായി പ്രത്യേക ആക്ഷൻ പ്ലാൻ കൊണ്ടുവരുമെന്നും കാസർകോട് കേന്ദ്ര സർവകലാശാലയിൽ കൂടുതൽ സജ്ജീകരണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും ടോക്കൺ അടിസ്ഥാനത്തിൽ ആകും റേഷൻ വിതരണം ചെയ്യുകയെന്നും എന്നും അദ്ദേഹം അറിയിച്ചു. കാർഡ് നമ്പർ ഉപയോഗിച്ച് റേഷൻ വിതരണം ക്രമീകരിക്കും. കാർഡ് നമ്പർ 0,1 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് നാളെ റേഷൻ വിതരണം ചെയ്യും. 2,3 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് ഏപ്രിൽ രണ്ടിനും 4,5 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് ഏപ്രിൽ മൂന്നിനും റേഷൻ വിതരണം ചെയ്യും. നേരിട്ട് എത്താൻ കഴിയാത്തവർക്ക് റേഷൻ വീട്ടിലെത്തിക്കും.ഒരാൾക്കൊഴികെ മറ്റെല്ലാവർക്കും രോഗംപകർന്നത് സമ്പർക്കം മൂലമാണ്.

മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനുമുള്ള ദിനമാണ് നാളെ. ഈ ഏപ്രിൽ ഒന്നിന് അത് പൂർണമായും ഒഴിവാക്കണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാൻ പാടില്ല. ആളുകളെ തെറ്റിദ്ധരിപ്പിച്ചാൽ ശക്തമായ നടപടി ഉണ്ടാകും. അതിഥി തൊഴിലാളികൾ രണ്ടു തരത്തിലുണ്ട്. കരാറുകാരുടെ കീഴിലുള്ളവരാണ് ഒരു വിഭാഗം. മറ്റൊന്ന് ഒറ്റപ്പെട്ടവർ. ഭക്ഷണവും മറ്റ് സഹായവും നൽകുമ്പോൾ ഒറ്റപ്പെട്ട് താമസിക്കുന്നവർ ഒഴിവാകാൻ പാടില്ല. അതിഥി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. ഒറ്റപ്പെട്ട് താമസിക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകും. അവർക്ക് ഐ.ഡി കാർഡ് നൽകും. മുഖ്യമന്ത്രി പറഞ്ഞു.

സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ വിജിലൻസിന് കൂടി ചുമതല നൽകും. അവശ്യ സാധനങ്ങളുടെ ലഭ്യത സർക്കാർ കൂട്ടിയിട്ടുണ്ട്. പാചകവാതകത്തിന്റെ ലഭ്യത ഉറപ്പാക്കും. നഴ്‌സുമാരുടെ ആശങ്കകൾ പരിഹരിക്കും. വീടുകൾക്കുള്ളിൽ ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷം ഉയർത്തിക്കൊണ്ടുവരാൻ എല്ലാവരും ശ്രദ്ധിക്കണം. കുട്ടികളുമായി ആവശ്യമായ കാര്യങ്ങൾ പങ്കുവയ്ക്കണം. പല വീടുകളിലും ഈ സമയത്ത് സ്ത്രീകൾ മാത്രമാണ് ജോലി ചെയ്യുക. അദ്ദേഹം പറഞ്ഞു.

ഈ ഘട്ടത്തിൽ സഹായിച്ചുകൊടുക്കുന്നത് സ്ത്രീജനങ്ങൾക്ക് ഉത്തേജനമാകും. വീടിന്റെ അന്തരീക്ഷം നല്ലതായി നിലനിർത്താൻ സഹായിക്കും. വീടുകളിൽ അത്യപൂർവ സാഹചര്യത്തിൽ ഗാർഹിക അതിക്രമം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും ഇതിന്റെ ഇരകളാകുക. ഇതൊഴിവാക്കാൻ ശ്രദ്ധിക്കണം. കൊറോണ പ്രതിരോധം തൃപ്തികരമാണ്. ആരും വിവരങ്ങൾ മറച്ചുവയ്ക്കരുത്. സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണം. ചെറിയ പാളിച്ചകൾ വൻ വീഴ്ചകൾക്ക് വഴികയ്ക്കും. മുഖ്യമന്ത്രി പറഞ്ഞു.

നിസാമുദീനിലും മലേഷ്യയിലും നടന്ന തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്കു പ്രശ്നമുണ്ടോയെന്ന് പരിശോധിക്കും. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി ഉയർന്നിട്ടുണ്ട്. 1,63,129 പേർ നിരീക്ഷണത്തിലുണ്ട്. 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 150പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM PINARAYI VIJAYAN, CORONA STATUS, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.