SignIn
Kerala Kaumudi Online
Wednesday, 27 May 2020 7.24 PM IST

കെ.സി.എ 50 ലക്ഷം രൂപ നൽകും

kca

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള ക്രിക്കറ്റ്‌ അസോസിയേഷൻ 50 ലക്ഷം രൂപ നൽകും. കേന്ദ്ര സർക്കാരിന് നൽകിയ 50 ലക്ഷത്തിന് പുറമെയാണിത്. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഭാരവാഹികൾ, ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറിമാരും കൂടി ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ ഓരോ ലക്ഷം രൂപ വീതം നൽകും, കൂടാതെ ക്രിക്കറ്റ് കളിക്കാർ, മുൻ താരങ്ങൾ, ഒഫീഷ്യലുകൾ, ഉദ്യോഗസ്ഥർ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിക്കുന്നവർ എന്നിവരിൽ നിന്നും സഹായം തേടും. പ്രളയകാലത്ത് കെ.സി.എ 65 ലക്ഷം രൂപ സർക്കാരിന് നൽകിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, KCA DONATE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.