SignIn
Kerala Kaumudi Online
Thursday, 17 October 2019 4.31 PM IST

സൗദിയിലെത്തി രണ്ടാം ദിവസം യുവതിക്കും മകനും ദാരുണാന്ത്യം, ഭർത്താവും ഇളയ മകനും ആശുപത്രിയിൽ

khundufa-accident

വേങ്ങര: സൗദിയിലെ ഖുൻഫുദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വേങ്ങര സ്വദേശിയായ യുവതിയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പാറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മൂത്ത മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ അൽഖൗസിൽ നിന്ന് ഹാലിയിലേക്ക് ഇസ്ഹാഖിന്റെ സഹോദരനെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

വാഹനമോടിക്കുന്നതിനിടയിൽ മുൻ സീറ്റിലുണ്ടായിരുന്ന കുട്ടിക്ക് സീറ്റ് ബെൽറ്റിടാൻ ഡ്രൈവ് ചെയ്തിരുന്ന ഇസ്ഹാഖ് സഹായിക്കുന്നതിനിടെ മുമ്പിലുണ്ടായിരുന്ന ട്രെയിലർ വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ദിവസം മുമ്പാണ് സന്ദർശക വിസയിൽ ഇസ്ഹാഖിന്റെ കുടുംബം സൗദിയിലെത്തിയത്. മൃതദേഹങ്ങൾ ഖുൻഫുദ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ഇസ്ഹാഖും ഇളയ കുട്ടിയും ഇതേ ആശുപത്രയിൽ ചികിത്സയിലാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, GULF NEWS, SAUDI ARABIA, KHUNDUFA ACCIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.