കൈവ്: കാട്ടുതീ പടർന്നതിനെ തുടർന്ന് ചെർണോബിൽ ആണവ നിലയത്തിന്റെ നിയന്ത്രത മേഖലയ്ക്ക് സമീപംഅണുപ്രസരണത്തിന്റെ തോത് വർദ്ധിച്ചതായി ഉക്രെയ്നിന്റെ ഇക്കോളജിക്കൽ ഇൻസ്പെക്ഷൻ സർവീസ് മേധാവി യെഗോർ ഫിർസോവ് പറഞ്ഞു.ഇത് സാധാരണ ഉള്ളതിനേക്കാള്‍ 16 മടങ്ങ് അധികമാണ്.
ഏകദേശം 100 ഹെക്ടറോളമാണ് കാട്ടുതീ പടർന്നത്. ശനിയാഴ്ച മുതൽ പടർന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവദുരന്തമുണ്ടായ സ്ഥലമാണ് ചെർണോബിൽ. അപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അപകടത്തിന് ശേഷം മുഴുവൻ പ്രദേശവാസികളും പലായനം ചെയ്തതോടെ ഇപ്പോൾ ഒരു പ്രേത നഗരത്തിന് സമാനമാണ് ചെർണോബിൽ.