തിരുവനന്തപുരം : കൊവിഡ് രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാർക്കും ഏകീകൃത ഡ്രസ് കോഡ് ഉറപ്പാക്കുന്നത് സർക്കാർ പരിഗണനയിൽ. ഐസൊലേഷൻ വാർഡുകളിൽ ജോലി ചെയ്യുന്ന എല്ലാവരും വ്യക്തി സുരക്ഷാ കിറ്റുകൾ (പി.പി.ഇ) ഉപയോഗിക്കണം.എന്നാൽ സാരി ഉപയോഗിക്കുന്ന വനിതാ ജീവനക്കാർക്ക് അതിന് മുകളിൽ മുഴുനീള വ്യക്തിസുരക്ഷാ കവചം ധരിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ പാന്റും ടോപ്പും ഉൾപ്പെടുന്ന യൂണിഫോം ഉറപ്പാക്കണമെന്നും നിർദേശിച്ചു. ഇതേതുടർന്ന്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ മെഡിക്കൽ കോളേജുകളുടെ അഭിപ്രായം തേടി. ജീവനക്കാരുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. സർക്കാർ, സ്വകാര്യ മേഖലയിൽ കുറച്ച് വനിതാ ജീവനക്കാർ മാത്രമേ നിലവിൽ സാരി ഉപയോഗിക്കുന്നുള്ളൂ.