SignIn
Kerala Kaumudi Online
Friday, 07 August 2020 9.43 PM IST

കൊവിഡ്: ഇന്ത്യൻ വംശജനായ മാദ്ധ്യമപ്രവർത്തകൻ ന്യൂയോർക്കിൽ മരിച്ചു

brahm-

ന്യൂയോർക്ക്​: കൊവിഡ്​ - 19 ബാധിച്ച്​ ചികിത്സയിലായിരുന്ന ഇന്ത്യൻ - അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ​ ന്യൂയോർക്കിൽ മരിച്ചു. ഇന്ത്യൻ വാർത്താ ഏജൻസിയായ യുണൈറ്റഡ്​ ന്യൂസ്​ ഒഫ്​ ഇന്ത്യയ്ക്ക്​ ഉൾപ്പെടെ നിരവധി മാദ്ധ്യമങ്ങൾക്ക്​ വേണ്ടി പ്രവർത്തിച്ചിരുന്ന ബ്രഹ്മ്​ കാഞ്ചിഭോട്​ല (65) ആണ് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

മാർച്ച്​ 23 മുതൽ ഇദ്ദേഹത്തിന്​ ​കൊവിഡ്​ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ രോഗം വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ തിങ്കളാഴ്​ച അർദ്ധരാത്രിയോടൊണ് മരിച്ചത്. 28 വർഷമായി അമേരിക്കയിൽ സ്ഥിരതമാസമാണ് കാഞ്ചിഭോട്ല. 2001 മുതൽ 2006 വരെ യുനൈറ്റഡ്​ ന്യൂസ്​ ഒഫ്​ ഇന്ത്യയുടെ സീനിയർ കറസ്​പോണ്ടന്റ് ആയിരുന്നു. 2007മുതൽ മെർജർ മാർക്കറ്റ്​സ്​ എന്ന സാമ്പത്തികകാര്യ ജേർണലി​ന്റെ കണ്ടന്റ് എഡിറ്റർ. അമേരിക്കയിലെ ന്യൂജേഴ്​സിയിലും ന്യൂയോർക്കിലും വൈറസ് ബാധ കണ്ടെത്തിയ നിരവധി ഇന്ത്യൻ വംശജർ​ ചികിത്സയിലാണ്​.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, JOURNALIST DIED, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.