SignIn
Kerala Kaumudi Online
Saturday, 08 August 2020 5.41 AM IST

ക്രിയാത്മകമായ നിർദ്ദേശങ്ങളുമാകാം

editorial-

രാ​ജ്യ​വും​ ​ജ​ന​ങ്ങ​ളും​ ​വ​ലി​യൊ​രു​ ​മ​ഹാ​മാ​രി​ ​നേ​രി​ടു​മ്പോ​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​രോ​ധ​ ​യ​ത്ന​ങ്ങ​ൾ​ക്ക് ​പ​ര​മാ​വ​ധി​ ​പി​ന്തു​ണ​ ​ന​ൽ​കു​ക​ ​എ​ന്ന​താ​ണ് ​ഉ​ത്ത​ര​വാ​ദി​ത്വ​ ​ബോ​ധ​മു​ള്ള​വ​ർ​ ​ചെ​യ്യേ​ണ്ട​ത്.​ എ​ന്നു​വ​ച്ച് ​സ​ർ​ക്കാ​രി​ന്റെ​ ​വീ​ഴ്ച​ക​ൾ​ക്കു​ ​നേ​രെ​ ​പൂ​ർ​ണ​മാ​യും​ ​ക​ണ്ണ​ട​യ്ക്ക​ണ​മെ​ന്ന് ​ആ​രും​ ​പ​റ​യി​ല്ല.​ ​തെ​റ്റു​ക​ൾ​ ​സം​ഭ​വി​ച്ചാ​ൽ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും​ ​തി​രു​ത്തു​ക​യും​ ​വേ​ണം.​ ​ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​ ​അ​ത് ​ആ​വ​ശ്യ​പ്പെ​ടു​ന്നു​മു​ണ്ട്.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​മ​റ​യാ​ക്കി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ത​ട്ടി​പ്പു​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​മാ​ത്ര​മാ​ണു​ ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന​ ​പ്ര​മു​ഖ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളു​ടെ​ ​വി​മ​ർ​ശ​ന​ത്തോ​ട് ​ക​ണ്ണും​ ​കാ​തും​ ​തു​റ​ന്നി​രി​ക്കു​ന്ന​ ​ജ​ന​ങ്ങ​ളി​ൽ​ ​അ​ധി​കം​ ​പേ​ർ​ക്കും​ ​യോ​ജി​ക്കാ​നാ​വി​ല്ല.​ ​പാ​വ​ങ്ങ​ൾ​ക്ക് ​സ​ഹാ​യ​മൊ​ന്നും​ ​ചെ​യ്യാ​തെ​ ​ക​ണ്ണി​ൽ​ ​പൊ​ടി​യി​ടു​ന്ന​ ​വാ​ഗ്ദാ​ന​ത്ത​ട്ടി​പ്പു​ക​ളാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ളു​ടെ​ ​ആ​ക്ഷേ​പം.​ ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​ന്ന​ ​ആ​ശ്വാ​സ​ ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ൾ​ക്ക് ​മ​തി​പ്പൊ​ന്നു​മി​ല്ലെ​ങ്കി​ലും​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ധാ​ര​ണ​യാ​ണു​ള്ള​ത്.​ ​ഗു​രു​ത​ര​മാ​യ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും​ ​സ​ർ​വ​ ​മേ​ഖ​ല​ക​ളി​ലും​ ​പെ​ട്ട​വ​ർ​ക്ക് ​ആ​ശ്വാ​സ​മ​രു​ളു​ന്ന​ ​ഒ​ട്ടേ​റെ​ ​കാ​ര്യ​ങ്ങ​ളാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​മ​ഹാ​മാ​രി​ ​ത​ട​യു​ന്ന​തി​ലും​ ​രോ​ഗം​ ​പി​ടി​പെ​ട്ട​വ​രു​ടെ​ ​ചി​കി​ത്സ​യി​ലും​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​തി​ലും​ ​മാ​തൃ​ക​യാ​കാ​ൻ​ ​സം​സ്ഥാ​ന​ത്തി​ന് ​ക​ഴി​യു​ന്നു​ണ്ട്.​ ​പ​ര​ക്കെ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ ​കാ​ര്യ​മാ​ണ​ത്.


ലോ​ക്ക് ​ഡൗ​ൺ​ ​കാ​ല​ത്ത് ​അ​ട​ച്ചു​പൂ​ട്ടി​ ​വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്ന​തു​ ​നി​ർ​ബ​ന്ധ​മെ​ന്ന​ ​പോ​ലെ​ ​ദു​ര​ന്ത​കാ​ല​ത്ത് ​പ​തി​വു​ ​രാ​ഷ്ട്രീ​യ​ ​കു​ന്നാ​യ്മ​ക​ൾ​ക്കൊ​ന്നും​ ​മു​തി​രാ​തി​രി​ക്കു​ക​ ​എ​ന്ന​തു​ ​എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ക്കാ​രും​ ​ശീ​ല​മാ​ക്കേ​ണ്ട​ ​സ​ദ് ​ഗു​ണ​മാ​ണ്.​ ​സം​സ്ഥാ​ന​ത്ത് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ത് ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പ​ല്ല.​ ​മ​ഹാ​മാ​രി​ക്കെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​യു​ദ്ധ​സ​മാ​ന​മാ​യ​ ​പോ​രാ​ട്ട​മാ​ണ്.​ ​ഭീ​തി​യു​ടെ​ ​മു​ൾ​മു​ന​യി​ലൂ​ടെ​ ​ഓ​രോ​ ​മ​ണി​ക്കൂ​റും​ ​ക​ട​ന്നു​പോ​കു​ന്ന​ ​ജ​ന​ങ്ങ​ളു​ടെ​ ​മ​ന​സി​ൽ​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ ​ജീ​വി​ത​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മാ​ത്ര​മേ​യു​ള്ളൂ​ ​ഇ​പ്പോ​ൾ.​ ​ദൂ​ര​ദി​ക്കി​ൽ​ ​അ​ക​പ്പെ​ട്ടു​പോ​യ​ ​ബ​ന്ധു​ക്ക​ളെ​യോ​ർ​ത്ത്,​ ​മു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​പ​രീ​ക്ഷ​ക​ളെ​ ​ഓ​ർ​ത്ത്,​ ​നി​ത്യ​ജീ​വി​ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ ​താ​ളം​ ​തെ​റ്റു​ന്ന​ ​അ​നേ​കം​ ​കാ​ര്യ​ങ്ങ​ളെ​ ​ഓ​ർ​ത്ത് ​മ​നു​ഷ്യ​ർ​ ​വേ​വ​ലാ​തി​പ്പെ​ടു​മ്പോ​ൾ​ ​രാ​ഷ്ട്രീ​യ​ ​വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ ​കേ​ട്ടു​ ​കൈ​യ​ടി​ക്കാ​ൻ​ ​അ​ധി​കം​ ​പേ​രെ​ ​കി​ട്ടി​യെ​ന്നു​വ​രി​ല്ല.​ ​സ​ർ​ക്കാ​ർ​ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ൽ​ ​പോ​രാ​യ്മ​ക​ളോ​ ​വീ​ഴ്ച​ക​ളോ​ ​ഉ​ണ്ടാ​കു​ന്നെ​ങ്കി​ൽ​ ​തീ​ർ​ച്ച​യാ​യും​ ​അ​തൊ​ക്കെ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച് ​തി​രു​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ടാം.​ ​കാ​ത​ലാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​മു​ന്നോ​ട്ടു​വ​യ്ക്കാം.​ ​ജ​ന​ങ്ങ​ൾ​ക്കു​ ​കൂ​ടു​ത​ൽ​ ​ഗു​ണം​ ​കി​ട്ടു​ന്ന​ ​പു​തി​യ​ ​ആ​ശ​യ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​രാ​ജ്യം​ ​ഒ​ന്നാ​കെ​ ​വ​ലി​യൊ​രു​ ​പ്ര​തി​സ​ന്ധി​യി​ൽ​പ്പെ​ട്ടു​ഴ​ലു​ന്ന​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ളു​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ക​ക്ഷി​ക​ളും​ ​പ​തി​ന്മ​ട​ങ്ങ് ​ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം​ ​പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണു​ ​വേ​ണ്ട​ത്.​ ​പ്ര​തി​പ​ക്ഷം​ ​എ​ത്ര​ക​ണ്ടു​ ​ക്രി​യാ​ത്മ​ക​മാ​കു​ന്നോ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ ​അ​ത്ര​ക​ണ്ട് ​ക​രു​ത്തു​റ്റ​താ​കും.​ ​രാ​ഷ്ട്രീ​യം​ ​പ​റ​യാ​നും​ ​സ​ർ​ക്കാ​രി​നെ​ ​വി​മ​ർ​ശി​ക്കാ​നും​ ​അ​വ​സ​രം​ ​ഇ​നി​യും​ ​വ​രും.​ ​എ​ല്ലാ​വ​രും​ ​ഇ​വി​ടെ​ത്ത​ന്നെ​ ​ഉ​ള്ള​വ​രാ​ണ​ല്ലോ.​ ​സം​യ​മ​നം​ ​അ​വ​ശ്യം​ ​പാ​ലി​ക്കേ​ണ്ട​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​അ​തി​നു​ ​ഭം​ഗ​മു​ണ്ടാ​കു​മ്പോ​ൾ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തി​ക​ര​ണം​ ​നേ​രെ​ ​തി​രി​ച്ചാ​കു​മെ​ന്ന് ​ഓ​ർ​ക്ക​ണം.


കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​പ​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​കേ​ന്ദ്രം​ ​എം.​പി​ ​മാ​രു​ടെ​ ​ആ​സ്തി​ ​വി​ക​സ​ന​ ​ഫ​ണ്ട് ​ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കു​ ​മ​ര​വി​പ്പി​ച്ച​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ ​എം.​പി​മാ​ർ​ക്ക് ​ത​ങ്ങ​ളു​ടെ​ ​മ​ണ്ഡ​ല​ത്തി​ൽ​ത്ത​ന്നെ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​ണ് ​ഇ​തി​ലൂ​ടെ​ ​ഇ​ല്ലാ​താ​കു​ന്ന​ത്.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​തെ​റ്റാ​യ​ ​ഈ​ ​സ​മീ​പ​നം​ ​തി​രു​ത്ത​ണ​മെ​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​വ​ശ്യം​ ​നൂ​റു​ശ​ത​മാ​നം​ ​ന്യാ​യ​യു​ക്ത​മാ​ണ്.​ ​അ​തു​പോ​ലെ​ ​കൊ​വി​ഡ് ​നേ​രി​ടാ​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​പ​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ഗാ​ന്ധി​ ​സ​മ​ർ​പ്പി​ച്ച​ ​അ​ഞ്ചി​ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ക്രി​യാ​ത്മ​ക​മ​ല്ലെ​ന്ന് ​ആ​രും​ ​പ​റ​യി​ല്ല.​ ​ഇ​രു​പ​തി​നാ​യി​രം​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​രം​ ​പു​ന​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ ​പാ​ഴ് ​ചെ​ല​വു​ക​ൾ​ ​മാ​റ്റി​വ​യ്ക്കാ​വു​ന്ന​താ​ണ്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വു​ക​ളി​ൽ​ 30​ ​ശ​ത​മാ​നം​ ​കു​റ​വു​ ​വ​രു​ത്തി​യാ​ൽ​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​മി​ച്ച​മാ​കും.​ ​കൊ​വി​ഡി​നെ​ ​നേ​രി​ടാ​ൻ​ ​അ​തു​ ​ധാ​രാ​ളം​ ​മ​തി.​ ​ചെ​ല​വു​ ​ചു​രു​ക്ക​ൽ​ ​മാ​തൃ​ക​ ​കേ​ന്ദ്ര​ത്തി​ൽ​ ​മാ​ത്ര​മ​ല്ല​ ​സം​സ്ഥാ​ന​ത്തും​ ​ആ​കാം.​ ​അ​ത്യാ​വ​ശ്യ​ ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​ ​മ​റ്റൊ​ന്നി​നും​ ​ഒ​രു​ ​വ​ർ​ഷം​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കു​ക​യി​ല്ലെ​ന്ന് ​തീ​രു​മാ​നി​ക്ക​ണം.


ലോ​ക്ക് ​ഡൗ​ൺ​ ​ഏ​പ്രി​ൽ​ 14​നും​ ​അ​പ്പു​റ​ത്തേ​ക്കു​ ​നീ​ട്ട​ണ​മെ​ന്ന് ​പ​ത്തു​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​പ്പോ​ഴ​ത്തെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​തു​ട​രു​മെ​ന്നു​ ​വേ​ണം​ ​ക​രു​താ​ൻ.​ ​വേ​ണ്ട​ത്ര​ ​ക​രു​ത​ലി​ല്ലാ​തെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​അ​യ​വു​ ​വ​രു​ത്തി​യാ​ൽ​ ​ഉ​ണ്ടാ​കാ​വു​ന്ന​ ​അ​ത്യാ​പ​ത്ത് ​മു​ൻ​കൂ​ട്ടി​ ​കാ​ണ​ണം.​ ​അ​തി​ക​ർ​ക്ക​ശ​മാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​അ​തു​ ​മ​റി​ക​ട​ക്കാ​ൻ​ ​ആ​ളു​ക​ൾ​ ​പെ​ടാ​പ്പാ​ടു​ ​പെ​ടു​ക​യാ​ണ്.​ ​ആ​യി​ര​ക്ക​ണ​ക്കി​നു​ ​കേ​സും​ ​അ​റ​സ്റ്റു​മൊ​ക്കെ​ ​ഇ​തി​ന​കം​ ​ഉ​ണ്ടാ​യി.​ ​കൊ​വി​ഡ് ​ഭീ​ഷ​ണി​ ​രാ​ജ്യ​ത്തി​ന്റെ​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​സ​ജീ​വ​മാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഒ​റ്റ​യ​ടി​ക്ക് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ക്കു​ന്ന​ത് ​ആ​ത്മ​ഹ​ത്യാ​പ​ര​മാ​യി​രി​ക്കും.​ ​ക​രു​ത​ലും​ ​ജാ​ഗ്ര​ത​യും​ ​അ​വ​സാ​ന​ത്തെ​ ​രോ​ഗി​ ​കൂ​ടി​ ​സു​ഖം​ ​പ്രാ​പി​ച്ച് ​ആ​ശു​പ​ത്രി​ ​വി​ടു​ന്ന​തു​വ​രെ​ ​തു​ട​രേ​ണ്ടി​വ​രും.​ ​ക്ഷ​മ​യോ​ടെ​ ​അ​തു​ ​സ​ഹി​ക്കാ​ൻ​ ​ഏ​വ​രും​ ​ത​യ്യാ​റാ​ക​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.