SignIn
Kerala Kaumudi Online
Monday, 10 August 2020 11.03 AM IST

ഹൃദയത്തിലേക്കു തുറന്ന കിളിവാതിൽ

av-anoop-

ചെ​ന്നൈ​ ​അ​ണ്ണാ​ന​ഗ​റി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്നൊ​രു​ ​വേ​ണു​ഗാ​നം.​ ​വീ​ട്ടു​കാ​ര​ൻ​ ​ഓ​ട​ക്കു​ഴ​ൽ​ ​വാ​യി​ക്കു​ക​യാ​ണ്.​ ​വ്യ​വ​സാ​യ​ ​പ്ര​മു​ഖ​ൻ,​ ​ലോ​ക​ത്തു​ ​ത​ന്നെ​ ​ഏ​റ്റ​വു​മ​ധി​കം​ ​വി​ല്‌​ക്ക​പ്പെ​ടു​ന്ന​ ​ആ​യു​ർ​വേ​ദ​ ​സോ​പ്പ് ​ബ്രാ​ൻ​ഡി​ന്റെ​ ​ഉ​ട​മ​സ്ഥ​ൻ,​​​ ​സി​നി​മാ​ ​നി​ർ​മ്മാ​താ​വ്,​​​ ​ചെ​ന്നൈ​യി​ലെ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​നാ​ട​ക​ ​ന​ട​ൻ,​​​ ​ച​ല​ച്ചി​ത്ര​ ​അ​ഭി​നേ​താ​വ്...​ ​മെ​ഡി​മി​ക്‌​സ് ​എ​ന്ന​ ​വ്യാ​പാ​ര​മു​ദ്ര​‌​യി​ൽ​ ​നി​ന്ന് ​വി​ജ​യ​ങ്ങ​ളു​ടെ​ ​ഭൂ​പ​ട​മെ​ഴു​തി​യ​ ​എ.​വി.​എ​ ​ഗ്രൂ​പ്പി​ന്റെ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്‌​ട​ർ​ ​എ.​വി.​ ​അ​നൂ​പ്,​​​ ​കൊ​വി​ഡി​ന്റെ​ ​ഒ​ഴി​വു​കാ​ല​ത്ത് ​മ​ന​സ്സി​ലേ​ക്കു​ ​ത​ന്നെ​ ​ഒ​രു​ ​ദീ​ർ​ഘ​യാ​ത്ര​യി​ലാ​ണ്.​ ​അ​വി​ടെ​ ​സം​ഗീ​ത​മു​ണ്ട്,​​​ ​വാ​യ​ന​യു​ണ്ട്,​​​ ​സി​നി​മ​യു​ണ്ട്,​​​ ​ധ്യാ​ന​മു​ണ്ട്...


ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​മാ​ത്രം​ ​എ.​വി.​എ​ ​ഗ്രൂ​പ്പി​നു​ ​കീ​ഴി​ൽ​ ​മെ​ഡി​മി​ക്‌​സി​ന് ​ആ​റു​ ​നി​ർ​മ്മാ​ണ​ ​കേ​ന്ദ്ര​ങ്ങ​ൾ.​ ​ഗ്രൂ​പ്പി​നു​ ​കീ​ഴി​ൽ​ ​ക​റി​ ​മ​സാ​ല​ ​പൗ​ഡ​ർ​ ​ബ്രാ​ൻ​ഡ് ​ആ​യ​ ​'​മേ​ള​"​ത്തി​ന്റെ​ ​ഫാ​ക്‌​ട​റി​ക​ൾ​ ​കേ​ര​ള​ത്തി​ൽ.​ ​ലോ​ക്ക് ​ഡൗ​ണി​ൽ​ ​എ​ല്ലാം​ ​അ​ട​ച്ചു​പൂ​ട്ടി.​ ​എ​റ​ണാ​കു​ള​ത്ത്,​​​ ​കാ​ക്ക​നാ​ട്ടാ​ണ് ​എ.​വി.​എ​ ​ഗ്രൂ​പ്പി​ന്റെ​ ​അ​ത്യാ​ധു​നി​ക​ ​ആ​യു​ർ​വേ​ദി​ക് ​ഹോ​സ്‌​പി​റ്റ​ൽ​ ​'​സ​ഞ്ജീ​വ​നം​".​ ​മെ​ഡി​ക്ക​ൽ​ ​ടൂ​റി​സം​ ​മു​ന്നി​ൽ​ക്ക​ണ്ട് ​ഒ​രു​ ​വ​ർ​ഷം​ ​മു​മ്പ് ​തു​ട​ങ്ങി​യ​ ​സം​രം​ഭ​വും​ ​കൊ​വി​ഡ് ​ലോ​ക്ക് ​ഡൗ​ണി​ൽ.​ ​'​അ​മ്പി​ളി​"​ക്കു​ ​ശേ​ഷം​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​നാ​യ​ക​നാ​ക്കി​ ​എ.​വി.​എ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​'​പ​ട"​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പാ​തി​വ​ഴി​യി​ൽ​ ​നി​റു​ത്തി​വ​ച്ചു...​ ​നി​ന​ച്ചി​രി​ക്കാ​തൊ​രു​ ​വ​ഴി​ത്തി​രി​വി​ൽ​ ​വാ​തി​ലു​ക​ൾ​ ​ഒ​ന്നൊ​ന്നാ​യി​ ​അ​ട​ഞ്ഞ​പ്പോ​ൾ​ ​എ.​വി.​ ​അ​നൂ​പ് ​മ​റ്റൊ​രു​ ​വാ​തി​ൽ​ ​തു​റ​ക്കു​ക​യാ​യി​രു​ന്നു.​ ​സ്വ​ന്തം​ ​ഇ​ഷ്‌​ട​ങ്ങ​ളി​ലേ​ക്കു​ ​തു​റ​ക്കു​ന്ന​ ​ധ്യാ​ന​നി​മി​ഷ​ങ്ങ​ളു​ടെ​ ​ചെ​റു​വാ​തി​ൽ...


ഓ​ട​ക്കു​ഴ​ലി​ന്റെ ര​ഹ​സ്യം


ഓ​ട​ക്കു​ഴ​ൽ​ ​പ​ണ്ടേ​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നെ​ങ്കി​ലും​ ​പ​തി​വാ​യി​ ​പ​രി​ശീ​ലി​ക്കാ​ൻ​ ​നേ​ര​മി​ല്ലാ​യി​രു​ന്നു.​ ​എ​ന്തു​കൊ​ണ്ട് ​ഓ​ട​ക്കു​ഴ​ലെ​ന്ന​ ​ചോ​ദ്യ​ത്തി​ന്,​​​ ​ന​ർ​മ്മം​ ​പ​ത​യു​ന്നൊ​രു​ ​ചി​രി​യാ​ണ് ​അ​നൂ​പി​ന്റെ​ ​മ​റു​പ​ടി​:​ ​എ​ത്ര​ ​പ്രാ​യ​മാ​യാ​ലും,​​​ ​എ​വി​ടേ​ക്കാ​യാ​ലും​ ​കൂ​ടെ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​പ​റ്റു​ന്ന​ത്ര​ ​ഭാ​ര​ക്കു​റ​വാ​ണ​ല്ലോ​ ​അ​തി​ന് !​ ​ബാ​ഗി​ന്റെ​ ​ഒ​രു​ ​മൂ​ല​യി​ലി​രു​ന്നോ​ളും​!​ ​ന​ല്ല​ ​ശ്വ​സ​ന​ ​വ്യാ​യാ​മ​വു​മാ​ണ്.​ ​പ​ണ്ടേ​ ​പ്രാ​ണാ​യാ​മം​ ​ശീ​ലി​ക്കു​ന്നു​ണ്ട്.​ ​ഓ​ട​ക്കു​ഴ​ൽ​ ​വാ​യ​ന​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ആ​ത്മാ​വി​ലേ​ക്ക് ​ആ​കാ​ശം​ ​സം​ഗീ​തം​പോ​ലെ​ ​വ​ന്നു​നി​റ​യു​ന്ന​ത് ​അ​നു​ഭൂ​തി​യോ​ടെ​ ​തി​രി​ച്ച​റി​യാ​നാ​വു​ന്നു.
വാ​യ​ന​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നെ​ങ്കി​ലും​ ​ഇ​രു​ന്നു​ ​വാ​യി​ക്കാ​ൻ​ ​സ​മ​യ​മി​ല്ലെ​ന്ന​ ​സ​ങ്ക​ട​വും​ ​മാ​റി.​ ​ഇ​പ്പോ​ൾ​ ​വാ​യ​ന​മു​റി​യി​ലെ​ ​മേ​ശ​പ്പു​റ​ത്ത്,​​​ ​അ​ശോ​ക​ൻ​ ​വേ​ങ്ങാ​ശേ​രി​ ​കൃ​ഷ്‌​ണ​ൻ​ ​എ​ഴു​തി​യ​ ​'​ശ്രീ​നാ​രാ​യ​ണ​ഗു​രു​:​ ​ദ​ ​പെ​ർ​ഫ​ക്‌​ട് ​യൂ​ണി​യ​ൻ​ ​ഒ​ഫ് ​ബു​ദ്ധ​ ​ആ​ൻ​ഡ് ​ശ​ങ്ക​ര"​ ​പാ​തി​വാ​യി​ച്ച​ ​അ​ട​യാ​ള​വു​മാ​യു​ണ്ട്.​ ​മ​രു​ഭൂ​മി​യി​ൽ​ ​വ​സ​ന്ത​ന​ഗ​രം​ ​പ​ണി​ത​ ​വി​സ്‌​മ​യ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​യു.​എ.​ഇ​ ​ഭ​ര​ണാ​ധി​കാ​രി​ ​ഷെ​യ്ഖ് ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​റാ​ഷി​ദ് ​അ​ൽ​ ​മ​ഖ്തൂ​മി​ന്റെ​ ​'​മൈ​ ​സ്റ്റോ​റി​",​​​ ​വാ​യി​ച്ചു​തീ​ർ​ത്ത​ ​പു​സ്‌​ത​ക​ങ്ങ​ളു​ടെ​ ​അ​ടു​ക്കി​ൽ​ ​മു​ക​ളി​ലി​രി​ക്കു​ന്നു.​ ​ലോ​ക്ക് ​ഡൗ​ണി​ന്റെ​ ​ദി​ന​ങ്ങ​ളി​ൽ​ ​ഞാ​ൻ​ ​എ​ന്നെ​ത്ത​ന്നെ​ ​പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​ ​എ​ന്നു​ ​പ​റ​യു​ന്ന​താ​ണ് ​ശ​രി​യെ​ന്ന്,​​​ ​അ​നൂ​പി​ന്റെ​ ​തി​രി​ച്ച​റി​വ്.


എ​ത്ര​യെ​ത്ര രം​ഗ​പ​ട​ങ്ങൾ


നാ​ട​ക​മാ​യി​രു​ന്നു​ ​ചെ​റു​പ്പ​ത്തി​ൽ​ ​അ​നൂ​പി​ന്റെ​ ​മ​ന​സു​ ​നി​റ​യെ.​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​വ​യ​സ്സി​ൽ​ ​ചെ​ന്നൈ​യി​ലെ​ത്തി,​​​ ​അ​മ്മാ​വ​ന്റെ​ ​ബി​സി​ന​സ് ​സം​രം​ഭ​ത്തി​ന്റെ​ ​ചു​മ​ത​ല​ ​ഏ​റ്റെ​ടു​ക്കു​ക​യും,​​​ ​പി​ന്നീ​ട് ​ബി​സി​ന​സി​ൽ​ ​പു​തു​വേ​ദി​ക​ൾ​ ​തേ​ടു​ക​യും​ ​ചെ​യ്‌​ത​പ്പോ​ഴും​ ​അ​നൂ​പി​ന്റെ​ ​ഇ​ഷ്‌​ട​ങ്ങ​ളി​ൽ​ ​നാ​ട​ക​ത്തി​നു​ ​തി​ര​ശ്ശീ​ല​ ​വീ​ണി​ല്ല.​ ​പ​ക​രം,​​​ ​അ​ത് ​പു​തി​യ​ ​വേ​ദി​ക​ളി​ലേ​ക്ക് ​രം​ഗ​പ​ടം​ ​മാ​റ്റി.​ ​ചെ​ന്നൈ​യി​ൽ​ ​ടീം​ ​ആ​ർ​ട്സി​ന്റെ​ ​സാ​ര​ഥി​ ​കൂ​ടി​യാ​യ​ ​എ.​വി.​ ​അ​നൂ​പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​ല്ലാ​ ​വ​ർ​ഷ​വു​മു​ണ്ട്,​​​ ​നാ​ട​കാ​വ​ത​ര​ണം.​ ​ബം​ഗാ​ളി​ ​ര​ച​ന​യാ​യ​ ​'​ര​ണ്ടാം​ ​ജ​ന്മ​"​ത്തി​ന്റെ​ ​പു​ന​രാ​വി​ഷ്‌​കാ​ര​മാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം.​ ​അ​തി​നു​ ​മു​മ്പ് ​ടി.​എ​ൻ.​ ​ഗോ​പി​നാ​ഥ​ൻ​ ​നാ​യ​രു​ടെ​ ​വി​ഖ്യാ​ത​ ​നാ​ട​ക​മാ​യ​ ​'​പ​രീ​ക്ഷ​".​ ​പ​ണ്ട് ​തി​ക്കു​റി​ശ്ശി​ ​അ​ഭി​ന​യി​ച്ച​ ​വേ​ഷ​ത്തി​ൽ​ ​അ​നൂ​പ്.​ ​ഭാ​ര്യ​ ​വി.​എ​സ്.​ ​പ്രി​യ​യും​ ​മ​ക്ക​ൾ​ ​ലാ​ഞ്ഛ​ന​യും​ ​പ്ര​തീ​ക്ഷ​യു​മൊ​ക്കെ​ ​പ​ല​പ്പോ​ഴും​ ​അ​ര​ങ്ങി​ലു​ണ്ടാ​കും.


പ്രി​യ​യു​ടെ​ ​വി​ഷ​യം​ ​പാ​ച​കം.​ ​അ​ടു​ക്ക​ള​പ്പാ​ച​ക​ത്തി​നു​ ​പു​റ​ത്ത് ​കു​റെ​ക്കൂ​ടി​ ​വി​ശാ​ല​മാ​ണ് ​പ്രി​യ​യു​ടെ​ ​രു​ചി​ലോ​കം.​ ​എ.​വി.​എ​ ​ഗ്രൂ​പ്പി​ന്റെ​ ​ക​റി​ ​പൗ​ഡ​ർ​ ​ബ്രാ​ൻ​ഡ് ​ആ​യ​ ​'​മേ​ള​"​ത്തി​ന്റെ​ ​റെ​സി​പ്പി​ക​ൾ​ ​സ​ർ​ട്ടി​ഫൈ​ ​ചെ​യ്യു​ന്ന​ത് ​പ്രി​യ​യാ​ണ്.​ ​ചെ​ന്നൈ​യി​ൽ​ ​ഗ്രൂ​പ്പി​നു​ ​കീ​ഴി​ലു​ള്ള​ ​സ​ഞ്ജീ​വ​നം​ ​വെ​ജി​റ്റേ​റി​യ​ൻ​ ​റ​സ്റ്റോ​റ​ന്റ് ​ശൃം​ഖ​ല​യു​ടെ​ ​രു​ചി​വി​ജ​യ​ങ്ങ​ൾ​ക്കു​ ​പി​ന്നി​ലും​ ​പ്രി​യ​യു​ടെ​ ​കൈ​പ്പു​ണ്യം​ ​ത​ന്നെ.​ ​ഇ​പ്പോ​ൾ​ ​പെ​ൺ​മ​ക്ക​ൾ​ ​കൂ​ടി​ ​അ​ടു​ക്ക​ള​യി​ൽ​ ​ക​യ​റി​യി​രി​ക്കു​ന്ന​തു​ ​കൊ​ണ്ട് ​അ​വി​ടം​ ​സ്ത്രീ​പ​ക്ഷ​മാ​യി​!​ ​ന​മ്മ​ൾ​ ​ഡൈ​നിം​ഗ് ​ടേ​ബി​ളി​ൽ​ ​ഇ​രു​ന്നു​കൊ​ടു​ത്താ​ൽ​ ​മ​തി.
ര​ണ്ടു​ ​പെ​ൺ​മ​ക്ക​ളി​ൽ​ ​ലാ​ഞ്ഛ​ന​ ​പ​ഠി​ച്ച​ത് ​നി​യ​മ​വും​ ​മാ​നേ​ജ്മെ​ന്റും.​ ​ഇ​ള​യ​ ​മ​ക​ളു​ടേ​ത് ​ക്രി​യേ​റ്റീ​വ് ​ലോ​ക​മാ​ണ്.​ ​ഫൈ​ൻ​ ​ആ​‌​ർ​ട്സ് ​ബി​രു​ദ​വും​ ​ല​ണ്ട​നി​ൽ​ ​നി​ന്ന് ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​യും​ ​നേ​ടി​യ​ ​പ്ര​തീ​ക്ഷ​ ​ഓ​ൺ​ലൈ​നി​ൽ​ ​ഫാ​ഷ​ൻ​ ​ഡി​സൈ​നിം​ഗ് ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​തു​ട​രു​ന്നു.​ ​കാ​ക്ക​നാ​ട്ടെ​ ​സ​ഞ്ജീ​വ​നം​ ​ആ​ശു​പ​ത്രി​യു​ടെ​യും​ ​മേ​ളം​ ​ബ്രാ​ൻ​ഡി​ന്റെ​യും​ ​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്കു​ന്ന​ത് ​ലാ​‍​ഞ്ഛ​ന​യു​ടെ​ ​ഭ​ർ​ത്താ​വ് ​വി​വേ​ക് ​വേ​ണു​ഗോ​പാ​ൽ.​ ​പ്ര​തീ​ക്ഷ​യു​ടെ​ ​ഭ​ർ​ത്താ​വ് ​ഡോ.​ ​പ്ര​ശാ​ന്ത്.​ ​അ​വ​ർ​ ​കു​ടും​ബ​സ​മേ​തം​ ​ചെ​ന്നൈ​യി​ൽ​ ​അ​ടു​ത്തു​ ​ത​ന്നെ.
ത​ല​മു​റ​കൾ
ഒ​രു​മി​ച്ച്
ലോ​ക്ക് ​ഡൗ​ൺ​ ​വ​ന്ന​തോ​ടെ​ ​അ​ണ്ണാ​ ​ന​ഗ​റി​ലെ​ ​വീ​ട്ടി​ൽ​ ​മെ​ഡി​മി​ക്‌​സ് ​കു​ടും​ബം​ ​സ​മ്പൂ​ർ​ണ​മാ​യും​ ​ഉ​ണ്ട്.​ ​അ​നൂ​പി​ന്റെ​ ​അ​മ്മ​യെ​ക്കൂ​ടി​ ​ചേ​ർ​ത്ത് ​നാ​ലു​ ​ത​ല​മു​റ​ക​ൾ.​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധം​ ​സ​ന്ദേ​ശ​മാ​ക്കി​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​ഒ​രു​ ​ഷോ​ർ​ട്ട് ​വീ​ഡി​യോ​ ​എ​ടു​ത്ത് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലി​ട്ടു.​ ​എ​ൺ​പ​തു​ ​ക​ട​ന്ന​ ​അ​മ്മ​ ​തൊ​ട്ട്,​​​ ​കൊ​ച്ചു​മ​ക്ക​ൾ​ ​വ​രെ​ ​എ​ത്തു​ന്ന​ ​വീ​ഡി​യോ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​ബ​ന്ധു​ക്ക​ൾ​ക്കു​മി​ട​യി​ൽ​ ​വൈ​റ​ൽ.
ലോ​ക്ക് ​ഡൗ​ൺ​ ​ആ​ണെ​ങ്കി​ലും​ ​ദി​ന​ച​ര്യ​ങ്ങ​ൾ​ക്ക് ​വ്യ​ത്യാ​സ​ം​ ​വ​ന്നി​ട്ടി​ല്ലെ​ന്ന് ​അ​നൂ​പ് ​പ​റ​യു​ന്നു.​​​ ​രാ​വി​ലെ​ ​ടെ​റ​സി​ൽ​ ​കു​റെ​നേ​രം​ ​വ്യാ​യാ​മം.​ ​ഫി​സി​ക്ക​ൽ​ ​ട്രെ​യി​ന​റു​ടെ​ ​വ​ര​വ് ​ലോ​ക്ക് ​ഡൗ​ണി​ൽ​ ​കു​ടു​ങ്ങി​യ​പ്പോ​ൾ​ ​അ​നൂ​പ് ​ ത​നി​ച്ചാ​യി​ ​ടെ​റ​സി​ൽ.​ ​ഈ​ശ്വ​ര​ ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ലും​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​നം​ ​പ​തി​വി​ല്ല.​ ​ഉ​ള്ളി​ലെ​ ​വി​ശ്വാ​സം​ ​ഓ​ട​ക്കു​ഴ​ൽ​പ്പാ​ട്ടു​ക​ളാ​യി​ ​പു​റ​ത്തേ​ക്കു​ ​പ​ട​രും.​ ​പ​ത്രം​ ​വാ​യ​ന​യ്‌​ക്ക് ​ഒ​രു​ ​മ​ണി​ക്കൂ​ർ.​ ​കു​റെ​നേ​രം​ ​വീ​ട്ടി​ലെ​ ​ഇ​ൻ​ഡോ​ർ​ ​സ്വി​മ്മിം​ഗ് ​പൂ​ളി​ൽ​ ​കൊ​ച്ചു​മ​ക്ക​ളെ​ ​നീ​ന്ത​ൽ​ ​പ​ഠി​പ്പി​ക്കും.​ ​പി​ന്നെ,​​​ ​ദി​വ​സ​വും​ ​ടി​വി​യി​ൽ​ ​ഒ​രു​ ​സി​നി​മ​യെ​ങ്കി​ലും​ ​കാ​ണും.​ ​അ​തി​ന് ​ഭാ​ഷ​ ​നോ​ട്ട​മി​ല്ല.​ ​മ​ല​യാ​ളം​ ​മു​ത​ൽ​ ​ഹോ​ളി​വു​ഡ് ​വ​രെ​ ​പ്രി​യം.
എ.​വി.​എ​ ​പ്രൊ​‌​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കു​റെ​ ​ന​ല്ല​ ​മ​ല​യാ​ള​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കാ​നാ​യ​ത് ​സ​ന്തോ​ഷം.​ ​എ​സ്ര,​​​ ​ഓ​ള്,​​​ ​ഇ​ഷ്‌​ക്,​​​ ​ഗ​പ്പി,​​​ ​അ​മ്പി​ളി...​ ​എ​ല്ലാം​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഇ​ഷ്‌​ട​ചി​ത്ര​ങ്ങ​ൾ.​ ​അ​ങ്ങ​നെ​ ​ഇ​രു​പ​തി​ല​ധി​കം​ ​സി​നി​മ​യെ​ടു​ത്തു.​ ​അ​തി​നി​ടെ​ ​സ്വ​ന്തം​ ​ചി​ല​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യം.​ ​'അ​പ്പു​വി​ന്റെ​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​'​ ​റ​ഷ്യ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ബ​ഹു​മ​തി​ക​ൾ​ ​നേ​ടി.​ ​അ​തി​ലെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​നി​രി​ക്കു​മ്പോ​ഴാ​ണ് ​കൊ​വി​ഡ് ​വ​ന്ന് ​'​ക​ട്ട്'​ ​പ​റ​ഞ്ഞ​ത്.​ ​സ്വ​പ്‌​ന​ങ്ങ​ൾ​ ​പൂ​ക്കു​ന്ന​ ​കാ​ടി​ന്റെ​ ​പോ​സ്റ്റ് ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ജോ​ലി​ക​ൾ​ ​ന​ട​ക്കു​ക​യാ​യി​രു​ന്നു.​ ​അ​തി​നും​ ​ബ്രേ​ക്ക്.
എ.​വി.​എ​ ​ഗ്രൂ​പ്പി​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ബ്രാ​ൻ​ഡ് ​ആ​ണ് ​കെ​യ്‌​ത്ര.​ ​പേ​രു​ ​കേ​ട്ട് ​നെ​റ്റി​ ​ചു​ളി​ച്ചാ​ൽ​ ​അ​നൂ​പ് ​വ്യാ​ഖ്യാ​നി​ച്ചു​ത​രും​:​ ​കാ​യ​-​ ​കേ​ശ​-​ ​സൂ​ത്ര​!​ ​ഹെ​യ​ർ​ ​കെ​യ​ർ​ ​ആ​ൻ​ഡ് ​ബ്യൂ​ട്ടി​ ​പ്രോ​ഡ​ക്ടു​ക​ളാ​ണ് ​എ​ല്ലാം.​ ​ര​ണ്ടു​ ​വ​ർ​ഷ​മേ​ ​ആ​യു​ള്ളൂ​ ​തു​ട​ങ്ങി​യി​ട്ട്.​ ​അ​പ്പോ​ഴേ​ക്കും​ ​ആ​ദ്യ​ ​പ്ര​ള​യം.​ ​പി​ന്നെ​ ​നി​പ​ ​വ​ന്നു​;​ ​ഇ​പ്പോ​ൾ​ ​കൊ​വി​ഡും.​മെ​ഡി​മി​ക്‌​സ്,​​​ ​മേ​ളം,​​​ ​സ​ഞ്ജീ​വ​നം​ ​ബ്രാ​ൻ​ഡു​ക​ളെ​ല്ലാം​ ​മാ​ർ​ക്ക​റ്റി​ൽ​ ​അ​ത്ര​യും​ ​വി​ശ്വാ​സ്യ​ത​ ​നേ​ടി​യ​വ​യാ​യ​തു​കൊ​ണ്ട്,​​​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​കാ​ലം​ ​ക​ഴി​ഞ്ഞ് ​പു​ന​ര​വ​ത​ര​ണ​ത്തി​ന്റെ​ ​ടെ​ൻ​ഷ​ൻ​ ​വേ​ണ്ടെ​ന്ന​ ​സ​മാ​ധാ​ന​മു​ണ്ട്.​ ​ലോ​ക​ത്തെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​വി​ശ്വ​സ്‌​‌​ത​ ​ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യി​ ​ടൈം​സ് ​ഒ​ഫ് ​ഇ​ൻ​ഡ്യ​ ​ഗ്രൂ​പ്പ് ​തി​ര​ഞ്ഞെ​ടു​ത്ത​വ​യു​ടെ​ ​പ​ട്ടി​ക​യി​ലു​ണ്ട്,​​​ ​മെ​ഡി​മി​ക്‌​സ്.


വേ​ൾ​ഡ് ​മ​ല​യാ​ളി​ ​കൗ​ൺ​സി​ലി​ന്റെ​ ​ഗ്ളോ​ബ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​എ.​വി.​ ​അ​നൂ​പി​ന്റെ​ ​ലോ​ക​ത്തി​ന് ​ആ​ഗോ​ള​വി​സ്‌​തൃ​തി​യു​ണ്ട്.​ ​ഏ​തു​ ​വി​സ്‌​തൃ​തി​യി​ലേ​ക്കു​ ​പ​റ​ന്നാ​ലും​ ​മ​ട​ങ്ങി​യെ​ത്തി​യാ​ൽ​ ​അ​ധി​ക​വും​ ​വീ​ട്ടി​ൽ.​ ​ചെ​ന്നൈ​യി​ലെ​ ​കോ​ർ​പ​റേ​റ്റ് ​ഓ​ഫീ​സി​നു​ ​പു​റ​മെ,​​​ ​വീ​ട്ടി​ലു​മു​ണ്ട് ​ഓ​ഫീ​സ്.​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​വാ​തി​ല​ട​ച്ച​പ്പോ​ൾ​ ​താ​നേ​ ​തു​റ​ന്നു​കി​ട്ടി​യ​ ​സ്വ​കാ​ര്യ​ ​ഇ​ഷ്‌​ട​ങ്ങ​ളു​ടെ​ ​ദ്വീ​പി​ൽ​ ​വാ​യ​ന​യു​ടെ​ ​ധ്യാ​ന​ത്തി​ലു​ണ​രു​മ്പോ​ൾ,​ ​പു​തി​യ​ ​തി​രി​ച്ച​റി​വു​ക​ളു​ടെ​ ​പ്ര​പ​ഞ്ചം​ ​മു​ന്നി​ലു​ണ്ട്.​ ​അ​ണ്ണാ​ ​ന​ഗ​റി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​വീ​ണ്ടും,​​​ ​വീ​ട്ടു​കാ​ര​ന്റെ​ ​വേ​ണു​നാ​ദം!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, MEDIMIX SOAP, AV ANOOP
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.