SignIn
Kerala Kaumudi Online
Monday, 10 August 2020 11.36 AM IST

സ്റ്റാഫ് നഴ്സ് നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു

സ്റ്റാഫ് നഴ്സ് നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 249/2017 റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭ്യമാക്കിയ ഗ്രേഡ്-2 സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള 99 ഉദ്യോഗാർഥികളുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു. ഇത് www.dme.kerala.gov.in ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗാർഥികൾ നിയമന ഉത്തരവിന്റെ പകർപ്പ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് അതത് പ്രിൻസിപ്പൽ മുൻപാകെ ജോലിക്ക് ഹാജരാകണമെന്ന് ജോയിന്റ് ഡയറക്ടർ (നഴ്സിംഗ്) അറിയിച്ചു.

ഭക്ഷ്യ​യോ​ഗ്യ​മല്ലാ​ത്ത മ​ത്സ്യം വി​ൽ​ക്കു​ന്ന​തു ക്രി​മി​നൽ കു​റ്റം, കർ​ശ​ന ന​ടപടി
സം​സ്ഥാ​ന​ത്തേ​ക്ക് ഭക്ഷ്യ​യോ​ഗ്യ​മല്ലാ​ത്ത മത്സ്യം കൊ​ു​വ​രു​ന്നതും സം​ഭ​രി​ക്കു​ന്നതും വിൽ​ക്കു​ന്നതും ഭ​ക്ഷ്യ സുര​ക്ഷാ ഗു​ണ​നി​ലവാ​ര നി​യ​മ പ്ര​കാ​രം ക്രി​മി​നൽ കു​റ്റ​മാ​ണെന്നും അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ആ​റു മാ​സം വ​രെ ത​ടവും ല​ഭി​ക്കു​മെന്നും ഭ​ക്ഷ്യ സുര​ക്ഷാ ക​മ്മീ​ഷ​ണർ.
മ​ത്സ്യം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങൾ​ക്കു ഭ​ക്ഷ്യ സുര​ക്ഷാ ലൈ​സൻ​സ് നിർ​ബ​ന്ധ​മാണ്. വാ​ഹ​ന​ങ്ങ​ളിൽ വിൽ​പ്പ​ന​യ്ക്കു കൊ​ു​വ​രു​ന്ന മത്സ്യം ഏ​തു സ്ഥ​ല​ത്തു​നി​ന്നാ​ണു കൊ​ു​വ​രു​ന്നത്, ഏ​തു മാർ​ക്ക​റ്റി​ലേ​ക്കാ​ണു കൊു​പോ​കു​ന്ന​ത് അ​ല്ലെ​ങ്കിൽ ഏ​തു വ്യക്തി​കൾ​ക്കാ​യാ​ണു കൊു​പോ​കുന്ന​ത് എന്നി​വ തെ​ളി​യി​ക്കു​ന്ന ഇൻ​വോ​യ്സ്, എ​ഫ്എ​സ്എസ്എ​ഐ ലൈ​സൻ​സി​ന്റെ പ​കർ​പ്പ് തു​ട​ങ്ങി​യ​വ വാ​ഹ​ന​ത്തിൽ സൂ​ക്ഷി​ക്കണം. മത്സ്യം വാ​ഹ​ന​ത്തിൽ ക​യ​റ്റു​ന്ന​തി​നു മുൻ​പ് ക​യെ്ന​റും പെ​ട്ടി​കളും അ​ണു​വി​മു​ക്ത​മാ​ക്കണം. മത്സ്യ വി​ത​ര​ണ​ക്കാരും വ്യാ​പാ​രി​കളും മത്സ്യം കൊ​ു​വ​രു​ന്ന ട്ര​ക്ക് ഉ​ട​മ​കളും ഹൈ​ജിൻ വ്യ​വ​സ്ഥ​കൾ പാ​ലി​ക്കണം. മത്സ്യം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് വൃ​ത്തി​യു​ള്ള​തും കു​ടി​ക്കാൻ യോ​ഗ്യ​വുമാ​യ വെ​ള്ള​ത്തിൽ നിർ​മി​ച്ച​താ​യി​രി​ക്ക​ണ​മെന്നും ഭ​ക്ഷ്യ​സുര​ക്ഷാ ക​മ്മി​ഷ​ണർ പ​റഞ്ഞു. ഇ​വ പാ​ലി​ക്കു​ന്നു​ാേ​യെ​ന്നു പരി​ശോ​ധി​ക്കാൻ അ​സി​സ്റ്റന്റ് ഭ​ക്ഷ്യ​സുര​ക്ഷാ ക​മ്മി​ഷ​ണർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യു​ട്ടു​ന്നെും അ​ദ്ദേ​ഹം അ​റി​യിച്ചു.
പി.എൻ.എക്​സ്.1405/2020

കൊവിഡ്: പ്രവാസികൾക്ക് ടെലി, ഓൺലൈൻ സേവനം
വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കൊവിഡ് സംബന്ധിച്ച ആശങ്കകൾ പങ്കുവയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നോർക്ക അടിയന്തര നടപടി സ്വീകരിച്ചത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് ടെലിഫോൺ സേവനം ലഭ്യമാകുന്നത്.
ഐ.എം.എ. ക്വിക് ഡോക്ടർ (quikdr.com) എന്നിവരുമായി സഹകരിച്ചാണിത്. www.norkaroots.org സന്ദർശിച്ച് സേവനം നേടാം.

വിദേശ പഠനത്തിന് രജിസ്‌​ട്രേഷൻ ഏർപ്പെടുത്തും- നോർക്ക
വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്‌​ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. നിലവിൽ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്. രജിസ്‌​ട്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ ക്യത്യമായ കണക്ക് ലഭ്യമല്ല.
രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിമാനയാത്രാക്കൂലി ഉൾപ്പെടെയുള്ള ആനുകൂല്യം നൽകുമെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.