SignIn
Kerala Kaumudi Online
Thursday, 28 May 2020 7.26 PM IST

ആരോഗ്യരംഗത്തെ കൈപിടിച്ചുയർത്താൻ അടിയന്തര ഫണ്ടുമായി കേന്ദ്ര സർക്കാർ: അഞ്ച് വർഷം നീണ്ട പദ്ധതി, മൂന്ന് ഘട്ടങ്ങളായി നടപ്പാക്കും

centre-fund

ന്യൂഡൽഹി: ദേശീയ തലത്തിലും, സംസ്ഥാന തലത്തിലുമുള്ള ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ അടിയന്തര ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. 15,000 കോടി രൂപ മൂല്യമുള്ള ഫണ്ടാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കൊവിഡ് 19 വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്രം ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. 'കൊവിഡ് 19 അടിയന്തര പ്രതികരണ, ആരോഗ്യ സംവിധാന സന്നദ്ധതാ പാക്കേജ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി മൂന്ന് കാലയളവുകളിലായാണ് കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തുക.

ജനുവരി 2020 മുതൽ ജൂൺ 2020 വരെയുള്ള കാലയളവിലേക്കാണ് തുകയുടെ ഒരു ഭാഗം ചിലവഴിക്കുക, രണ്ടാം ഘട്ടമായ ജൂൺ 2020 മുതൽ മാർച്ച് 2021 വരെ അടുത്ത സംഖ്യയും ഏപ്രിൽ 2021 മുതൽ മാർച്ച് 2024 വരെ ആകെത്തുകയുടെ അവസാന ഭാഗവും രാജ്യത്തെ ആരോഗ്യരംഗത്തിനായും രോഗപ്രതിരോധത്തിനായും ചിലവഴിക്കും. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളുമാകും ഈ തുക പൂർണമായും ഉപയോഗിക്കുക.

കൊവിഡ് ആശുപത്രികളിൽ വികസനം എത്തിക്കുക, തീവ്ര പരിചരണ വിഭാഗങ്ങളെ ശക്തമാക്കുക, ഓക്സിജൻ വിതരണം കാര്യക്ഷമമാക്കുക, മരുന്നുകളും ഭക്ഷണവും ഉറപ്പാക്കുക, ലബോറട്ടറികളുടെ സ്ഥാപനം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടിയാണ് തുക പ്രധാനമായും ഉപയോഗപ്പെടുത്തേണ്ടത്. ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. പി.പി.ഇ ഉപകരണങ്ങൾ വാങ്ങുക, എൻ 95 മാസ്കുകൾ വാങ്ങുക, ആശുപത്രികളും ആംബുലൻസുകളും അണുവിമുക്തമാക്കുക എന്നീ നടപടികളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പ്രധാനമായും നടപ്പാക്കുക, അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CENTRE FUND, HEALTH, INDIA, COVID 19, NURSES, KERALA, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.