SignIn
Kerala Kaumudi Online
Wednesday, 23 October 2019 6.08 PM IST

ഛത്തീസ്ഗഡിലും വാക്കു പാലിച്ച് കോൺഗ്രസ്: പത്ത് ദിവസത്തിനുള്ളിൽ കാർഷിക വായ്പകൾ എഴുതി തള്ളും

bhoopesh

റായ്‌പൂർ: നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണ് കോൺഗ്രസ്. മധ്യപ്രദേശിലേത് പോലെ കാർഷിക കടങ്ങൾ എഴുതി തള്ളാനാണ് കോൺഗ്രസിന്റെ തീരുമാനം. പത്ത് ദിവസത്തിനുള്ളിൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു. സത്യപ്രതിജ്ഞക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാർഷിക ഉൽപന്നങ്ങൾക്ക ഏ‍പ്പെടുത്തിയിരിക്കുന്ന താങ്ങുവില 1700രൂപയിൽ നിന്ന് 2500രൂപയായി (ക്വിന്റലിന്) ഉയർത്താൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. 16.5 ലക്ഷം കർഷകരിൽ നിന്ന് 6500കോടി രൂപയുടെ കടങ്ങൾ എഴുതി തള്ളാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു. ഛത്തീസ്ഗഡ് ഗ്രാമീണ ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നുമുള്ള കടങ്ങളാണ് എഴുതി തള്ളുക. ജനങ്ങളുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുസരിച്ചായിരിക്കും സർക്കാർ പ്രവർത്തിക്കുക​യെന്ന് ഭൂപേഷ് ബാഗൽ നേരത്തേ പറഞ്ഞിരുന്നു.

അധികാരത്തിലേറി മണിക്കൂറുകൾക്കുള്ളിലായിരുന്നു കാർഷിക കടങ്ങൾ എഴുതി തള്ളിക്കൊണ്ടുള്ള കമൽനാഥ് സർക്കാരിന്റെ പ്രഖ്യാപനം വന്നത്. രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം''.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BHOOPESH BAGAL, CONGRESS, CONGRESS LEADERS, INDIA, FARMER LOAN WAIVER, KAMALNATH, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.