SignIn
Kerala Kaumudi Online
Monday, 01 June 2020 2.54 AM IST

ആശ്വാസകിരണം പദ്ധതി 20.47 കോടി അനുവദിച്ചു

തിരുവനന്തപുരം: കിടപ്പുരോഗികളെയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരെയും പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതിക്ക് 20.47 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 600 രൂപ വീതം മൂന്ന് മാസത്തേയ്ക്കുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. 1,13,713 പേർക്ക് പ്രയോജനം ലഭിക്കും. കിടപ്പുരോഗികൾ, ശാരീരിക,​ മാനസിക വൈകല്യമുളളവർ, പ്രായാധിക്യം കാരണം കിടപ്പിലായവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവയാൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, കാൻസർ രോഗികൾ, എൻഡോസൾഫാൻ ദുരിതബാധിതർ എന്നിവരെ പരിചരിക്കുന്നവർക്കാണ് സഹായം ലഭിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASHWASA KIRANAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.