കാബൂൾ: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഘനിയുടെ ഔദ്യോഗിക വസതിയിലെ 20 ജീവനക്കാർക്ക് കൊവിഡ്. 517 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 20 പേരുടെ ഫലം പോസിറ്റീവായത്. മറ്റ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സാമ്പിളുകൾ ശേഖരിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പരിശോധനകൾ വേഗത്തിലാക്കണമെന്നും ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കണമെന്നും ഡോക്ടമാർ നിർദ്ദേശിച്ചു.