SignIn
Kerala Kaumudi Online
Sunday, 09 August 2020 6.11 AM IST

തോട്ടം തൊഴിലാളികൾ ധനസഹായത്തിനായി ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം

തിരുവനന്തപുരം: സംസ്ഥാനത്തെ വൻകിട തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്കും പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്കും സർക്കാർ പ്രഖ്യാപിച്ച 1,000 രൂപ ധനസഹായത്തിന് രേഖകൾ നൽകണമെന്ന് ചീഫ് ഇൻസ്‌പെക്ടർ ഒഫ് പ്ലാന്റേഷൻസ് ആർ. പ്രമോദ് അറിയിച്ചു. ബന്ധപ്പെട്ട പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർക്ക് ഫോൺ/ ഇമെയിൽ വഴി ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് ഐ.എഫ്.എസ് കോഡ് എന്നിവ നൽകണം. ചെറുകിട തോട്ടംതൊഴിലാളികളുടെയും പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികളുടെയും വിവരങ്ങൾ ട്രേഡ് യൂണിയൻ ഭാരവാഹികൾ മുഖേനയോ, നേരിട്ടോ, തൊഴിലുടമകൾ മുഖേനയോ പ്ലാന്റേഷൻ ഇൻസ്‌പെക്ടർക്ക് നൽകണം. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EMPLOYEES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.