SignIn
Kerala Kaumudi Online
Wednesday, 21 August 2019 3.52 AM IST

യു.എ.ഇ സഹായത്തെ ചൊല്ലി ഡൽഹി യോഗത്തിൽ തർക്കം

flood-relief-fund

ന്യൂഡൽഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായി 700 കോടി നൽകുമെന്ന യു.എ.ഇയുടെ വാഗ്‌ദാനത്തെ ചൊല്ലി കേന്ദ്ര ധന മന്ത്രാലയത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ തർക്കം. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് കേരള എംപിമാരുമായി നടത്തിയ ചർച്ചയിലാണ് തർക്കമുയർന്നത്. കോൺഗ്രസ് എം.പി വീരപ്പമൊയ്‌ലി അദ്ധ്യക്ഷനായ കമ്മിറ്റി പ്രളയക്കെടുതി വിലയിരുത്താൻ സംസ്ഥാനത്ത് വന്നിരുന്നു.

യു.എ.ഇ അങ്ങനെയൊരു വാഗ്‌ദാനം നൽകിയിട്ടില്ലെന്നും വെറും പത്രവാർത്ത മാത്രമാണെന്നും കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങൾ വാദിച്ചു. പ്രധാനമന്ത്രി ട്വീറ്ററിൽ പോസ്‌റ്റു ചെയ്‌തത് അടക്കം ചൂണ്ടിക്കാട്ടി ഇടത് എം.പിമാർ എതിർത്തു. എന്നാൽ, കത്ത് ഹാജരാക്കണമെന്നായി ബി.ജെ.പി അംഗങ്ങൾ. ദുരൂ
ഹത നീക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തത വരുത്തണമെന്ന് ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. പ്രളയത്തിൽ 6500 ആളുകളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിത ബാധിതർക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ചൂണ്ടിക്കാട്ടി. ഒാഖി ദുരന്തത്തിന് അനുവദിച്ച 143.5 കോടി ചെലവഴിക്കാത്തതിനാൽ പ്രളയദുരിതാശ്വാസത്തുകയിൽ അത്രയും കുറവുണ്ടായെന്ന് പ്രൊഫ.കെ.വി. തോമസ് എം.പി പറഞ്ഞു.

അ​ണ​ക്കെ​ട്ടു​ക​ൾ​ ​തു​റ​ന്ന​തു​ ​മൂ​ല​മു​ണ്ടാ​യ​ ​ദു​ര​ന്ത​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ഉ​ണ്ടാ​യ​തെ​ന്ന് ​ക​ർ​ണാ​ട​ക​യി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​എം​പി​ ​പ്ര​താ​പ് ​സി​ൻ​ഹ​ ​ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​എം​.പി​മാ​രാ​യ​ ​പി.​ ​ക​രു​ണാ​ക​ര​ൻ,​ ​ഡോ.​ ​എ.​ ​സ​മ്പ​ത്ത്,​ ​എം.​ബി.​ ​രാ​ജേ​ഷ്,​ ​കെ.​​കെ.​ ​രാ​കേ​ഷ്,​ ​സോ​മ​പ്ര​സാ​ദ്,​ ​പി.കെ. ശ്രീ​മ​തി​,​ ​ജോ​യ്‌​സ് ​ജോ​ർ​ജ്ജ് ​തു​ട​ങ്ങി​യ​വ​രും​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FLOOD RELIEF FUND
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.