ന്യൂഡൽഹി : രാജ്യത്തെ കായികമേഖലയിലെ ഭാവി പ്രവർത്തനങ്ങളെപ്പറ്റി കേന്ദ്ര കായിക മന്ത്രാലയം ദേശീയ കായിക ഫെഡറേഷനുകളുമായി ചർച്ച നടത്തി. ടെന്നിസ്,ബാസ്കറ്റ് ബാൾ,വോളിബാൾ,വുഷു തുടങ്ങിയ 11 കായിക ഫെഡറേഷനുകളുടെ പ്രതിനിധികളാണ് കേന്ദ്ര കായികസെക്രട്ടറി നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.നേരത്തേ ഹോക്കി,ഗുസ്തി ഫെഡറേഷൻ ഭാരവാഹികളുമായും ചർച്ച നടത്തിയിരുന്നു. ഒളിമ്പിക്സ് മാറ്റിവച്ച സാഹചര്യത്തിൽ ദേശീയ ക്യാമ്പുകൾ തുടരണമോ വേണ്ടയോ എന്ന കാര്യത്തിലാണ് ചർച്ച നടത്തിയത്.