ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് രോഗം കൂടുതൽ ബാധിച്ചത് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും രൂക്ഷം. അവിടെ രോഗികളുടെ എണ്ണം 3,000 കവിഞ്ഞു. ഇതിൽ 2000 പേരും മുംബയിലാണ്. സംസ്ഥാനത്ത് മൊത്തം188 പേർ മരിച്ചു. ചേരിപ്രദേശമായ ധാരാവിയിലും ദിവസവും രോഗം പടരുന്നുണ്ട്. അവിടെ 8 മരണം ഉൾപ്പെടെ 71 കേസുകളായി. മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം ആയിരം പുതിയ കേസുകളും 44 മരണവും ഉണ്ടായി.
രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഡൽഹിയാണ് - 1578 പേർ. തമിഴ്നാട്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും രോഗികൾ ആയിരം കവിഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഇങ്ങനെ:
മഹാരാഷ്ട്ര
ആദ്യ കേസ് മാർച്ച് 10
29 ദിവസം കൊണ്ട് രോഗികൾ 1018
അടുത്ത 5 ദിവസം കൊണ്ട് 1982
അടുത്ത 3 ദിവസം കൊണ്ട് 3081
ആദ്യമരണം മാർച്ച് 17
31 ദിവസം കൊണ്ട് 188 മരണം
ഡൽഹി
ആദ്യകേസ് മാർച്ച് 2
35 ദിവസം കൊണ്ട് 503 രോഗികൾ
അടുത്ത 11 ദിവസം കൊണ്ട് 1578 രോഗികൾ
ആദ്യ മരണം മാർച്ച് 13
35 ദിവസത്തിൽ 32 മരണം
തമിഴ്നാട്
@ ആദ്യ കേസ് മാർച്ച് 7
@29 ദിവസം കൊണ്ട് 485 രോഗികൾ
@അടുത്ത 12 ദിവസത്തിൽ 1267 ആയി
@ ആദ്യ മരണം മാർച്ച് 19
@29 ദിവസത്തിൽ 15 മരണം
മദ്ധ്യപ്രദേശ്
@ആദ്യ കേസ് മാർച്ച് 21
@22 ദിവസം 529 കേസുകൾ
@അടുത്ത 5 ദിവസത്തിൽ 1090
@ആദ്യമരണം മാർച്ച് 25
@23 ദിവസത്തിൽ 55 മരണം
രാജസ്ഥാൻ
@ ആദ്യകേസ് മാർച്ച് 3
@ 39 ദിവസത്തിൽ 520 രോഗികൾ
@ അടുത്ത ആറ് ദിവസം കൊണ്ട് 1101 ആയി
@ ആദ്യ മരണം മാർച്ച് 30
@ 18 ദിവസം കൊണ്ട് 11 മരണം
ഗുജറാത്ത്
@ ആദ്യ കേസ് മാർച്ച് 20
@24 ദിവസത്തിൽ 516 രോഗികൾ
@അടുത്ത നാല് ദിവസം കൊണ്ട് 766 രോഗികൾ
@ ആദ്യ മരണം മാർച്ച് 22
@ 26 ദിവസം കൊണ്ട് 33 മരണം