തിരുവനന്തപുരം: കഴിഞ്ഞ ദിവസം 361 സ്ഥാപനങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അമിത വിലയും പൂഴ്ത്തിവയ്പും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടത്തിയ 153 കടയുടമകൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 61 വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും, കോട്ടയത്ത് 23 ഉം, എറണാകുളത്ത് 10 ഉം സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. പല കടകളിലും കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുന്നതായും കണ്ടെത്തി. റേഷൻ വ്യാപാരികളിൽ നിന്നും ലോക്ക് ഡൗൺ കാലത്തും മാസപ്പടി വാങ്ങിയ തൃശൂർ തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഫർക്കയുടെ ചുമതലയുള്ള റേഷനിംഗ് ഇൻസ്പെക്ടർ കെ.കെ. സാബുവിനെ ഇന്നലെ തൃശൂർ വിജിലൻസ് യൂണിറ്റ് ഡി വൈ.എസ്.പി മാത്യു രാജ് കള്ളിക്കാടന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പഴയന്നൂർ ജംഗ്ഷനിൽ വച്ച് പിടികൂടി. ഇയാളിൽ നിന്ന് കണക്കിൽപ്പെടാത്ത 8500രൂപ കണ്ടെടുത്തു.