SignIn
Kerala Kaumudi Online
Friday, 14 August 2020 8.13 AM IST

കൊവിഡ്: ജില്ലയിൽ 67 പേർ നിരീക്ഷണത്തിൽ must

covid19

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ കൊവിഡ് രോഗലക്ഷണത്തെ തുടർന്ന് 67 പേരെ നിരീക്ഷണത്തിലാക്കി. 327 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ പോസിറ്റീവായവരിൽ മണക്കാട് സ്വദേശിയായ സ്ത്രീക്ക് മാത്രമാണ് ഇപ്പോൾ രോഗമുള്ളത്. ചികിത്സയിലുണ്ടായിരുന്ന കുട്ടിയുടെ രണ്ട് തുടർപരിശോധനാ ഫലങ്ങളും നെഗറ്റീവായി. 1356 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 31 പേരെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിൽ 48,​ ജനറൽ ആശുപത്രിയിൽ 10, ​എസ്.എ.ടി, പേരൂർക്കട മാനസികാരോഗ്യ കേന്ദ്ര ആശുപത്രികളിൽ ആറ് വീതവും വിവിധ സ്വകാര്യ ആശുപത്രികളിൽ 27 പേരും ഉൾപ്പെടെ 97 പേർ ജില്ലയിൽ ചികിത്സയിലുണ്ട്. ഇന്നലെ 49 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 52 പരിശോധനാഫലവും നെഗറ്റീവാണ്.

നിരീക്ഷണത്തിലുള്ളവർ -1510

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -1356

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 97

കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -57

ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ -67

ഭക്ഷ്യധാന്യ കിറ്റ് വിതരണം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. ജില്ലയിൽ ആകെ 9,46,866 റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 62921 എ.എ.വൈ (മഞ്ഞ) കാർഡുകളിൽ 60968 കാർഡുകാർക്ക് ഇതിനോടകം സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകിക്കഴിഞ്ഞു. 3,91,701 പി.എച്ച്.എച്ച് കാർഡുകളുടെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.