SignIn
Kerala Kaumudi Online
Wednesday, 05 August 2020 1.53 AM IST

ലോക്ക്‌ ഡൗൺ ഇളവ്: കേന്ദ്രവുമായി സംഘർഷമില്ലെന്ന് മുഖ്യമന്ത്രി

pinaryi-

തിരുവനന്തപുരം: ലോക്ക്‌ഡൗണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ഒരു സംഘർഷവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചും അവരുടെ അനുമതിയോടെയുമാണ് സംസ്ഥാനത്ത് ഇളവുകൾ നടപ്പാക്കിയത്. ചില കാര്യങ്ങളിൽ സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ,​ ലോക്ക്‌ഡൗണിൽ ഇളവ് നൽകിയതോടെ സംസ്ഥാനത്ത് ഇനി ജാഗ്രത ആവശ്യമില്ലെന്ന മട്ടിൽ ഇന്നലെ സംസ്ഥാനത്തെല്ലായിടത്തും ജനങ്ങൾ വാഹനങ്ങളുമായി റോഡിലിറങ്ങി. ഇത് അനുവദിക്കാവുന്ന കാര്യമല്ല.

ആശ്വാസനിലയിലേക്ക് സംസ്ഥാനം ഇനിയും എത്തിയിട്ടില്ല. ജാഗ്രത തുടരേണ്ടതുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്നുമുതൽ കാർക്കശമാക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.