SignIn
Kerala Kaumudi Online
Saturday, 08 August 2020 6.17 AM IST

അദ്ധ്യയനം പൂർത്തിയാക്കാൻ അസാപിന്റെ ഓൺലൈൻ ക്ലാസ്

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മുടങ്ങിയ ക്ലാസുകൾ നടത്താൻ സർവകലാശാലകൾ നൈപുണ്യ വികസന പദ്ധതിയായ അഡീഷനൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സഹായത്തോടെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ സർവകലാശാലകളിലെയും പോളിടെക്നിക്ക് കോളജുകളിലെയും ബിരുദ, ബിരുദാനന്തര / ഡിപ്ലോമ കോഴ്സുകളിലെ അവശേഷിക്കുന്ന പാഠഭാഗങ്ങൾ അദ്ധ്യാപകരുടെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തീകരിക്കാനാണു പദ്ധതി. ഏപ്രിൽ 15ന് ആരംഭിച്ച ക്ലാസുകൾ രാവിലെ 8.30 മുതൽ രാത്രി 9.30 വരെ ഓരോ വിഷയത്തിലും ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകളായാണ് പൂർത്തിയാക്കുക. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി റെക്കോർഡ് ചെയ്ത വീഡിയോ അസാപിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും. തത്സമയം സെഷനുകൾ കാണാനും സംശയങ്ങൾ ഉന്നയിക്കാനും ക്ലാസ് ഷെഡ്യൂളറിയാനും www.skillparkerala.in/online-classes/ ലിങ്ക് സന്ദർശിക്കണം.

സയൻസ്, കൊമേഴ്സ്, ആർട്സ്, എൻജിനീയറിംഗ് തുടങ്ങി ഏഴ് വിഭാഗങ്ങളായിത്തിരിച്ചുള്ള വിവിധ ഹ്രസ്വകാല കോഴ്സുകളും അസാപ് ലഭ്യമാക്കുന്നു. കൂടാതെ വ്യവസായലോകത്ത് തൊഴിലവസരങ്ങൾ ലഭ്യമാകുന്ന വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് വിദഗ്ദ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാ​റ്റ്‌ഫോമിലൂടെ എല്ലാദിവസവും രാവിലെ 11നും ഉച്ചകഴിഞ്ഞ് 4നും ഉദ്യോഗാർത്ഥികളുമായി സംവദിക്കും. സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്. വിവരങ്ങൾ: www.asapkerala.gov.in / www.skillparkkerala.in

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASAP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.