SignIn
Kerala Kaumudi Online
Thursday, 19 September 2019 5.25 AM IST

മന്ത്രി ജലീലിനെതിരെ കൂടുതൽ തെളിവുകളുമായി യൂത്ത് ലീഗ്

kt-jaleel

ആലപ്പുഴ: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതൽ തെളിവുകളുമായി യൂത്ത് ലീഗ് രംഗത്ത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് സർക്കാർ സർവീസിലേക്ക് ഡെപ്യൂട്ടേഷൻ പറ്റില്ലെന്ന വകുപ്പ് ഉദ്യോഗസ്ഥന്റെ കുറിപ്പോടെയുള്ള രേഖകളുടെ പകർപ്പ് ഇന്നലെ ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പുറത്തുവിട്ടു.

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വകാര്യ ബാങ്കാണ്. നിയമപ്രകാരം സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിക്കാനാവില്ല. ഇത് മറികടന്നാണ് പുതിയ ഉത്തരവ് ഇറക്കാൻ മന്ത്രി നിർദ്ദേശിച്ചതെന്നാണ് ഫിറോസിന്റെ ആരോപണം.

പൊതുഭരണ വകുപ്പ് എ.എസ്.ഒ മിനിയാണ് സെപ്തംബർ 28ന് കെ.ടി. അദീബിനെ ജനറൽ മാനേജരാക്കാനുള്ള മന്ത്രിയുടെ നിർദ്ദേശം വകുപ്പിനെ അറിയിച്ചത്. തുടർന്ന് ഫയൽ അഡിഷണൽ സെക്രട്ടറി ദിലീപ് കുമാറിന് കൈമാറി. ആ ദിവസം വൈകിട്ട് 4.39ന് ഫയൽ പരിശോധിച്ച ദിലീപ്കുമാർ നിയമപ്രകാരം ഡെപ്യൂട്ടേഷൻ നടത്താനാവില്ലെന്ന് കുറിപ്പെഴുതി ഫയൽ മൈനോറിട്ടി ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി എ. ഷാജഹാന് കൈമാറി. ഇതെല്ലാം അവഗണിച്ചാണ് അന്ന് വൈകിട്ട് 5.11ന് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജരായി കെ.ടി. അദീബിനെ നിയമിച്ച് ഉത്തരവിറക്കാൻ കെ.ടി. ജലീൽ നേരിട്ട് നിർദ്ദേശിച്ചതെന്ന് രേഖകൾ കാട്ടി ഫിറോസ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KT JALEEL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.