SignIn
Kerala Kaumudi Online
Thursday, 01 October 2020 9.48 AM IST

കുട്ടിയെ ഉപദ്രവിച്ച കേസിൽ തെളിവെടുപ്പിനെത്തിയപ്പോൾ കിട്ടിയത് 12.5 ലക്ഷത്തിന്റെ കള്ളനോട്ട്

haneef

കൊല്ലം സ്വദേശി അറസ്റ്റിൽ

കട്ടപ്പന: രണ്ടാം ഭാര്യയുടെ മകനെ പൊള്ളലേൽപ്പിച്ച കേസിൽ യുവാവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിന് കിട്ടിയത് പന്ത്രണ്ടരലക്ഷം രൂപയുടെ കള്ളനോട്ട്. കൊല്ലം അറയ്ക്കൽ തടിക്കാട് വരാലഴികത്ത് വീട്ടിൽ ഹനീഫ് ഷിറോസിന്റെ (33) ഉപ്പുതറ മാട്ടുത്താവളത്തെ വീട്ടിൽ നിന്നും വാഗമണ്ണിൽ വാടകയ്‌ക്കെടുത്ത ഹോം സ്‌റ്റേയിൽ നിന്നുമായാണ് 12,58,000 രൂപയുടെ കള്ളനോട്ടുകൾ ഉപ്പുതറ പൊലീസ് പിടിച്ചെടുത്തത്.

പിതാവിന്റെ മരണശേഷം കൊല്ലം തടിക്കാട് എ.കെ.എം. വി.എച്ച്.എസ്.എസിന്റെ ഉടമസ്ഥാവകാശം ഹനീഫ് ഉൾപ്പെട്ട ട്രസ്റ്റിനായിരുന്നു. ഉടമസ്ഥാവകാശത്തർക്കത്തെത്തുടർന്ന് ഇയാൾക്ക് മാനേജർസ്ഥാനം നഷ്ടമായി. തുടർന്ന് ആദ്യഭാര്യയുമായി പിണങ്ങി പാലക്കാട് സ്വദേശിയായ യുവതിക്കൊപ്പം ഉപ്പുതറ മാട്ടുത്താവളത്തെത്തി സ്ഥലം വാങ്ങി താമസിച്ചു. കഴിഞ്ഞ നവംബറിൽ യുവതിയുടെ ആദ്യ ബന്ധത്തിലുള്ള അഞ്ചരവയസുള്ള മകനെ പൊള്ളലേൽപ്പിച്ചത് കേസായപ്പോൾ മുങ്ങി. പന്നീട് യുവതിയുമായി വീണ്ടും അടുത്ത ഹനീഫ് അവരുമായി പേരൂർക്കടയിലെത്തി താമസമാരംഭിച്ചിരുന്നു. അവിടെ നിന്ന് ജോലിക്കാണെന്നു പറഞ്ഞ് ഉപ്പുതറയിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വീട്ടിൽ നിന്നു 15900 രൂപയുടെയും വാഗമണ്ണിലെ ഹോംസ്‌റ്റേയിൽ നിന്നു 1242100 രൂപയുടെയും കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കുമളിയിൽ വാടകയ്‌ക്കെടുത്ത ഹോം സ്റ്റേയിൽ നിന്നു കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച പ്രിന്റർ, പേപ്പറുകൾ, മഷി എന്നിവയും കണ്ടെടുത്തു. 100, 200, 500, 2000 രൂപയുടെ കള്ളനോട്ടുകളാണ് നിർമ്മിച്ചിരുന്നത്. നോട്ടുകൾ വിതരണം ചെയ്തതു സംബന്ധിച്ചും കൂട്ടുപ്രതികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു.

കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FAKE NOTE CULPRIT ARRESTED
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.