SignIn
Kerala Kaumudi Online
Thursday, 16 July 2020 9.18 PM IST

ശബരിമലയുടെ ഗോത്രവർഗ ചരിത്രപ്പെരുമ

sabarimala-

ശ​ബ​രി​മ​ല​ ​ക്ഷേ​ത്ര​ത്തി​ലെ​ ​കൊ​ടി​യു​ടെ​ ​ചി​ഹ്ന​മാ​യി​ ​കു​തി​ര​ ​വ​ന്ന​തെ​ങ്ങ​നെ?​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​മു​ത​ൽ​ ​തെ​ക്കോ​ട്ടു​ള്ള​ ​തെ​ന്നി​ന്ത്യ​ൻ​ ​ഹൈ​ന്ദ​വ​ ​ജ​ന​ത​യു​ടെ​ ​ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യ​ ​ശ്രീ​ധ​ർ​മ്മ​ശാ​സ്താ​വി​ന്റെ​യും​ ​ശ​ബ​രി​മ​ല​ ​ക്ഷേ​ത്ര​ത്തി​ന്റെ​യും​ ​ഉ​ത്പ്പ​ത്തി​യും​ ​വി​കാ​സ​വും​ ​പു​രാ​ത​ന​ ​കേ​ര​ള​ ​ച​രി​ത്ര​ ​സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന്ച​രി​ത്ര​കാ​ര​ന്മാ​ർ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​ ​ഉ​ത്ത​ര​ ​ന​വീ​ന​ ​ശി​ലാ​യു​ഗം​ ​മു​ത​ൽ​ ​തെ​ന്നി​ന്ത്യ​യി​ൽ​ ​കു​തി​ര​യു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​ണ്ടാ​യി​രു​ന്ന​തി​ന് ​ത​മി​ഴ്നാ​ട്ടി​ലെ​ ​ഹ​ല്ലൂ​രി​ൽ​ ​നി​ന്നു​ ​കി​ട്ടി​യ​ ​കു​തി​ര​യു​ടെ​ ​അ​സ്ഥി​കൂ​ടം​ ​തെ​ളി​വാ​ണെ​ന്ന് ​ '​കേ​ര​ള​ത്തി​ന്റെ​ ​ഗോ​ത്ര​വ​ർ​ഗ​ ​പൈ​തൃ​കം"​ ​എ​ന്ന​ ​ച​രി​ത്ര​ ​പ​ഠ​ന​ ​കൃ​തി​ ​അ​ടി​വ​ര​യി​ടു​ന്നു.​


​കേ​ര​ള​ ​സം​സ്‌​കാ​ര​ത്തി​ന്റെ​ ​മു​ത​ൽ​ക്കൂ​ട്ടാ​ണ് ​നാ​ട്ടു​വി​ജ്ഞാ​ന​വും ​നാ​ട​ൻ​ ​പാ​ട്ടു​ക​ളും,​ ​ക​ലാ​രൂ​പ​ങ്ങ​ളും.​ ​ഗോ​ത്ര​വ​ർ​ഗ​ ​സ​മൂ​ഹ​ങ്ങ​ളു​ടെ​ ​അ​ത്ത​രം​ ​രാ​ഷ്ട്രീ​യ​പ​ര​വും​ ​സാ​മൂ​ഹി​ക​വും,​വൈ​ജ്ഞാ​നി​ക​വു​മാ​യ​ ​ത​ല​ങ്ങ​ളി​ൽ​ ​ആ​ഴ​ത്തി​ൽ​ ​മു​ങ്ങി​ത്ത​പ്പി​ ​ക​ണ്ടെ​ത്തി​യ​ ​ച​രി​ത്ര​ ​സ​ത്യ​ങ്ങ​ളു​ടെ​ ​സ​മ​ഗ്ര​വും​ ​ആ​ധി​കാ​രി​ക​വു​മാ​യ​ ​അ​വ​ത​ര​ണ​മാ​ണ്,​ ​പ്ര​മു​ഖ​ ​ച​രി​ത്ര​ ​ഗ​വേ​ഷ​ക​നും,​ ​ഭാ​ഷാ​ ​പ​ണ്ഡി​ത​നു​മാ​യ​ ​ഡോ.​ ​ആ​ർ.​ഗോ​പി​നാ​ഥ​ൻ​ ​ര​ചി​ച്ച​ ​ഈ​ ​കൃ​തി.​ ​യു.​ജി.​സി​യു​ടെ​ ​എ​മ​രി​റ്റ​സ് ​ഫെ​ല്ലോ​ഷി​പ്പോ​ടെ​ ​ന​ട​ത്തി​യ​ ​ര​ണ്ട് ​വ​ർ​ഷം​ ​നീ​ണ്ട​ ​പ​ഠ​ന​ങ്ങ​ളു​ടെ​യും​ ​യാ​ത്ര​ക​ളു​ടെ​യും​ ​പൂ​ർ​ത്തീ​ക​ര​ണം​ ​കൂ​ടി​യാ​ണി​ത്.​ ​ഇ​ടു​ക്കി​യി​ലെ ​ ​ഉ​ള്ളാ​ട​ൻ,​ ​ഊ​രാ​ലി,​ ​മ​ല​യ​ര​യ​ർ,​ ​മ​ല​പ്പു​ല​യ​ർ​ ​തു​ട​ങ്ങി​യ​ ​ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ​ ​പാ​ട്ടു​ക​ളി​ലും​ ​പു​രാ​വൃ​ത്ത​ങ്ങ​ളി​ലും​ ​സ്വാ​മി​ ​അ​യ്യ​പ്പ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ശ്വാ​സ​ങ്ങ​ളു​ണ്ട്.​ ​ഹ​രി​ഹ​ര​സു​ത​നും​ ​മോ​ഹി​നീ​സു​ത​നു​മാ​യ​ ​അ​യ്യ​പ്പ​ൻ​ ​ശൈ​വ​-​വൈ​ഷ്‌​ണ​വ​ ​സ​മ​ന്വ​യ​ത്തി​ന്റെ​ ​ദ​ർ​ശ​ന​മാ​ണ്.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​പ്ര​ശ​സ്ത​മാ​യ​ ​ദേ​വ​ത​യാ​ണ് ​അ​യ്യ​നാ​ർ.​ ​ഗ്രാ​മാ​തി​ർ​ത്തി​യി​ലാ​ണ് ​അ​യ്യ​നാ​രു​ടെ​ ​താ​വ​ളം.​ ​കാ​വ​ലാ​യി​ ​ക​ളി​മ​ൺ​ ​കു​തി​ര​ക​ളും.​ ​അ​യ്യ​നാ​ർ​ ​ആ​രാ​ധി​ക്ക​പ്പെ​ടു​ന്ന​ത് ​പ​ര​മ​ശി​വ​ന് ​വി​ഷ്‌​ണു​മോ​ഹി​നി​യി​ൽ​ ​പി​റ​ന്ന​ ​പു​ത്ര​നാ​യാ​ണ്.​ ​ശ​ബ​രി​മ​ല​യ്‌​ക്ക് ​സ​മീ​പം​ ​ചു​രു​ളി​മ​ല​യി​ൽ​ ​അ​വ​ലോ​കി​തേ​ശ്വ​ര​ ​ബോ​ധി​സ​ത്വ​ന്റെ​ ​ഗു​ഹാ​ക്ഷേ​ത്ര​ത്തി​ൽ​ ​ഇ​ന്ന് ​ശ​ബ​രി​മ​ല​യി​ലു​ള്ള​ത് ​പോ​ലെ​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​ക​യ​റ്റം​ ​ഉ​ണ്ടാ​യി​രു​ന്ന​തി​നും​ ​തെ​ളി​വു​ള്ള​താ​യി​ ​ഈ​ ​കൃ​തി​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​ ​
ശ​ബ​രി​മ​ല​യും​ ​ബു​ദ്ധ​മ​ത​വും​ ​അ​യ്യ​നും​ ​അ​പ്പ​നും​ ​(​ബു​ദ്ധ​ൻ​)​ ​ചേ​ർ​ന്ന​താ​ണ് ​അ​യ്യ​പ്പ​ൻ.​ ​അ​യ് ​+​ ​അ​പ്പ​ൻ​ ​എ​ന്ന​ത് ​അ​ഞ്ച് ​അ​പ്പ​നാ​ണെ​ന്നും​ ​അ​ത് ​ബു​ദ്ധ​മ​ത​ത​ത്വ​മാ​യ​ ​പ​ഞ്ച​ശീ​ല​ങ്ങ​ളെ​ ​കു​റി​ക്കു​ന്ന​താ​ണെ​ന്നു​മാ​ണ് ​വി​വ​ക്ഷ.​ ​ശാ​ക്യ​മു​നി​യാ​യ​ ​ബു​ദ്ധ​നെ​ ​അ​മ​ര​കോ​ശ​ത്തി​ൽ​ ​ശാ​സ്താ​വെ​ന്ന് ​പ​റ​യു​ന്നു.​ ​ദൈ​വ​ത്തെ​യും​ ​ഭ​ക്ത​നെ​യും​ ​ഒ​റ്റ​പ്പ​ദം​ ​കൊ​ണ്ട് ​വി​വ​ക്ഷി​ക്കു​ന്ന​ത് ​ശ്രീ​ശ​ങ്ക​ര​ ​അ​ദ്വൈ​ത​ത്തി​ന്റെ​ ​പ്ര​യോ​ഗ​രൂ​പ​മാ​ണ്.​ ​ശ​ബ​രി​മ​ല​ ​ക്ഷേ​ത്ര​ ​ക​വാ​ട​ത്തി​ന് ​മു​ന്നി​ൽ​ ​എ​ഴു​തി​ ​വ​ച്ചി​ട്ടു​ള്ള​ ​ത​ത്വ​മ​സി​ ​(​അ​ത് ​നീ​യാ​കു​ന്നു​)​ ​ഇ​തി​ന്റെ​ ​പ്ര​ഘോ​ഷ​ണ​മാ​ണ്.​ ​വ്ര​ത​മെ​ടു​ത്ത് ​സ​സ്യ​ഭു​ക്കു​ക​ളാ​യി​ ​വാ​ക്,​മ​നോ​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​വി​ശു​ദ്ധി​യോ​ടെ,​ ​ക​റു​പ്പോ​ ​കാ​വി​യോ​ ​ഉ​ടു​ത്ത്,​ ​ശ​ര​ണം​ ​വി​ളി​ക​ളോ​ടെ,​ ​പാ​പ​പു​ണ്യ​ത്തി​ന്റെ​ ​ഇ​രു​മു​ടി​ക്കെ​ട്ടു​ക​ളു​മാ​യി​ ​മ​ല​ ​ച​വി​ട്ടി​ ​സം​ഘം​ ​സം​ഘ​മാ​യി​ ​പോ​കു​ന്ന​ ​അ​യ്യ​പ്പ​ന്മാ​രി​ൽ​ ​ബു​ദ്ധ​മ​ത​ ​ധ​ർ​മ്മ​ ​ച​ര​ണ​ങ്ങ​ളു​ടെ​ ​അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ണ്ട്.​ശ​ര​ണ​ത്ര​യി​യാ​യ​ ​ബു​ദ്ധം,​ ​ധ​ർ​മ്മം,​ ​സം​ഘം​ ​എ​ന്നി​വ​ ​അ​നു​ഷ്ഠി​ക്കു​ന്ന​വ​രാ​ണ് ​അ​യ്യ​പ്പ​ന്മാ​ർ.​ ​ധ​ർ​മ്മ​ശാ​സ്താ​വെ​ന്ന​ ​പേ​രും​ ​ഈ​ ​ബ​ന്ധ​മാ​ണ് ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ​ ​ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ ​ന​ട​ത്തി​യി​രു​ന്ന​ ​ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളോ​ട് ​അ​നു​ബ​ന്ധി​ച്ചു​ള്ള​ ​പ​ന്തം​ ​ക​ത്തി​ക്ക​ൽ​ ​(​ദീ​പ​യ​ഷ്ടി​ ​)​ ​ശ​ബ​രി​മ​ല​യി​ൽ​ ​നി​ന്ന് ​കാ​ണു​ന്ന​വ​ർ​ ​മ​ക​ര​ദീ​പ​മാ​യി​ ​ക​രു​തി​ ​ആ​രാ​ധി​ച്ചെ​ന്ന​ ​സ​ങ്ക​ൽ​പ്പ​വും​ ​ശൈ​വാ​രാ​ധ​ന​യു​ടെ​ ​ഭാ​ഗ​മാ​ണ്.​ ​ശൈ​വ​ ​വൈ​ഷ്‌​ണ​വ,​ ​താ​ന്ത്രി​ക​ ​മ​ത​ങ്ങ​ളു​ടെ​ ​ഏ​ക​രൂ​പ​മാ​യി​ ​ശ​ബ​രി​മ​ല​ ​അ​യ്യ​പ്പ​ൻ​ ​ഉ​യ​ർ​ന്നു​വ​ന്നു.​ ​ചൂ​ഷ​ണ​ത്തി​ന്റെ​ ​ഇ​ര​ക​ൾ​ ​രാ​ജ​ഭ​ര​ണ​ ​കാ​ല​ത്ത് ​വ​ന​ത്തി​ലും​ ​പു​റ​ത്തു​മാ​യി​ ​താ​മ​സി​ച്ചി​രു​ന്ന​ ​അ​തി​പ്രാ​ചീ​ന​രാ​യ​ ​ഗോ​ത്ര​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​മേ​ൽ​ ​വ​ലി​യ​ ​ചൂ​ഷ​ണ​വും​ ​അ​ടി​ച്ച​മ​ർ​ത്ത​ലു​മി​ല്ലാ​യി​രു​ന്നു.​ ​ബ്രി​ട്ടീ​ഷ് ​കോ​ള​നി​ ​ഭ​ര​ണ​മാ​ണ് ​വ​ന​ങ്ങ​ൾ​ക്കു​ള്ളി​ലും​ ​അ​ധി​കാ​ര​ത്തി​ന്റെ​ ​ഭീ​ക​ര​മു​ഖ​വു​മാ​യി​ ​ക​ട​ന്നു​ചെ​ന്ന് ​അ​വ​രെ​ ​ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് ​ഇ​ര​ക​ളാ​ക്കി​യ​ത്.​പി​ന്നീ​ട്,​ ​ജ​നാ​ധി​പ​ത്യ​ ​ഭ​ര​ണ​ത്തി​ലും​ ​ചൂ​ഷ​ണ​ങ്ങ​ൾ​ ​തു​ട​ർ​ന്നു.​ ​ഗോ​ത്ര​ ​വ​ർ​ഗ​സം​ര​ക്ഷ​ണ​വും​ ​ക്ഷേ​മ​വും​ ​പ​ല​തും,​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ​ ​ഒ​തു​ങ്ങി.​ ​കേ​ര​ള​ത്തി​ലും​ ​ഇ​ന്ത്യ​യി​ലാ​കെ​യും​ ​കാ​ലാ​കാ​ല​ങ്ങ​ളി​ൽ​ ​അ​വ​ർ​ ​നേ​രി​ട്ട​ ​ചൂ​ഷ​ണ​ങ്ങ​ളു​ടെ​ ​നേ​ർ​ചി​ത്രം​ ​ഡോ.​ആ​ർ.​ ​ഗോ​പി​നാ​ഥ​ൻ​ ​ഇ​വി​ടെ​ ​വ​ര​ച്ചി​ടു​ന്നു.​ ​ഗോ​ത്രീ​യ​ത,​ ​സം​സ്‌​കാ​രം,​ഗോ​ത്ര​ ​പ​ഠ​ന​രീ​തി​ക​ൾ​ ​എ​ന്നി​വ​യെ​ ​ച​രി​ത്ര​ ​സാ​ക്ഷ്യ​ങ്ങ​ളെ​യും​ ​വ​സ്തു​ത​ക​ളെ​യും​ ​മു​ൻ​ ​നി​റു​ത്തി​ ​ഇ​ത്ര​ ​വി​ശ​ദ​വും​ ​സ​ത്യ​സ​ന്ധ​വു​മാ​യി​ ​നി​ർ​വ​ചി​ക്കു​ന്ന​ ​മ​ല​യാ​ള​ ​ഭാ​ഷ​യി​ലെ​ ​ആ​ദ്യ​ ​ഉ​ദ്യ​മ​മാ​ണി​തെ​ന്ന് ​നി​സം​ശ​യം​ ​പ​റ​യാം.​ ​ഋ​ഗ്വേ​ദ​ ​ഗോ​ത്ര​ങ്ങ​ളെ​യും,​ ​പി​ശാ​ച്,​ ​ഗ​ന്ധ​ർ​വ​ൻ,​ ​കി​ന്ന​ര​ൻ,​ ​യ​ക്ഷ​ൻ,​ ​രാ​ക്ഷ​സ​ൻ​ ​എ​ന്നി​വ​ർ​ ​ഏ​തേ​ത് ​ന​ര​വം​ശ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ​ന്ന​തി​നെ​യും​ ​കു​റി​ച്ചും​ ​കേ​ര​ള​ ​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ 907​ ​പേ​ജു​ക​ളു​ള്ള​ ​ഈ​ ​ക​‌ൃ​തി​ ​പ്ര​തി​പാ​ദി​ക്കു​ന്നു.​ ​
ഇ​ന്ത്യ​യി​ലെ​ ​ഗോ​ത്ര​വ​ർ​ഗ​ ​ജീ​വി​തം​ ​വ​ഴി​ത​ട​യ​പ്പെ​ട്ട​ ​ന​ദി​യാ​ണ്.​ ​ആ​ധു​നി​ക​ ​നാ​ഗ​രി​ക​ന്റെ​ ​വ​ഴി​ ​നാ​ളെ​ ​അ​ട​യ​പ്പെ​ടാ​ൻ​ ​പോ​വു​ക​യാ​ണെ​ന്ന് ​അ​വ​ർ​ ​സ്വ​ജീ​വി​ത​ ​ദു​ര​ന്തം​ ​കൊ​ണ്ട് ​ഒാ​ർ​മ്മി​പ്പി​ക്കു​ന്നു.​ ​ഒ​രു​ ​നി​ശ്ചി​ത​ ​ച​രി​ത്ര​ത്തി​ന് ​ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത​ ​വി​ക​സ​നം​ ​വ​ഴി​തെ​റ്റി​ ​ചെ​ന്നെ​ത്തു​ന്ന​ത് ​അ​നി​വാ​ര്യ​മാ​യ​ ​വി​നാ​ശ​ത്തി​ലേ​യ്‌​ക്കാ​യി​രി​ക്കും. സ​മീ​പ​ ​കാ​ല​ത്ത് ​കേ​ര​ളം​ ​ക​ണ്ട​ ​ര​ണ്ട് ​പ്ര​ള​യ​ങ്ങ​ളും,​ ​മ​ഹാ​മാ​രി​യാ​യി​ ​ലോ​ക​ത്താ​കെ​ ​സ​ർ​വ​നാ​ശം​ ​വി​ത​യ്‌​ക്കു​ന്ന​ ​കൊ​വി​ഡ്-19​ ​എ​ന്ന​ ​അ​തി​സൂ​ക്ഷ്‌​മ​ ​ജീ​വി​യു​ടെ​ ​സം​ഹാ​ര​ ​താ​ണ്ഡ​വ​വും​ ​പ​ഠി​പ്പി​ക്കു​ന്ന​ത്.​ ​നാ​ഗ​രി​ക​ ​സ​മൂ​ഹ​ത്തി​ന്റെ​ ​മൂ​ക്കി​ന​പ്പു​റ​ത്തും​ ​ലോ​ക​മു​ണ്ടെ​ന്ന​ ​വ​ലി​യ​ ​പാ​ഠ​വും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOK REVIEW, BOOK REVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.