SignIn
Kerala Kaumudi Online
Sunday, 09 August 2020 6.32 AM IST

ആശങ്കയേറ്റി ഗൾഫ്, കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

covid-in-gulf

അബുദാബി: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണസംഖ്യയും അതിവേഗം ഉയരുകയാണ്. മരിച്ചവരിലും രോഗബാധിതരിലും പ്രവാസികളാണ് കൂടുതലെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 27,011 ആയി. മരണസംഖ്യ 184 ആയി ഉയർന്നു. ആറ് ​ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായി ബാധിച്ചത് സൗദിയെയാണ്.

സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നി രാജ്യങ്ങളിലായി 67,728 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. 380 പേർ കൊവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു. ഖത്തർ( 15,551), യുഎഇ(14,163), ബഹ്റൈൻ(33,83), കുവൈത്ത്(49,83), ഒമാൻ( 2637) എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

അതേസമയം,​ റമദാൻ മാസമായപ്പോൾ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാൽ ജാഗ്രത കുറച്ചിട്ടില്ല. ആരോഗ്യ വിഭാഗം പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. പുറത്തിറങ്ങാൻ ആളുകൾക്ക് അനുമതി നൽകിയെങ്കിലും സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID IN GULF
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.