SignIn
Kerala Kaumudi Online
Friday, 14 August 2020 8.20 AM IST

ആർട്ടിക്കിനെ പഠിക്കാൻ സാറ്റലൈറ്റുമായി റഷ്യ

satellite-for-arctic

മോസ്​​കോ: ആർട്ടിക്​ കാലവസ്ഥയും പരിസ്ഥിതിയും നിരീക്ഷിക്കുന്നതിന്​ ആദ്യമായി ആർക്​റ്റിക- എം സാറ്റലൈറ്റ്​ വിക്ഷേപിക്കാനൊരങ്ങി​ റഷ്യ. ആർക്​റ്റിക എം സാറ്റലൈറ്റി​​ന്റെ റോഡിയോ -ഇലക്​ട്രോണിക്​ ടെസ്​റ്റുകൾ നടന്നുവരികയാണെന്നും ഈ വർഷം അവസാനം അവസാനത്തോടെ വിക്ഷേപിക്കുമെന്നും​ ലാവോച്​കിൻ എയറോസ്​പൈസ്​ കമ്പനി ഡയറക്​ടർ ജനറൽ വ്ലാദ്​മിർ കോൾ​മൈകോവ്​ അറിയിച്ചു. ആർക്​റ്റിക എം സാറ്റലൈറ്റ്​ 2020 ഡിസംബറിൽ ഒമ്പതിന്​ കസാഖിസ്ഥാനിലെ ബൈകനൂർ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്​ വിക്ഷേപിക്കുക. സോയൂസ്​-2.1 ബി കാരിയർ റോക്കറ്റ്​ ഉപയോഗിച്ചായിരിക്കും വിക്ഷേപണമെന്നും റിപ്പോർട്ടുണ്ട്​. പോളാറിലെ കാലാവസ്ഥ​െയ കുറിച്ച്​ കൃത്യമായി വിവരങ്ങൾ നൽകാൻ കഴിവുള്ള കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ്​ ആർക്​റ്റിക. ഇതി​​ന്റെ വിക്ഷേപണത്തോടെ കാലവസ്ഥ വ്യതിയാനങ്ങളെ കുറിച്ചുള്ള പഠനവും മെച്ചപ്പെട്ട കാലവസ്ഥാ പ്രവചനവും സാദ്ധ്യമാകുമെന്നാണ് സൂചന. രണ്ടാമത്തെ​ ആർക്​റ്റിക എം സാറ്റലൈറ്റ്​ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്​. 2023ൽ അത്​ വിക്ഷേപിക്കാനാകുമെന്നും കോൾ​മൈകോവ്​ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, SATELITE FOR ARTIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.