SignIn
Kerala Kaumudi Online
Sunday, 09 August 2020 6.40 AM IST

ശ്ര​മി​ക് ​ട്രെ​യി​ൻ​ ​ടി​ക്ക​റ്റ് ​തുക ന​ൽ​കാ​ൻ​ ​കോ​ൺ​ഗ്ര​സ്,​ 85 ശതമാനം സബ്സിഡി ഉണ്ടെന്ന് കേന്ദ്രം

train


ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​മ​ട​ക്കം​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ്വ​ദേ​ശ​ത്തേ​ക്ക് ​മ​ട​ങ്ങു​ന്ന​ ​അ​ന്യ​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ട്രെ​യി​ൻ​ ​യാ​ത്രാ​ക്കൂ​ലി​ ​സം​ബ​ന്ധി​ച്ച​ ​രാ​ഷ്‌​ട്രീ​യ​ ​വി​വാ​ദം​ ​കൊ​ഴു​ക്കു​ന്നു.​ ​ടി​ക്ക​റ്റ് ​നി​ര​ക്കി​ൽ​ 85​ ​ശ​ത​മാ​നം​ ​സ​ബ്‌​സി​ഡി​ ​ന​ൽ​കു​ന്നു​ണ്ടെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​എ​ന്നാ​ൽ,​ ​സൗ​ജ​ന്യ​മൊ​ന്നും​ ​ന​ൽ​കു​ന്നി​ല്ലെ​ന്നും​ ​ട്രെ​യി​ൻ​ ​ടി​ക്ക​റ്റി​നു​ള്ള​ ​പ​ണം​ ​പാ​ർ​ട്ടി​ ​പി​രി​ച്ചു​ ​ന​ൽ​കു​മെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ ​ഗാ​ന്ധി​ ​പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട​ ​ശ്ര​മി​ക് ​ട്രെ​യി​നു​ക​ളി​ൽ​ ​യാ​ത്ര​ ​ചെ​യ്‌​ത​ ​തൊ​ഴി​ലാ​ളി​ക​ളി​ൽ​ ​നി​ന്ന് ​ടി​ക്ക​റ്റി​നു​ള്ള​ ​പ​ണം​ ​ഈ​ടാ​ക്കി​യ​തി​നെ​തി​രെ​ ​ബി.​ജെ.​പി​യും​ ​കോ​ൺ​ഗ്ര​സും​ ​രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ​വി​ഷ​യം​ ​വി​വാ​ദ​മാ​യ​ത്.​ 85​ ​ശ​ത​മാ​നം​ ​സ​ബ്‌​സി​ഡി​ ​ക​ഴി​ച്ച് ,​ബാ​ക്കി​ 15​ ​ശ​ത​മാ​നം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളാ​ണ് ​ന​ൽ​കേ​ണ്ട​തെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​പ​ട്ടി​ക​യി​ലു​ള്ള​വ​രെ​ ​മാ​ത്ര​മേ​ ​ട്രെ​യി​നി​ൽ​ ​ക​യ​റ്റു​ന്നു​ള്ളൂ.​ ​ഭ​ക്ഷ​ണ​വും​ ​വെ​ള്ള​വും​ ​റെ​യി​ൽ​വേ​ ​ഏ​ർ​പ്പാ​ട് ​ചെ​യ്യു​ന്നു​ണ്ട്.​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച​ ​ശേ​ഷം​ ​ട്രെ​യി​നു​ക​ൾ​ ​കാ​ലി​യാ​യാ​ണ് ​മ​ട​ങ്ങു​ക.

പ​ണം​ ​ഞ​ങ്ങ​ൾ​ ​പി​രി​ച്ചെ​ടു​ത്ത്
ന​ൽ​കും​:​ ​സോ​ണി​യാ​ഗാ​ന്ധി
.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​പോ​ലും​ ​പ​ണ​മി​ല്ലാ​ത്ത​ ​തൊ​ഴി​ലാ​ളി​ക​ളി​ൽ​ ​നി​ന്ന് ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ഈ​ടാ​ക്കു​ന്ന​ത് ​നീ​തീ​ക​രി​ക്കാ​നാ​കി​ല്ല.​ ​ഗു​ജ​റാ​ത്തി​ലെ​ ​ഒ​രു​ ​പ​രി​പാ​ടി​യി​ൽ​ ​(​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ട്രം​പി​ന് ​സ്വാ​ഗ​ത​മോ​തി​യ​ ​ച​ട​ങ്ങ്)​ ​പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​ഭ​ക്ഷ​ണ​ത്തി​നും​ ​യാ​ത്ര​യ്‌​ക്കു​മാ​യി​ 100​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വാ​ക്കി.​ ​പി.​എം​ ​കേ​യേ​ഴ്സ് ​ഫ​ണ്ടി​ലേ​ക്ക് ​റെ​യി​ൽ​വേ​ 150​ ​കോ​ടി​ ​സം​ഭാ​വ​ന​ ​ചെ​യ്തു.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​യാ​ത്ര​ ​എ​ന്തു​കൊ​ണ്ട് ​സൗ​ജ​ന്യ​മാ​ക്കു​ന്നി​ല്ല.​ ​അ​വ​രു​ടെ​ ​യാ​ത്രാ​ച്ചെ​ല​വി​നു​ള്ള​ ​പ​ണം​ ​പി​രി​ച്ചെ​ടു​ത്ത് ​ന​ൽ​കാ​ൻ​ ​എ​ല്ലാ​ ​പി.​സി.​സി​ക​ളോ​ടും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ആ​യി​രം​ ​രൂപ
യാ​ത്രാ​ക്കൂ​ലി

മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യെ​ത്തു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​യാ​ത്രാ​ച്ചെ​ല​വി​ന് ​ആ​യി​രം​ ​രൂ​പ​ ​വീ​തം​ ​ന​ൽ​കു​മെ​ന്ന് ​ബീ​ഹാ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​നി​തീ​ഷ് ​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​പാ​ർ​പ്പി​ക്കാ​നു​ള്ള​ ​ഐ​സൊ​ലേ​ഷ​ൻ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ത​യ്യാ​റാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.
മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​തെ​ല​ങ്കാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ന​ൽ​കു​ന്നു​ണ്ട്.​ ​തൊ​ഴി​ലാ​ളി​ക​ളി​ൽ​ ​നി​ന്ന് ​ആ​ദ്യം​ ​പ​ണം​ ​ഈ​ടാ​ക്കി​യ​ ​രാ​ജ​സ്ഥാ​ൻ​ ​യാ​ത്ര​ ​സൗ​ജ​ന്യ​മാ​ക്കി.​ ​ക​ർ​ണാ​ട​ക​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​പി​രി​ച്ചെ​ടു​ത്ത​തി​ന് ​പി​ന്നാ​ലെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഗു​ജ​റാ​ത്തി​ൽ​ ​ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത് ​സ​ന്ന​ദ്ധ​ത​ ​സം​ഘ​ട​ന.​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​ ​തൊ​ഴി​ലാ​ളി​ക​ളി​ൽ​ ​നി​ന്ന് ​പി​രി​ക്കു​ന്നു.

സ​ഹാ​യം​ ​ന​ൽ​കും​:​ ​മു​ല്ല​പ്പ​ള്ളി
അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​സ്വ​ന്തം​ ​നാ​ട്ടി​ലേ​ക്ക് ​പോ​കു​ന്ന​തി​ന് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ​ ​കെ.​പി.​സി.​സി​ ​സ​ഹാ​യം​ ​ന​ൽ​കു​മെ​ന്ന് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മു​ല്ല​പ്പ​പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യെ​യും​ ​പാ​ല​ക്കാ​ട്,​ ​തി​രു​വ​ന​ന്ത​പു​രം​ ​റെ​യി​ൽ​വേ​ ​ഡി​വി​ഷ​ണ​ൽ​ ​മാ​നേ​ജ​ർ​മാ​രെ​യും​ ​ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.


ശ്ര​മി​ക് ​ട്രെ​യി​നു​ക​ളിൽ
ഇ​ങ്ങോ​ട്ടു​ള്ള​വ​രെ​യും
കൊ​ണ്ടു​വ​ര​ണം​ ​:​ ​മു​ഖ്യ​മ​ന്ത്രി

​അ​ന്യ​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ന്ന​തി​ന് ​അ​നു​വ​ദി​ച്ച​ ​പ്ര​ത്യേ​ക​ ​ട്രെ​യി​നു​ക​ളി​ൽ,​അ​വി​ടെ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലേ​ക്ക് ​വ​രേ​ണ്ട​ ​പ്ര​വാ​സി​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും​ ​യാ​ത്രാ​സൗ​ക​ര്യം​ ​ഒ​രു​ക്ക​ണ​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ച​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.
ശാ​രീ​രി​ക​ ​അ​ക​ല​വും​ ​സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​വും​ ​പാ​ലി​ച്ച് ​പ്ര​ത്യേ​ക​ ​നോ​ൺ​ ​സ്റ്റോ​പ്പ് ​ട്രെ​യി​നു​ക​ൾ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​അ​നു​വ​ദി​ക്ക​ണം.​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ള്ള​വ​രി​ൽ​ ​ഇ​ങ്ങോ​ട്ട് ​വ​രാ​ൻ​ ​അ​ത്യാ​വ​ശ്യ​മു​ള്ള​വ​രെ​ ​തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഇ​തി​ന​കം​ ​വ​രു​ത്തി.​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​കു​ടു​ങ്ങി​യ​ ​മ​ല​യാ​ളി​ക​ളെ​ ​ര​ക്ഷി​ക്കാ​ൻ​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി​ ​ന​ട​പ​ടി​യെ​ടു​ത്ത​താ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.