ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ജീവനക്കാർ കൊവിഡിനെ തുരത്താൻ കടുത്ത പോരാട്ടത്തിലാണ്. മൂന്ന് മാസമായി തുടർച്ചയായി കൊവിഡ് പരിശോധന നടക്കുന്നു.
9000ത്തിലധികം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.സുഗുണന്റെ നേതൃത്വത്തിൽ 15 ജീവനക്കാരാണ് രാപകലില്ലാതെ പ്രയത്നിക്കുന്നത്. ഫെബ്രുവരി രണ്ട് മുതലാണ് കൊവിഡ് ടെസ്റ്റ് തുടങ്ങിയത്.